ഇനി മുതൽ സംസ്ഥാനത്തെ ട്രാഫിക് നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നത് കൃത്രിമ ബുദ്ധി. ഇതിനായുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഏപ്രിൽ 20 മുതലാണ് പ്രവർത്തിച്ചു തുടങ്ങുക.
മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് നിയമലംഘകരെ പിടികൂടി പിഴ ചുമത്തുക. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് തടയുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായുള്ള ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നിയമലംഘകര്‍ക്ക് തര്‍ക്കം ഉന്നയിക്കാന്‍ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളില്‍ പതിയുന്നത്. ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവര്‍ത്തനങ്ങള്‍. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെല്‍ട്രോണ്‍ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.
ഈ ക്യാമറയില്‍ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, പോലീസ്, ജിഎസ്ടി വകുപ്പ് എന്നിവര്‍ക്ക് കൈമാറും. ഹെല്‍മെറ്റ്- സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാ്ത്രകള്‍ അടക്കം അഞ്ച് നിയമലംഘനങ്ങള്‍ക്കാണ് തുടക്കത്തില്‍ പിഴ ഈടാക്കുന്നത്. ഓവര്‍ സ്പീഡ് അടക്കം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമായിട്ടില്ല.
YOU MAY ALSO LIKE THIS VIDEO, ചൊറിയാൻ പറഞ്ഞാൽ ഞാൻ മാന്തി വിടും, ‘പുരുഷപ്രേത’ത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ് Prashanth Alexander Interview
കേരളത്തില്‍ എല്ലാ പ്രധാന റോഡുകളിലും ഇനി ഈ ക്യാമറകള്‍ ഉണ്ടാകും. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര – ഇങ്ങനെയുളള അഞ്ച് കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക. എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും.
എന്നാല്‍ ട്രാഫിക് സിഗ്‌നലുകള്‍ തെറ്റിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാണ്. സിഗ്‌നലും, വാഹനവും ഒന്നിച്ച് പതിയുന്ന രീതിയില്‍ അല്ല പല ക്യമാറകളുടെയും സ്ഥാനം. ഇത് കൂടാതെ അമിത വേഗം കണ്ടെത്താനും പരിമിധിയുണ്ട്. രണ്ട് എഐ ക്യാമകള്‍ക്കിടയില്‍ ഒരു വാഹനം കടന്ന് പോകാന്‍ എടുക്കുന്ന സമയം കണക്കാക്കി മാത്രമെ ഓവര്‍ സ്പീഡ് ആണൊ എന്ന് കണ്ടെത്താന്‍ കഴിയു. അതിനാലാണ് തുടക്കത്തില്‍ അഞ്ച് നിയമലംഘനങ്ങള്‍ക്ക് മാത്രം പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming