മലയാളം ഇ മാഗസിൻ.കോം

ഇനി ഈ ജന്മത്തിൽ കല്യാണക്കാര്യത്തെക്കുറിച്ച്‌ വീട്ടിൽ ചോദിക്കില്ല: കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

അടി സിനിമയിലെ ​ഗീതിക എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് അഹാന കൃഷ്ണ. മികച്ച അഭിപ്രായമാണ് അഹാനയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ലൂക്ക സിനിമയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ അഹാനയുടെ ചിത്രമാണ് ഇത്. കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ലെന്ന് പറയുകയാണ് അഹാന.

സൂപ്പർസ്റ്റാർസിന്റെ മക്കളെയല്ലേ സ്റ്റാർ കിഡ്‌സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാർ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛൻ കൃഷ്ണകുമാർ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത്. അച്ഛനൊക്കെ സിനിമയിൽ എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല. അച്ഛൻ നടനായതിൻറെ പ്രിവിലേജ് ഒന്നും എനിക്ക് കിട്ടിയിട്ടില്ല.- താരം വ്യക്തമാക്കി.

YOU MAY ALSO LIKE THIS VIDEO, ചൊറിയാൻ പറഞ്ഞാൽ ഞാൻ മാന്തി വിടും, ‘പുരുഷപ്രേത’ത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ്‌ Prashanth Alexander Interview

വിവാഹത്തേക്കുറിച്ചും അഹാന പറഞ്ഞു. ഇപ്പോൾ 27 വയസായി, അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല.  ഇനി ഈ ജന്മത്തിൽ അങ്ങനെ എന്നോട് ചോദിക്കുമെന്നും ഞാൻ കരുതുന്നില്ല.

പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്തമായിട്ടോ ടാസ്ക്കായിട്ടോ എൻറെ മാതാപിതാക്കൾ കരുതിയിട്ടില്ല. ജീവിതം മുഴുവൻ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിൽ എനിക്ക് അതിനും കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവർ പറയില്ല.- അഹാന വ്യക്തമാക്കി.

YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റുമുള്ള കുളങ്ങളിൽ മത്സ്യകൃഷി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും

Avatar

Staff Reporter