08
April, 2020
Wednesday
06:12 PM
banner
banner
banner
banner

കൃഷ്ണകുമാർ എന്ന നടനെ എല്ലാവർക്കും അറിയാം, എന്നാൽ അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ അതിശയിക്കും

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല. ഇപ്പോൾ കൃഷ്ണകുമാർ പക്ഷെ അറിയപ്പെടുന്നതും കൃഷ്ണ കുമാർ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്നതും നടൻ എന്ന നിലയിൽ അല്ല എന്ന് മാത്രം. മറിച്ച് ലൂക്ക എന്ന ടോവിനൊ ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സ് കവർന്ന അഹാന കൃഷ്ണകുമാറിന്റെ അച്ഛൻ എന്നറിയപ്പെടാൻ ആണ്.

ശരിക്കും പറഞ്ഞാൽ ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ. വാർത്താ അവതാരകനായി മലയാളികൾക്ക് ഇടയിലേക്ക് എത്തിയ കൃഷ്ണ കുമാർ എന്ന ചെറുപ്പക്കാരൻ ടെലിവിഷൻ രംഗത്ത് സീരിയൽ ആരാധകരുടെ പ്രീയ താരമായി മാറിയത് പെട്ടെന്ന് ആയിരുന്നു. പിന്നീട് 1994 ൽ സുരേഷ്ഗോപി നായകനായ കാശ്മീരത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശനം ചെയ്യുകയും തുടർന്ന് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിൽ ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു.

\"\"

മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ സ്വന്തം ചുവട് ഉറപ്പിച്ചു കഴിയുകയും രണ്ടാമത്തെ മകൾ ഇഷാനി സിനിമാ രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ മലയാള സിനിമ ആരാധകർക്ക് കൃഷ്ണകുമാറിനോട് ചോദിക്കാനും അറിയാനും ഉള്ളത് മക്കളുടെ വിശേഷങ്ങളോ കുടുംബ വിശേഷമോ സിനിമാ വിശേഷങ്ങളോ ഒന്നും അല്ല എന്നുള്ളത് ആണ് സമൂഹ മാധ്യമങ്ങളിൽ കൃഷ്ണകുമാറിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ് 12 ന് കൃഷ്ണ കുമാറിന്റെ 51 മത്തെ പിറന്നാൾ ആയിരുന്നു എന്നുള്ളത് ഇപ്പോഴും പലർക്കും വിശ്വസിക്കാൻ പറ്റിയിട്ടില്ല എന്നുള്ളത് ആണ് സത്യം. 67 വയസ്സ് ഉണ്ടെങ്കിലും ഇന്നും യുവാക്കളുടെ ഹരമായി 25 വയസ്സിന്റെ ചുറുചുറുക്കും സൗന്ദര്യവും ഉള്ള ഒരേ ഒരാൾ മമ്മൂട്ടി ആണെന്ന് ആണ് പ്രേക്ഷക അഭിപ്രായം.

\"\"

അതുകൊണ്ട് തന്നെ പ്രായം കൂടുംതോറും സൗന്ദര്യം കൂടി വരുന്ന ഒരേ ഒരാൾ എന്ന വിശേഷണവും മമ്മൂട്ടിയ്ക്ക് അർഹതപ്പെട്ടത്‌ തന്നെ ആയിരുന്നു. അക്കൂട്ടത്തിൽ ഇപ്പോൾ നടൻ കൃഷ്ണകുമാറുമുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടേയും ഇടയിൽ ഒരുപോലെ താരമായ കൃഷ്ണ കുമാറിനെ മലയാളി ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നതും മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്ന് തന്നെയാണ്.

മക്കൾക്ക് ഒപ്പമുള്ള കൃഷ്ണ കുമാറിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. വർഷങ്ങളായി സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കൃഷ്ണ കുമാറിന് അന്നും ഇന്നും മാറ്റം ഒന്നും വന്നിട്ടില്ല എന്നും ഇത്രയും മുതിർന്ന മക്കളുടെ അച്ഛൻ ആണെന്ന് പറയില്ല എന്നും അഹാനയുടെ ഏട്ടൻ ആണോ ഇത് എന്നും 5 സഹോദരിമാരുടെ സഹോദരൻ ആണെന്നു മാത്രമേ തോന്നുള്ളൂ എന്നും ഒക്കെയാണ് താരത്തിന്റെ ആരാധകരുടെ കണ്ടെത്തൽ.

\"\"

ഇങ്ങേരും മമ്മൂട്ടി ആയിരുന്നു അല്ലെ എന്നുള്ള ട്രോളുകളും നിങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ള ചോദ്യങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാളി ആരാധകർ കൃഷ്ണ കുമാർ എന്ന നടനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നതും ഈ ചോദ്യങ്ങൾക്ക് ഉള്ള മറുപടികൾ തന്നെയാണ്.

ഒരുപക്ഷേ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഒരുപാട് അഭിനേതാക്കൾ പിൽക്കാലത്ത് തങ്ങൾക്ക് ലഭിക്കാത്ത മുഴുവൻ അംഗീകാരങ്ങളും തന്റെ മക്കൾക്ക് ലഭിക്കുന്നത് കണ്ട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാൾ കൂടി എന്നും കൃഷ്ണകുമാറിനെ വിശേഷിപ്പിക്കുന്നവർ ഉണ്ട്.

Comments

comments

[ssba] [yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments