മലയാളം ഇ മാഗസിൻ.കോം

വിവാഹമോചനത്തിന്‌ ശേഷം വീണ്ടും ഒന്നിച്ച്‌ ജീവിക്കാൻ സീത ആഗ്രഹിച്ചിരുന്നു, പക്ഷെ പാർത്ഥിപൻ ചെയ്തത്‌

സിനിമയില്‍ പ്രണയവും വിവാഹവും വേര്‍പിരിയലും ഒന്നും അത്ര വലിയ കാര്യം അല്ല. ഇന്നലെ കണ്ടവരുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് അകം വേര്‍പിരിയുന്നതും എല്ലാം പ്രേക്ഷകര്‍ കാണുന്നതാണ്. എന്നാല്‍ ഒരു ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നത് വളരെ അപൂര്‍വ്വം ആണ്.

വിവാഹ മോചനത്തിന് ശേഷവും ശത്രുതയില്ല എങ്കിലും സൗഹൃദത്തോടെ പോകുന്ന ഒരുപാട് ദമ്പതികളുണ്ട്. എന്നാല്‍ അവരാരും വീണ്ടും ഒന്നിച്ചിട്ടില്ല. അങ്ങനെ ഒന്നിക്കാന്‍ സാധ്യതയുണ്ടായിരുന്ന താര ദമ്പതികൾ ആയിരുന്നുവത്രെ സീതയും പാര്‍ഥിപനും.

സൗത്ത്‌ ഇന്ത്യൻ സിനിമകളിൽ നടനായും സംവിധായകനായും നിറഞ്ഞു നില്‍ക്കുന്ന ആളാണ് പാര്‍ഥിപന്‍. ഏറ്റവും ഒടുവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ പാര്‍ഥിപന്റെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. ഇരവിന്‍ നിഴല്‍ എന്ന ചിത്രമാണ് പാര്‍ഥിപന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് സീത. നായികാ നിരയില്‍ നിന്ന് മാറി ഇപ്പോള്‍ അമ്മ വേഷങ്ങളിലും സജീവമാണ്. 1985 ല്‍ നായികയായി സിനിമയില്‍ എത്തിയ സീത 91 ല്‍ പാര്‍ഥിപനുമായി വിവാഹം ചെയ്യുന്നത് വരെ സിനിമയില്‍ നിറ സാന്നിധ്യം ആയിരുന്നു. പിന്നീട് വിവാഹമോചനത്തിന് ശേഷം 2002 ല്‍ ഇന്റസ്ട്രിയിലേക്ക് തിരിച്ചുവന്നു.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

അഭിപ്രായ വ്യത്യാസങ്ങളുടെയും പേരിലാണ് സീതയും പാര്‍ഥിപനും വിവാഹമോചിതരായത്. പാര്‍ഥിപനുമായുള്ള വിവാഹ മോചനത്തിന് ശേഷം സീത സതീഷിനെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

അതിന് ശേഷം പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നുവത്രെ. നമ്മുടെ ബന്ധം വീണ്ടും ആരംഭിയ്ക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് സീത നേരിട്ട് തന്നെ ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞ് പാര്‍ത്ഥിപന്‍ അത് നിരസിക്കുകയായിരുന്നുവത്രെ.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

Avatar

Staff Reporter