24
March, 2019
Sunday
06:23 PM
banner
banner
banner

ക്യാപ്റ്റനായ 200ാ‍ം മത്സരത്തിൽ ധോണിക്ക്‌ കിട്ടിയത്‌ അഞ്ചാമത്തെ ‘കുടുക്ക്‌’!

ഏഷ്യാ കപ്പിലെ കരുത്ത്ന്മാർ ആരാണ്? ഇന്ത്യയോ, പാകിസ്ഥാനോ, ബംഗ്ലാദേശോ? അവർ ആരുമല്ല. ഏഷ്യാ കപ്പിൽ വിജയക്കുതിപ്പ്‌ തുടർന്ന ഇന്ത്യയെ വിരിഞ്ഞു മുറുക്കി വിജയത്തോളം പോന്ന സമനില പിടിച്ചെടുത്ത അഫ്ഗാനിസ്ഥാൻ തന്നെയാണ് കരുത്തിൽ കേമന്മാർ.

അപ്രസക്തമെന്ന് കരുതിയ മത്സരത്തെ മുൾ മുനയിൽ നിർത്തി ധോണി നയിച്ച ഇന്ത്യൻ യുവ നിരയുടെ വിജയത്തെ തടയിടാൻ അഫ്ഗാനിസ്ഥാന് സാധിച്ചെങ്കിൽ അവർ അത്‌ അർഹിച്ച വിജയം ആയിരുന്നു. അഫ്ഗാനിസ്ഥാനെ ചെറുതായി കണ്ട്‌ മത്സരത്തിൽ 5 മുൻ നിര ഇന്ത്യൻ താരങ്ങൾക്ക്‌ വിശ്രമം അനുവദിച്ച ഇന്ത്യൻ ക്യാമ്പിന് ലഭിച്ച പ്രഹരം ആണ് ഈ സമനില എന്ന് പറയേണ്ടി വരും.

നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയ ഇന്ത്യക്ക്‌ ഈ മത്സരം വിജയിച്ചാലും ഇല്ലെങ്കിലും സാരമില്ലായിരുന്നു. പക്ഷെ പാകിസ്ഥാനോടും ബംഗ്ലാദേശിനോടും കട്ടക്ക്‌ നിന്ന് നിസാര റണ്ണുകൾക്ക്‌ മാത്രം തോറ്റ അഫ്ഗാനിസ്ഥാനെ ചെറുതായി കാണാൻ പാടില്ലായിരുന്നു. അനുഭവ സമ്പത്തുള്ള ധോണിയും, ദിനേശ്‌ കാർത്തിക്കും, രവീന്ദ്ര ജഡേജയും മാത്രമായിന്നു ടീമിലെ സീനിയർ താരങ്ങൾ. മികച്ച ടീമായ അഫ്ഗാനിസ്ഥാനു മുൻപിൽ മറ്റ്‌ ഇന്ത്യൻ താരങ്ങൾ എല്ലാം തുടക്കം മുതൽ പതറുകയായിരുന്നു.

നീണ്ട 696 ദിവസങ്ങൾക്ക്‌ ശേഷമാണ് ക്യാപ്റ്റൻ എന്ന നിലയിൽ ധോണി തന്റെ 200ാ‍ം മത്സരം കളിക്കാൻ ഇറങ്ങിയത്‌. 199 മത്സരങ്ങളിൽ ധോണിക്കു കീഴിൽ ഇതിനു മുൻപ് കളിച്ച ഏകദിനങ്ങളിൽ 110 എണ്ണത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. 74 മൽസരങ്ങൾ തോറ്റപ്പോൾ നാലു മൽസരങ്ങൾ ടൈ ആയി. 11 മൽസരങ്ങൾ ഫലമില്ലാതെ പോയി. 59.57 ശതമാനാണ് ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ വിജയ ശതമാനം.

റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലെമിങ് എന്നിവർക്കുശേഷം 200 ഏകദിനങ്ങളിൽ ക്യാപ്റ്റനാകുന്ന ആദ്യ താരമായും ഇതോടെ ധോണി മാറി. 200ാ‍ം മത്സരവും ടൈ ആയതോടെ അഞ്ചാമത്തെ കുടുക്കാണ് ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ സമ്പാദ്യം.

ഏഷ്യാകപ്പ് ക്രിക്കറ്റിന്‍റെ തുടക്കത്തിൽ ചെറുമീനുകളായ ഹോങ്കോംഗിനോട് കഷ്ടിച്ചു രക്ഷപ്പെട്ടതിനു ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത ടൈയിൽ കുരുങ്ങിയത്‌ ആരാധകർക്കിടയിൽ അസംതൃപ്തിയ്ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. ഫലം പ്രസക്തമല്ലാതിരുന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം നേടാൻ ടീം ഇന്ത്യയ്ക്കായില്ല. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ‌ 252 റൺസെടുത്തതെങ്കിൽ ഇന്ത്യ അതേ സ്കോറിലെത്തുമ്പോഴേക്ക് എല്ലാവരും കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു.

അവസാന ആറു പന്തിൽ ഇന്ത്യയ്ക്ക് വേണ്ടത് ഏഴ് റൺസ്. ആദ്യബോൾ ജഡേജ ഡീപ് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ടെങ്കിലും റൺസിനായി ഓടിയില്ല. രണ്ടാം പന്ത് മികച്ച ഷോട്ടിലൂടെ ജഡ്ഡു ബൗണ്ടറി വരകടത്തിയതോടെ ഇന്ത്യൻ ക്യാമ്പ് വിജയമുറപ്പിച്ചു. അടുത്ത രണ്ടു പന്തുകളിലും ഓരോ റൺസ് വീതം നേടിയതോടെ സ്കോർ ഒപ്പത്തിനൊപ്പമെത്തി.

അഞ്ചാം പന്തിൽ ഇന്ത്യൻ ആരാധകർ വിജയമുറപ്പിച്ച നിമിഷം. എന്നാൽ ഏവരെയും ഞെട്ടിച്ച് പന്തുയർത്തി അടിച്ച് രവീന്ദ്ര ജഡേജ നജിബുള്ള സദ്രാന്‍റെ കൈകളിലൊതുങ്ങുമ്പോൾ ഡ്രസിംഗ് റൂമിലെ സഹതാരങ്ങൾക്കും കാണികൾക്കും അവിശ്വസനീയതയോടെ അത് നോക്കിയിരിക്കാനെ സാധിച്ചുള്ളു. 88 പ​ന്തി​ൽ​നി​ന്ന് സെ​ഞ്ചു​റി കു​റി​ച്ച് ക​രു​ത്തു​തെ​ളി​യി​ച്ച ഷെ​ഹ്സാ​ദ് ആണ് കളിയിലെ കേമൻ.

[yuzo_related]

CommentsRelated Articles & Comments