മലയാളം ഇ മാഗസിൻ.കോം

ഏറ്റവും പ്രിയപ്പെട്ട മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പും ഒടുവില്‍ \’ചതിച്ചു\’

ലോകത്താകമാനം ഉള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പും ഒടുവില്‍ ചതിച്ചു. നിലവില്‍ ജനപ്രീതി നേടിയ മിക്ക സാമൂഹിക മാധ്യമങ്ങളും പരസ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ബാക്കിയുണ്ടായിരുന്ന വാട്സ്ആപ്പും. അടുത്ത വര്‍ഷം മുതലായിരിക്കും വാട്‌സാപ്പിന്റെ സാറ്റാറ്റസുകളില്‍ പരസ്യം പ്രത്യക്ഷപ്പെടുക.

\"\"

മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസിനോട് സമാനമായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പല ഉപയോക്താക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഇത് ഒരുപക്ഷേ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടാക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

\"\"

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് വാട്‌സാപ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കളുണ്ട്. വാട്സാപ്പിനെ ഫേസ്ബുക്ക് വാങ്ങിയ ശേഷം പുതിയ നയങ്ങള്‍ ഇഷ്ടപ്പെടാതെ സ്ഥാപകരായ ജാന്‍ കോം, ബ്രയന്‍ ആക്ഷനും കമ്പനി വിടുകയായിരുന്നു.

\"\"

എന്നാല്‍ ഇപ്പോള്‍ സ്ഥാപകര്‍ നല്‍കിയ വാഗ്ദാനമൊക്കെ പൂട്ടികെട്ടിവെച്ചശേഷമാണ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക് ഏറ്റെടുത്തത്. വാട്‌സാപ്പിന്റെ വാര്‍ഷിക മാര്‍ക്കറ്റിങ് മീറ്റിങ്ങിലാണ് പരസ്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം വാട്‌സാപ് നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു.

Avatar

Staff Reporter