മലയാളം ഇ മാഗസിൻ.കോം

ദിലീപിന്റെ നാടോടി മന്നൻ സിനിമയിൽ സംഭവിച്ച ആ ‘ചതി’ തുറന്നു പറഞ്ഞ്‌ നടി ശ്രീകല

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ്‌ ശ്രീകല. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ്‌ ശ്രീകല ജനപ്രിയ താരമാകുന്നത്‌. സിനിമയിലും നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള ശ്രീകലയ്ക്ക്‌ പക്ഷെ കരിയറിൽ ഉണ്ടായ ചില വിഷമങ്ങൾ തുറന്നു പറയുകയാണ്‌ ഇപ്പോൾ.

‘ഉറുമി’ എന്ന സിനിമയിൽ അഭിനയിച്ചതോടെ സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് നടി ശ്രീകല. എങ്കിലും സീരിയൽ തനിക്ക് കംഫർട്ടബിളാണെങ്കിലും സിനിമ ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണെന്നും താരം പറയുന്നു.

സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. നല്ല കഥാപാത്രം ചെയ്യണമെന്നൊക്കെയുണ്ട്. ഒരു സിനിമ ചെയ്തു. ഉറുമിയായിരുന്നു ആ സിനിമ. നല്ല കഥാപാത്രമായിരുന്നു. അഭിനയത്തെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. താൻ കരുതി ഇതോടെ ക്ലിക്ക് ആകുമെന്നും ഒരുപാട് സിനിമകൾ ലഭിക്കുമെന്നും. പക്ഷെ വിചാരിച്ചത് പോലെ നല്ല ഓഫറുകളൊന്നും വന്നില്ല. നല്ല സങ്കടമായെന്നും താരം വെളിപ്പെടുത്തി.

ഉറുമിക്ക് ശേഷവും സിനിമകളിൽ വേഷമിട്ടിട്ടുണ്ടെന്നും താരം പറയുന്നു. ദിലീപ്‌ – വിജിതമ്പി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നാടോടിമന്നൻ സിനിമയിൽ മികച്ച വേഷം കിട്ടിയിരുന്നു. അതിൽ അശോകന്റെ ഭാര്യയുടെ വേഷമാണ്‌ ശ്രീകല ചെയ്തത്‌. കാണാതെ പോയ ഭർത്താവിനു വേണ്ടി സമരം ചെയ്യുന്ന ഭാര്യയുടെ റോൾ ഗംഭീരമാക്കിയെങ്കിലും തന്റെ ഭാഗങ്ങൾ മുഴുവൻ സിനിമയിൽ വന്നിട്ടില്ല എന്നാണ് ശ്രീകല പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത്‌ തുറന്ന്‌ പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!

Avatar

Staff Reporter