പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായികയാണ് നിത്യാ ദാസ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും മലയാള സിനിമയില്‍ സജീവമായത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്.
പഞ്ചാബിയായ വിക്കിയാണ് നിത്യയുടെ ഭര്‍ത്താവ്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിക്കിയുമായുള്ള വിവാഹം നടന്നത്. എങ്കിലും അത് താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ലെന്ന് നിത്യ ചാനല്‍ ഷോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന വാർത്തയാണ് വൈറലാകുന്നത്.
താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു. മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊട്ടില്ല. അത് ലിപ്സ്റ്റിക് കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്തത്. അങ്ങനെ മൊത്തത്തില്‍ അലങ്കോലമായ കല്യാണമായിരുന്നു എന്ന് നിത്യ പറഞ്ഞിരുന്നു.
![](https://malayalamemagazine.com/wp-content/uploads/2023/01/321518992_1814235412286953_6956758084864101832_n-1024x819.jpg)
ഇപ്പോഴിതാ, നിത്യ ആഗ്രഹിച്ച രീതിയില്‍ തന്നെ വിവാഹം നടന്നിരിക്കുകയാണ്.സീ കേരളത്തിലെ ‘ഞാനും എന്റാളും’ എന്ന പരിപാടിയിലാണ് സംഭവം. ഈ ഷോയിലെ മെന്ററാണ് നിത്യ. ഷോയില്‍ താരത്തിന്റെ കുടുംബവും പങ്കെടുത്തിരുന്നു.
നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന്‍ ജോണി ആന്റണിയാണ് വിക്കിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന്, കേരളാ സ്‌റ്റൈലില്‍ തന്നെ നിത്യയെ താലിക്കെട്ടിയിരിക്കുകയാണ് വിക്കി. സാക്ഷികളായി താരത്തിന്റെ മകളും മകനും വേദിയില്‍ ഉണ്ടായിരുന്നു.
YOU MAY ALSO LIKE THIS VIDEO, സിനിമയ്ക്കായി Bikini ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്, Janaki Sudheer Bigg Boss