22
February, 2019
Friday
12:47 PM
banner
banner
banner

വിവാഹ വാഗ്ദാനം നൽകി അസിസ്റ്റന്റ്‌ ഡയറക്ടർ ചതിച്ചു; ഒടുവിൽ വിവാദങ്ങളിലും പെട്ടു: തുറന്നു പറഞ്ഞ് മൈഥിലി

സിനിമാ മേഖല എപ്പോഴും വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന ഒന്നാണ്. എന്നാല്‍ അതില് പലതും പലരുടെയും ജീവിതം വച്ചാകും കളിക്കുന്നത്.

എത്ര ഭാഗ്യം ചെയ്ത ആളുകള്‍ ആണെങ്കിലും ഒരു കാലത്ത് അവര്‍ക്കും ഉണ്ടാകും മോശം സമയം. അങ്ങനെ ഒരു മോശം സമയത്തില്‍ കുടുങ്ങി ഇരിക്കുകയാണ് നടി മൈഥിലി. സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയായിരുന്നു മൈഥിലി. എന്നാല്‍ ആ തിളക്കം ഏറെ നീണ്ടു നിന്നില്ല എന്ന് വേണേല്‍ പറയാം.

പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് സ്വന്തം വീടെങ്കിലും മൈഥിലി ജനിച്ചതും വളര്‍ന്നതും ദുബായിലായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ മൈഥിലി ബംഗ്ലൂരില്‍ പഠിക്കാന്‍ പോയി. അവിടെ വച്ചാണ് സംവിധായകന്‍ രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

ഈ സമയത്ത് വീട്ടുകാര്‍ മൈഥിലിക്ക് കല്യാണാലോചന കൊണ്ടുവന്നെങ്കിലും തനിക്ക് തന്റെ കരിയര്‍ ആണ് വലുത് അതുകൊണ്ട് തന്നെ ഇപ്പോള്‍ കല്യാണം വേണ്ടെന്നു മൈഥിലി പറയുകയും ചെയ്തു. മൈഥിലിയുടെ ഭാഗ്യമെന്നു പറയാം മാണിക്യം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ മൈഥിലിയെ തേടിയെത്തി.

അവസരങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ മൈഥിലി വിവാഹമൊക്കെ മറന്നു. അതിനിടയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളിലും കുടുങ്ങി. എങ്കിലും സിനിമ വിട്ട് ഒളിച്ചോടാന്‍ തയാറായില്ല. മലയാളത്തില്‍ പുതിയ നടിമാര്‍ വന്നതോടെ സ്വാഭാവികമായും സിനിമകള്‍ കുറഞ്ഞു.അവസാനം അവരങ്ങള്‍ നഷ്ടമായി തുടങ്ങിയപ്പോള്‍ ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു.

വിവാദങ്ങള്‍ നിറഞ്ഞപ്പോള്‍ മൈഥിലി അടുത്തിടെ ഒരു സ്വാകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താന്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രണയിച്ചത് അയാള്‍. പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഞങ്ങള്‍ ഒത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ ഞാന്‍ തീര്‍ത്തും തകര്‍ന്നു. കഷ്ടകാലം വരുമ്പോള്‍ ഒന്നിച്ചുവരും എന്നല്ലേ പറയുക.

ഒരുപാട് വിവാദങ്ങള്‍ക്കിടയില്‍ കുടുങ്ങി ഞാന്‍ ആകെ വിഷമിക്കുന്ന സമയത്തായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ഒന്നും അറിയാത്ത എന്റെ പേരും കൂടെ ചേര്‍ക്കപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ അവസരങ്ങള്‍ കുറഞ്ഞിരിക്കുന്ന ഒരു യുവനടിക്കും പങ്കുണ്ടെന്നും ആ നടിയെ പോലീസ് ചോദ്യം ചെയ്തുവെന്നും പ്രചരിപ്പിച്ചു. നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കുറച്ചു ഭാഗമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഒരു യുവനടിയുടെ പക്കലാണ് ഉള്ളതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു.

പക്ഷെ ഇവിടുത്തെ ചില മാധ്യമങ്ങള്‍ തന്നെ അതില്‍ ഇരയാക്കി. മൈഥിലിയാണ് ആ നടിയെന്ന് അവര്‍ പറഞ്ഞു പരത്തി. തമ്മനത്ത് ഫ്ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ സംശയത്തിന്റെ മുന എനിക്ക് നേരെ നീണ്ടു. അഭ്യൂഹങ്ങള്‍ വീണ്ടും വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടും ആരോപണങ്ങള്‍ തള്ളിക്കൊണ്ടും പലതവണ ഞാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടുമില്ല ചോദ്യം ചെയ്തിട്ടുമില്ല.

എന്ത് നിയമവും നീതിയുമാണ് ഇവിടെ ഉള്ളത്. ശാരീരിക പീഡനത്തേക്കാള്‍ ക്രൂരമാണ് കഴിഞ്ഞകുറേ നാളുകളായി താന്‍ അനുഭവിക്കുന്നത്. വാര്‍ത്തകള്‍ സ്വന്തം ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്നവര്‍ ഒന്നോര്‍ക്കണം എനിക്കും ഒരു കുടുംബമുണ്ട്. അത് തകര്‍ത്തിട്ടാകരുത് നിങ്ങളുടെ വാര്‍ത്ത സൃഷ്ടിക്കല്‍. ഇത്രകാലവും തന്നെ നെഞ്ചോട് ചേര്‍ത്ത ഈ പ്രേക്ഷകര്‍ക്കറിയാം മൈഥിലി ആരാണെന്നുള്ള സത്യം.

മൈഥിലിയുടെ ഈ അവസ്ഥ കാണുമ്പോള്‍ പണ്ടത്തെ ” ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ എന്‍ നിഴല്‍ മാത്രം വരും” എന്ന ഗാനമാണ് ഓര്‍മ്മ വരുന്നത്. വരുംകാലം നമുക്കും ചിലപ്പോള്‍ ഈ അവസ്ഥ വന്നേക്കാം.

[yuzo_related]

Comments


ജിതിൻ ഉണ്ണികുളം | Staff Reporter


Related Articles & Comments