ഒരു കാലത്ത് ജനപ്രിയ സിനിമകളിലെ നായികയും പ്രതിനായികയുമായി തിളങ്ങിയ ചലച്ചിത്രതാരം കനകലത മറവിയുടെ ലോകത്ത് സ്വന്തം പേരു പോലും മറന്ന് മരിച്ചു ജീവിക്കുന്നു. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനകലത. ജനപ്രിയ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കനകലത. ഇന്നും പലസീരിയലുകളിലെയും സിനിമകളിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ടാകും. നാടകങ്ങളിലൂടെയാണ് നടി അഭിനയ രംഗത്തെത്തുന്നത്. സീരിയലുകളുടെ വരവോടെ മിനിസ്‌ക്രീനിലേക്കും എത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നുമെല്ലാം അപ്രത്യക്ഷയായിരിക്കുകയാണ് നടി. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലതയെന്ന് വിജയമ്മ പറയുന്നു. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നടിയെന്നാണ് ചേച്ചി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയമ്മ.
2021 ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവള്‍ അക്കാര്യം വിടും.
ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നു. കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെയായി. ഇപ്പോൾ ട്യൂബ് വഴിയാണ് ഭക്ഷണം ഇറക്കുന്നത്. സഹോദരി വിജയമ്മ ഒരു പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ കരളലിയിക്കുന്ന കഥ പറഞ്ഞത്.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
ദാരിദ്ര്യത്തില്‍ നിന്നാണ് കനകലത അഭിനയലോകത്തേക്ക് എത്തിയത്. കൊല്ലം സ്വദേശിനിയാണ് കനകലത. നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കനകലതയുടെ വീട്ടില്‍ അയല്‍ക്കാരിയായ കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാന്‍ വന്നത് മുതലാണ് താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാലത്ത് കനകലതയുടെ പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു.
സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നു. ഇത് താരത്തെ മാനസികമായി തളര്‍ത്തി. 16 വര്‍ഷത്തിനു ശേഷം കനകലത വിവാഹമോചനം നേടി. അതിനു ശേഷവും സിനിമയില്‍ താരം സജീവമായിരുന്നു. മക്കള്‍ ഇല്ല.
ദാമ്പത്യ ജീവിതത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ കനകലത തുറന്നുപറഞ്ഞിട്ടുണ്ട്. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നുമാണ് കനകലത അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 1960 ഓഗസ്റ്റ് 24 ന് ജനിച്ച കനകലത വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary