മലയാളം ഇ മാഗസിൻ.കോം

നടി കനകയ്ക്ക്‌ എന്ത്‌ പറ്റി? തുറന്ന്‌ പറഞ്ഞ്‌ വൈറൽ വീഡിയോ: എല്ലാത്തിനും പിന്നിലാരെന്നും വെളിപ്പെടുത്തൽ

മലയാളത്തിലെ എക്കാലത്തെ സൂപ്പർഹിറ്റ്‌ സിനിമകളിൽ ചിലതായ ഗോഡ്ഫാദർ, വിയറ്റ്നാംകോളനി തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ കനക എന്ന നായികയുടെ ജീവിതം ചിലപ്പോഴെങ്കിലും അഭ്യൂഹങ്ങൾ നിറഞ്ഞതായിരുന്നു. അസുഖബാധിതയായെന്നും മരണപ്പെട്ടെന്നുമൊക്കെ നിരവധി തവണ മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട താരം എന്നാൽ ഇപ്പോൾ സിനിമയിലേക്ക്‌ തിരിച്ച്‌ വരണമെന്ന് ആഗ്രഹം അറിയിച്ചിരിക്കുകയാണ്‌. സെൽഫി വീഡിയോയിലൂടെയാണ്‌ താരം തനിക്ക്‌ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്‌. വീഡിയോ കാണാം:

പ്രശസ്ത നടി കൂടിയായ അമ്മ ദേവികയുടെ നിര്യാണത്തോടെയാണ്‌ കനക പൂര്‍ണ്ണമായി അഭിനയത്തിൽ നിന്നും പൊതുവേദികളിൽ നിന്നും ഒഴിഞ്ഞു മാറിയത്‌. തനിക്കെതിരെ പ്രചരിച്ച വാർത്തകൾക്കെല്ലാം പിന്നിൽ സ്വന്തം അച്ഛൻ ആയിരുന്നുവെന്ന് പിന്നീട്‌ ഇവർ പൊതു വേദിയിൽ പറഞ്ഞിരുന്നു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാഞ്ഞതിന്റെ പകയാണ് എല്ലാത്തിനും പിന്നിൽ എന്നും കനക പറഞ്ഞിരുന്നു. താൻ മയക്കുമരുന്നിന് അടിമയാണെന്നും അമ്മ മോശം സ്ത്രീയാണെന്നും അച്ഛൻ പറഞ്ഞു പരത്തി. താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതിൽ അത്ഭുതമില്ല എന്നും അന്ന് കനക പറഞ്ഞിരുന്നു.

Avatar

Staff Reporter