മലയാളികള്‍ക്ക് സുപരിചിതമായ പ്രിയ താരമാണ് കനക. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയനായികയായ നടികൂടിയാണ് കനക. കരക്കാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കടന്നു വന്നത്. ഗോഡ് ഫാദര്‍ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച നായികയാണ്.
കൂടാതെ മോഹന്‍ലാലിന്റെ നായികയായും വിയറ്റനാം കോളനിയലും ശ്രദ്ധ നേടി. തുടർന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായും മാറി. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ നടൻ ബയില്‍വന്‍ രംഗനാഥന്‍ കനകയുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ബയില്‍വന്‍ രംഗനാഥന്റെ വാക്കുകൾ:
”അഭിനേത്രിയായ ദേവികയുടെ മകളാണ് കനക. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് മകള്‍ക്കൊപ്പമാണ് ദേവിക താമസിച്ചിരുന്നത്. മകളെ കാണാനായി അച്ഛന്‍ വരാറുണ്ടായിരുന്നു. മകളും അഭിനയ മേഖലയിലേക്ക് കടന്നുവരണമെന്നും നായികയായി പേരെടുക്കണമെന്നും ദേവികയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ സംവിധായകനായ ഗംഗൈ അമരനോട് ഇതേക്കപറിച്ച് പറഞ്ഞത്. കനകാട്ടക്കാരന്‍ എന്ന സിനിമയിലേക്ക് നായികയായി കനക എത്തിയത് അങ്ങനെയായിരുന്നു.
നായികയായി അഭിനയിച്ച ആദ്യ സിനിമ സൂപ്പര്‍ഹിറ്റായി മാറിയതോടെ നിരവധി മികച്ച വേഷങ്ങളാണ് കനകയ്ക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമൊക്കെയായി താരം തിളങ്ങിയിരുന്നു. മകളുടെ ഇമേജ് മോശമാവരുതെന്ന കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചുംബന രംഗങ്ങളിലൊന്നും അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല.
കനക തന്നെയാണ് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. 6 മാസം ലിവിങ് റ്റുഗദറിലായിരുന്നു. പിന്നീട് അദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ തേടിക്കൊണ്ടിരിക്കുകയാണ് കനക. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.
അമ്മയുടെ ബംഗ്ലാവില്‍ താമസിച്ച് വരികയായിരുന്നു കനക. ആരോടും അധികം സംസാരിക്കുകയോ പുറത്ത് പോവുകയോ ഒന്നും ചെയ്യാറില്ലായിരുന്നു. അതിനിടയില്‍ ബംഗ്ലാവ് കൈയ്യേറാനായി ചിലര്‍ ശ്രമിച്ചിരുന്നു. ഇടയ്ക്ക് അവിടെ ചില പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
കര്‍പ്പൂരത്തിലെ തീ പടര്‍ന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് അന്ന് പോലീസ് പറഞ്ഞത്. തീ അണയ്ക്കാനായി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ആരേയും കനക അനുവദിച്ചിരുന്നില്ല. കനകയ്ക്ക് മാനസിക പ്രശനങ്ങളുണ്ടായിരുന്നോ എന്നായിരുന്നു എല്ലാവരും ചോദിച്ചത്.
നേരത്തെ കനകയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ വന്നിരുന്നു. ആരോടും സംസാരിക്കാറില്ലായിരുന്നു. പ്രിയതമനെ അന്വേഷിക്കുകയാണെന്നാണ് ആരെങ്കിലും ചോദിച്ചാല്‍ പറയുന്ന മറുപടി. അങ്ങനെയുള്ളൊരു ജീവിതമാണ്. കനകയ്ക്ക എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ആരേയും വിശ്വാസമില്ലാത്ത പ്രകൃതമാണ്, അതിനാല്‍ത്തന്നെ മാനേജരില്ല.
സിനിമയില്‍ സജീവമല്ലാത്തതിനാല്‍ ഇപ്പോള്‍ കനകയ്ക്ക് കാര്യമായ വരുമാനമില്ല. നേരത്തെയുള്ള സമ്പാദ്യങ്ങള്‍ എന്ത് ചെയ്തുവെന്നറിയില്ല. വിവാഹമോചിതയായ ശേഷം മകള്‍ക്ക് വേണ്ടി ജീവിച്ച അമ്മയായിരുന്നു ദേവിക. സിനിമാലൊക്കേഷനുകളിലെല്ലാം അവര്‍ മകള്‍ക്ക് കൂട്ടായി പോവാറുണ്ടായിരുന്നു. സിനിമകളുമായി തിരക്കിലാണെന്നും സമയമാവുമ്പോള്‍ മകളുടെ വിവാഹം നടത്തുമെന്നും മുന്‍പ് ദേവിക പറഞ്ഞിരുന്നു. അമ്മ ആഗ്രഹിച്ചത് പോലൊരു ജീവിതം മകള്‍ക്ക് കിട്ടിയിരുന്നില്ല.” ബയില്‍വന്‍ പറയുന്നു.
YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്ക് എന്നെക്കുറിച്ച് എന്തറിയാം? റാണിയമ്മ എന്ന നിഷാമാത്യു ചിലത് തുറന്ന് പറയുന്നു