ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് സെൽഫ് ലവ് ആണെന്ന് നടി ഗ്രേസ് ആന്റണി. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമൊഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. എന്നും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഞാൻ സ്വയം കെട്ടിപ്പിടിക്കാറുണ്ടെന്നും തന്നോട് തന്നെ നന്ദി പറയാറുണ്ടെന്നും താരം പറയുന്നു. ജീവിതത്തിൽ ആരുമില്ലെങ്കിലും നമ്മൾക്ക് വലിയ പ്രശ്നമൊന്നും തോന്നില്ലെന്നാണ് ഗ്രേസ് ആന്റണി സെൽഫ് ലൗവിന്റെ മെച്ചമായി ചൂണ്ടിക്കാട്ടുന്നത്.
YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ
”സെൽഫ് ലവ് ആണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താൽ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിത്. മുമ്പ് ഞാൻ മറ്റുള്ളവരിൽ നിന്നും ഒത്തിരി പ്രതീക്ഷിക്കുമായിരുന്നു. അവരത് പറഞ്ഞാലേ സന്തോഷമാവുകയുള്ളു. അത് കേൾക്കാൻ വേണ്ടി കാത്തിരിക്കും.
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം
അത്രയും സമയവും കഷ്ടപ്പാടുകളും എന്തിനാണ് കളയുന്നതെന്ന് തോന്നിയപ്പോഴാണ് ഞാൻ എന്നെ തന്നെ ചേർത്ത് പിടിച്ചത്. എന്നും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഞാൻ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോർട്ട് തരുന്നതിന് നന്ദി എന്ന് എന്നോട് തന്നെ പറയും. അതൊരു മിറാക്കിൾ പോലെയുള്ള അനുഭവമാണ് എനിക്ക് തരുന്നത്. അങ്ങനെയാണെങ്കിൽ ജീവിതത്തിൽ ആരുമില്ലെങ്കിലും നമ്മൾക്ക് വലിയ പ്രശ്നമൊന്നും തോന്നില്ല. എന്നിരുന്നാലും ജീവിതത്തിൽ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം. അവിടെയും നമ്മൾ സെൽഫ് ലവ് ചെയ്യണമെന്നതാണ് പ്രധാന കാര്യം” – ഗ്രേസ് ആന്റണി പറയുന്നു
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും