23
March, 2019
Saturday
03:38 AM
banner
banner
banner

ആളൂർ പിന്മാറി, നടിക്ക്‌ കോടതിയിൽ നിന്ന് തിരിച്ചടി, ദിലീപിനെ കുടുക്കണമെന്ന് റൂറൽ എസ്പി പറഞ്ഞതായി വെളിപ്പെടുത്തൽ, ദിലീപ്‌ വീണ്ടും അമ്മയിലേക്ക്‌?

കൊച്ചിയിൽ യുവ നടി നേരിട്ട ആക്രമണവും തുടർന്ന് ഉണ്ടായ ദിലീപിന്റെ അറസ്റ്റും മലയാള സിനിമാ ലോകത്തെ ചെറുതായൊന്നും അല്ല പിടിച്ചുലച്ചത്. പലരുടെയും പല രീതിയിൽ ഉള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഒക്കെയായി സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായാണ് ഓരോ ദിവസം നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പ്രധാനപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഭിഭാഷകൻ ആളൂര്‍ ഒഴിഞ്ഞിരിക്കുന്നു. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് ദിലീപിന്റെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ആളൂര്‍ സുനിയുടെ വക്കാലത്തൊഴിഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതിയായ സുനിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ദിലീപ് ആണെന്നുള്ള ദിലീപിന്റെ പേര് വെളിപ്പെടുത്താതെ ആണ് ആഡ്വക്കേറ്റ് ആളൂര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

ദിലീപിനെ ഈ കേസിൽ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമാ മേഖലയിലെ നാലുപേരാണ് തന്നെ ഭീഷണിപ്പെടുത്തുന്നതിനു പിറകിൽ എന്നും പൊലീസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍നിന്ന് പുറത്തിറക്കവേ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ കേസിൽ ദിലീപ് ഉൾപ്പെട്ടിട്ടുണ്ട് എന്നും ദീലിപിന്റെ പേര് പ്രതിചേർക്കുകയും ചെയ്താൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് ഉറപ്പുനല്‍കിയിരുന്നതായി ഈ കേസിലെ മറ്റൊരു പ്രതിയായ വിജീഷും മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടയിൽ ഈ കേസ് വനിതാ ജഡ്ജി വിചാരണ ചെയ്യണമെനുള്ള ആക്രമണനത്തിന് ഇരയായ നടിയുടെ ആവശ്യവും കോടതി തള്ളി. എങ്കിലും പ്രത്യേക അഭിഭാഷകനെ അനുവദിക്കണമെന്ന നടിയു​ടെ ആവശ്യം കോടതി ​ഭാഗികമായി അനുവദിച്ചു.

നടിയെ ആക്രമിച്ച സമയത്ത്‌ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ ​പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജിയുടെയും പബ്ലിക്​ പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ ജഡ്​ജിയുടെ ചേംബറിൽ വച്ച് പ്രതിയുടെ അഭിഭാഷകനു​ കാണാൻ കോടതി അനുവാദം നൽകിയിരുന്നു.

കൂടാതെ കേസിലെ പ്രതികളായ സുനിൽ കുമാർ (പൾസർ സുനി), പ്രതീഷ്​ ചാക്കോ, രാജു ജോസഫ്​ എന്നിവർ നൽകിയ ഹർജി പ്രകാരം ആക്രമണനത്തിന് ഇര ആയതിന്റെ തൊട്ട് അടുത്ത ദിവസം എറണാകുളം മെഡിക്കൽ കോളജിൽ നടത്തിയ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടി​ന്റെ പകർപ്പ് പ്രതികൾക്കു​ നൽക്കുവാനും കോടതി അനുവാദം നൽകി.​

ഇതിനെല്ലാം പുറമെ ഈ കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും പുറത്തായ ദിലീപിനെ ഇപ്പോൾ അമ്മ ഉൾപ്പെടെ ഉള്ള സംഘടനകളിലേക്ക് തിരിച്ചെടുക്കാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഈ കേസിൽ ആരോപണങ്ങൾ എല്ലാം ദിലീപിന് എതിരായപ്പോഴും ദിലീപിനെ 13 മണിക്കൂർ പോലീസ് ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളി പറയുകയും കേസിൽ പ്രതി ചേർക്കപ്പെമ്പോൾ അമ്മയുടെ ട്രഷറർ സ്ഥാനത്തായിരുന്ന ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു.

ഇരയായ നടിക്കൊപ്പം നിന്ന രമ്യാ നമ്പീശനും പൃഥ്വിരാജും വിമൻ ഇൻ സിനിമാ കലക്ടീവും ചെലുത്തിയ സമ്മർദ്ദം ആണ് അമ്മയെകൊണ്ട് ഇങ്ങിനെ ഒരു തീരുമാനം എടുപ്പിച്ചത്.

കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ല എന്ന് ദിലീപിന്റെ അനുകൂലികളും പുറത്താക്കിയ നടപടി ശരിയാണെന്ന് ദിലീപിന്റെ എതിരാളികളും വാദിച്ചതോടെ അമ്മയിൽ കടുത്ത ഭിന്നിപ്പ് ആണ് ഇതോടെ ഉണ്ടായത്.

ജാമ്യം കിട്ടി ദിലീപ് പുറത്തു വന്നത് മുതൽ അമ്മയിലേക്ക് തിരിച്ചെടുക്കണം എന്ന താരങ്ങളുടെ ആവശ്യം ശക്തമായതോടെ ഈ മാസം 23ന് കൊച്ചിയിൽ ചേരുന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയിൽ അക്കാര്യവും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

2017 ഓഗസ്റ്റ് 11ന് ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വർഷം പോലും തികയും മുൻപാണ് ദിലീപിനെ അമ്മയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്.

ദിലീപിനെ പുറത്താക്കാൻ മുന്നിൽ നിന്നവർക്ക് ഇതൊരു വലിയ തിരിച്ചടി ആയി മാറുകയാണ്. അതുകൊണ്ട് തന്നെ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട ദിലീപിനെതിരെ പ്രവർത്തിച്ചവർ അല്പം ആശങ്കയിലാണ്.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments