മലയാളം ഇ മാഗസിൻ.കോം

നടിക്ക്‌ നീതി ലഭിക്കില്ല, പ്രതി ആക്കപ്പെടാൻ പോലും സാധ്യതയെന്ന്, വെളിപ്പെടുത്തലുകളുമായി നിയമവിദഗ്ദൻ!

ദിലീപിനെ ശിക്ഷിക്കുവാന്‍ തക്ക തെളിവുകള്‍ എന്താണ് കോടതിയില്‍ സമര്‍പ്പിക്കാനായി അന്വേഷണ സംഘം കാത്ത് വച്ചിരിക്കുന്നത് എന്നതാണ് കേരളം ചിന്തിക്കുന്നത്. കേസ് കോടതിയില്‍ എത്തുമ്പോള്‍ ചിത്രം കീഴ്മേല്‍ മറിയും എന്നാണ് പല നിയമ വിദഗ്ധരും അഭിപ്രാപ്പെടുന്നത്.

കേസില്‍ മുന്നൂറോളം സാക്ഷികളെ നിരത്തി ദിലീപിന് ആക്രമണത്തിന് ഇരയായ നടിയോടുള്ള വിദ്വേഷം സ്ഥാപിക്കുവാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. എന്നാല്‍ ഇത് കോടതിയില്‍ പ്രോസിക്യൂഷന് തെളിയിക്കുവാന്‍ പ്രയാസമായിരിക്കും. അതേസമയം തന്നെ ഈ കേസ് ദിലീപിനെ കുടുക്കാനായി തയ്യാറാക്കിയ തിരക്കഥയാണെന്ന് നിഷ്പ്രയാസം തെളിയിക്കുവാന്‍ പ്രതിഭാഗത്തിന് കഴിയുകയും ചെയ്യും.

ആക്രമണത്തിന് ഇരയായ നടിയും ദിലീപിന്‍റെ മുന്‍ ഭാര്യ മഞ്ചുവാര്യരും ഉറ്റ സുഹൃത്തുക്കളാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള അടുപ്പം മഞ്ചുവിനെ അറിയിച്ചത് ഈ നടിയാണെന്നും അതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ ആദ്യം മുതലേ കേരളീയ പൊതു സമൂഹം ചോദിക്കുന്ന മറ്റൊരു ചോദ്യം കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ചാല്‍ കേസ് കീഴ്മേല്‍ മറിയും.

ദിലീപ് മഞ്ജു വാര്യരെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിക്കുവാന്‍ ആക്രമണത്തിന് ഇരയായ നടി കാരണമായെങ്കില്‍ ദിലീപിന് എങ്ങനെയാണ് അവരോട് വൈരാഗ്യം തോന്നുന്നത് ? മറിച്ച് ദിലീപിന്‍റെ മുന്‍ ഭാര്യക്കും അവരുടെ ഉറ്റ സുഹൃത്തായ ആക്രമണത്തിന് ഇരയായി എന്ന് പറയപ്പെടുന്ന നടിക്കും ദിലീപിനോട് വലിയ ദേഷ്യം ഉണ്ടാകുക സ്വാഭാവികവുമാണ്. പല പ്രമുഖരും ആദ്യം മുതലേ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

പ്രതികാരദാഹിയായ ഒരു സ്ത്രീയുടെ തിരക്കഥയാണോ ഇതെന്ന സംശയം ഇപ്പോഴും പൊതു സമൂഹം ഉയര്‍ത്തുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ക്രിമിനലിന്‍റെ വാക്ക് മാത്രം വിശ്വസിച്ച് കോടതിയില്‍ കുറ്റം തെളിയിക്കുവാന്‍ കഴിയില്ല.

നടിയെ ആക്രമിക്കുവാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കുവാന്‍ പോലീസിന് ആകെയുള്ള തെളിവ് ദിലീപിന്‍റെ സിനിമകള്‍ ചിത്രീകരിക്കുന്ന ലൊക്കേഷനുകളില്‍ പള്‍സര്‍ സുനി എത്തിയതിന്‍റെ ചിത്രങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിധിയിലെ സാനിധ്യവുമാണ്. ഇത് മറ്റൊരു ഗൂഡാലോചനയുടെ ഫലമായി മനപൂര്‍വ്വം പള്‍സര്‍ സുനി ഇവിടങ്ങളില്‍ എത്തിയതാണ് എന്നും ആകസ്മികമായി ഫോട്ടോയില്‍ പെട്ടതാണ് എന്ന് വരുത്തിതീര്‍ത്തതാണ് എന്നും പ്രതിഭാഗം വാദിച്ചാല്‍ പ്രോസിക്യൂഷന് എതിര്‍ക്കാന്‍ തക്ക തെളിവുകള്‍ ഇല്ല എന്നതാണ് സത്യം.

ഏതായാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഗൂഡാലോചന ഉണ്ട് എന്നത് കോടതിയില്‍ തെളിയും. അത് ദിലീപ് നടത്തിയ ഗൂഡാലോചനയാണോ അതോ ദിലീപിനെതിരായ ഗൂഡാലോചനയാണോ എന്നത് മാത്രമാണ് അറിയാനുള്ളത്. വാദിയും ഇരയുമൊക്കെ പ്രതിയാകുമോ എന്നും ഹാഷ്ടാഗുകളുടെ ടൈറ്റില്‍ കാര്‍ഡ് മാറ്റണോ എന്നും അറിയുവാന്‍ കേരളമിനിയും കാത്തിരിക്കണം.

Rape, Amend The Law, \’Act\’ For Women എന്ന പേജിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയാണ് നിയമ വിദഗ്ദൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്‌. വീഡിയോയുടെ പൂർണ്ണരൂപം ചുവടെ കാണാം.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com