മലയാളം ഇ മാഗസിൻ.കോം

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി, നിർണ്ണായക നീക്കവുമായി ദിലീപും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്മേലിൽ അന്വേഷണം നടത്താനാണ് വിചാരണക്കോടതി അനുമതി നൽകിയിരിക്കുന്നത്.

ഈ മാസം 20നകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാനും കോടതി നിർദേശിച്ചു. അതേസമയം വിചാരണ നിർത്തി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി നീട്ടി. പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി ഹർജി നീട്ടിയത്.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻറെ കൈവശമെത്തിയെന്നും ദിലീപ് ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണെന്നും അടക്കം നിരവധി കാര്യങ്ങളിലാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് പൊലീസ് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്മേലുള്ള അന്വേഷണത്തിനാണ് കോടതി ഉത്തരവ് നൽകിയത്.

ഇതിനിടയിൽ നിർണ്ണായക നീക്കവുമായി ദിലീപും. കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് രംഗത്ത്‌. കേസ് അട്ടിമറിക്കാനാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു.

ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്സാപ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത് എന്നാവശ്യപ്പെട്ട് ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നല്‍കി.

നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിൻറെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം.

സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ൾ​ക്കൊ​പ്പ​മെ​ന്ന ഹാ​ഷ്ടാ​ഗും ഫേ​സ്ബു​ക്കി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ALSO, WATCH THIS VIDEO

Avatar

Staff Reporter