മലയാളം ഇ മാഗസിൻ.കോം

നടി അപർണ നായർ ജീവനൊടുക്കാൻ കാരണമെന്ത്‌?

സിനിമ – സീരിയൽ നടി അപർ‌ണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് താരത്തെ കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അപർണ്ണ ചെയ്ത പോലീസ് വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപർണ്ണ മോഡലിങ്ങിലും ശ്രദ്ധ വച്ചിരുന്നു.

കുടുംബത്തിന് ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ ആണ് അപർണ്ണ പങ്കിടുന്നവയിൽ അധികവും. ലൊക്കേഷൻ കാഴ്ചകളും, കുഞ്ഞുങ്ങളുടെ ചിത്രങ്ങളും എല്ലാം പങ്കിടുന്ന അപർണ്ണ കുറച്ചു ദിവസങ്ങളായി പങ്കിടുന്ന പോസ്റ്റുകളിൽ ഏറെ നിരാശ നിറഞ്ഞ പോസ്റ്റുകളുമുണ്ട്. എന്നാൽ എന്താണ് ആ സങ്കടം എന്ന് അപർണ്ണ തന്റെ പ്രിയപ്പെട്ടവരോട് പോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തം.

സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. എന്റെ സ്ട്രെങ്ത് എന്റെ ഭർത്താവാണ് എന്ന് കാണിച്ചുകൊണ്ടും സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുമായ ഒട്ടനവധി പോസ്റ്റുകളും അപർണ്ണ പങ്കിട്ടിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്. മക്കൾ: ത്രയ, കൃതിക.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? ഈ രാജ്യത്തെ പുരു‍ഷന്മാരെല്ലാം സ്ത്രീകളുടെ അടിമകൾ, പക്ഷെ പൗരത്വം കിട്ടാൻ കടമ്പകൾ ഏറെയുണ്ട്‌

Avatar

Staff Reporter