മലയാളം ഇ മാഗസിൻ.കോം

നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച്‌ വ്യത്യസ്ത പ്രതിഷേധവുമായി വനിതാ കൂട്ടായ്മ, ദിലീപ്‌ നേരിടുന്നത്‌ വൻ മനുഷ്യാവകാശ ലംഘനമെന്നും ചിലർ

നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച്‌ വ്യത്യസ്ത പ്രതിഷേധവുമായി വനിതാ കൂട്ടായ്മ, ദിലീപ്‌ നേരിടുന്നത്‌ വൻ മനുഷ്യാവകാശ ലംഘനമെന്നും ചിലർ. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് നടക്കുന്ന വേദിക്ക് മുന്നില്‍ കൂട്ട ഒപ്പ് ശേഖരണവുമായിട്ടാണ് സിനിമയിലെ വനിതാ കൂട്ടായ്മ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്‌.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ വലിയ കാന്‍വാസില്‍ ഒപ്പ് ശേഖരണം നടത്തിയത്. തങ്ങള്‍ ഇരയ്ക്കൊപ്പമാണെന്നും നടിക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

കേരളത്തിലെ \’ജനങ്ങള്‍ അവള്‍ക്കൊപ്പം\’ എന്ന ഹാഷ്ടാഗിന്‍റെ പ്രചരണത്തിനും വനിതാ കൂട്ടായ്മ തെരഞ്ഞെടുത്തത് ചലച്ചിത്ര അവാര്‍ഡ് വേദിയാണ്.

\"\"

പ്രശസ്ത നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം നിര്‍വഹിച്ചു. സംവിധായിക വിധു വിന്‍സന്‍റ് , നടിമാരായ സജിതാ മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒപ്പ് ശേഖരണം.

സിനിമാ ലോകം ദിലീപിന് പിന്നില്‍ അണിനിരക്കുന്നുവെന്നും പരാതിക്കാരിയായ നടി ഒറ്റപ്പെടുന്നു എന്നുമുള്ള വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിക്കുമ്പോഴാണ് സിനിമയിലെ വനിതാ കൂട്ടായ്മ നടിക്ക് പിന്തുണയുമായി വീണ്ടും സജീവമാകുന്നത്.

അതേസമയം, ദിലീപിനെ ന്യായീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് രാഷ്ട്രീയ – മാധ്യമ പ്രമുഖര്‍.

കഴിഞ്ഞ ദിവസം നടനും രാഷ്ട്രീയ നേതാവുമായ ഗണേഷ് കുമാര്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നായിരുന്നു ഗണേഷ് പറഞ്ഞത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കാഴ്ച്ചപ്പാടും അത് തന്നെയാണ്.

എന്നാല്‍ ഗണേശനെതിരെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വാളെടുത്ത് നില്‍ക്കുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്.

\"\"

ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് വന്നവനോടുള്ള അസൂയയാണ് ദിലീപിനെതിരെ പലരും പ്രകടിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം.ദിലീപുമായി അടുപ്പപമുള്ള ഒരാള് പോലും ദിലീപ് ഇങ്ങനെ ചെയ്യുമെന്ന്‌ വിശ്വസിക്കുന്നില്ല.

ജാമ്യം നിഷേധിച്ചും കുറ്റപത്രം സമര്‍പ്പിക്കാതെയും ദിലീപിന് ഇത് വരെ ജയിലിനുള്ളില്‍ കഴിയേണ്ടി വന്നത് രണ്ട് മാസമാണ്. നാളെ നിരപരാധിയാണെന്ന് കോടതി വിധിച്ചാല്‍ ഒരു പാവം മനുഷ്യന് നഷ്ടമായ ദിവസങ്ങളും സന്തോഷവും തിരികെ ലഭിക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com