26
February, 2018
Monday
05:12 AM
banner
banner
banner

പ്രതിഫലം കുത്തനെ ഉയർത്തി ജയസൂര്യ, മലയാളത്തിലെ താരങ്ങളുടെ നിലവിലെ പ്രതിഫലം ഇങ്ങനെ!

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. 2017 അക്ഷരാർത്ഥത്തിൽ നേട്ടമുണ്ടാക്കിയത്‌ ഏത്‌ നടനാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത്‌ ജയസൂര്യ എന്ന ജനപ്രിയ നടൻ തന്നെയാണ്. കൂറ്റൻ വിജയമായ ആട്‌ 2, പുണ്യാളൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ രണ്ട്‌ ചിത്രങ്ങളോടെ ജയസൂര്യയുടെ താരമൂല്യം വലിയ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ്. 60 ലക്ഷം വരെ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന ജയസൂര്യ തന്റെ പ്രതിഫലം ഇതോടെ 1.5 കോടി രൂപയാക്കി വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ മറ്റു താരങ്ങളുടെ നിലവിലെ വേതന നിരക്കുകൾ ഇങ്ങനെ:

കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം
2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

ജയറാം- 50 ലക്ഷം
വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്. അച്ചായന്‍സ്, സത്യാ എന്നിവയാണ് വരാനിരിക്കുന്ന ജയറാം സിനിമകള്‍.

ആസിഫ് അലി- 35 ലക്ഷം
അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഉണ്ണി മുകുന്ദന്‍- 30 ലക്ഷം
മലയാളത്തില്‍ സ്‌റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

ഫഹദ് ഫാസില്‍- 65 മുതല്‍ 75 ലക്ഷം വരെ
2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രവും ഈ വര്‍ഷം തിയേറ്ററുകളിലെത്തും.

സുരേഷ് ഗോപി- 70 ലക്ഷം
വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

RELATED ARTICLES  വി പി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ സിനിമയിൽ നിന്നും ഐ എം വിജയനെ ഒഴിവാക്കിയത്‌ എന്തുകൊണ്ട്‌?

ടോവിനോ തോമസ്- 50 ലക്ഷം
സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് 2016ല്‍ ഉണ്ടായിരുന്നത് 30 ലക്ഷമാണ് പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോ നായകനായി. ഒരു മെകസിക്കന്‍ അപാരതയ്ക്ക് പിന്നാലെ ടോവിനോയുടെ പ്രതിഫലം ഉയര്‍ന്നത്. നിലവിൽ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ.

നിവിന്‍ പോളി – ഒരു കോടി
മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.

ദുല്‍ഖര്‍ സല്‍മാന്‍- 75 ലക്ഷം
2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. ചാര്‍ലി, കലി എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ പുതിയ റെക്കോര്‍ഡുകളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

ബിജു മേനോന്‍- 75 ലക്ഷം
വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.

മോഹന്‍ലാല്‍- 4 മുതല്‍ 8 കോടി വരെ
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിനകളക്ഷനിലും ടോട്ടല്‍ കളക്ഷനിലും മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് മോഹന്‍ലാലിനാണ്.

മമ്മൂട്ടി- 2 മുതല്‍ 3 കോടി വരെ
സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 2-2.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയമായ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ പ്രതിഫലം 3 കോടിയാക്കി.

RELATED ARTICLES  ആ മാസ്‌ ഡയലോഗ്‌ കേട്ട്‌ അന്തംവിട്ട നിവിൻ പോളി മോഹൻലാലിനോട്‌ പറഞ്ഞത്‌!

ദിലീപ്- 2 മുതല്‍ 3 കോടിവരെ (വിതരണാവകാശവും)
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. സ്വകാര്യ ജീവിതത്തിൽ തിരിച്ചടി നേരിട്ട്‌ ജയിൽ വാസം അനുഭവിച്ചെങ്കിലും അതിനുശേഷം റിലീസ്‌ ചെയ്ത രാമലീല എന്ന ചിത്രം 50 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയത്‌ ദിലീപിന്റെ താരമൂല്യത്തിന് അൽപം പോലും ഇടിവ്‌ വന്നിട്ടില്ല എന്നതിന്റെ തെളിവാണ്. 2 മുതൽ – 3 കോടി വരെ പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് – മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

പൃഥ്വിരാജ് സുകുമാരന്‍ – ഒന്നര മുതല്‍ രണ്ട് കോടി വരെ
മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

നയന്‍താര – ഒരു കോടി
തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര.  തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്.  പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.

മഞ്ജു വാര്യര്‍- 65-70 ലക്ഷം
രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ആന്റണി സോണിയുടെ കെയര്‍ ഓഫ് സൈറാബാനുമാണ് മഞ്ജുവിന്റെ പുതിയ സിനിമ.

ഹണി റോസ്- 8 ലക്ഷം
ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്.

നമിതാ പ്രമോദ്- 10 ലക്ഷം
മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments