സിനിമാ മേഖലയിലെ തട്ടിപ്പിന്റെ പുതിയ വാർത്തയും പുറത്തു വന്നിരിക്കുന്നു. പ്രമുഖ നിർമ്മാതാവ് ആയ തോമസ് പണിക്കരിൽ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ നടന് പ്രശാന്ത് നാരായണനും ഭാര്യ ഷോണയും ആണ് അറസ്റ്റിലായത്.
നിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയില്‍ കണ്ണൂര്‍ എടക്കാട് പൊലീസ് മുംബൈയില്‍ നിന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഹിന്ദിയിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുള്ള പ്രശാന്ത് നാരായണന് കണ്ണൂര്‍ സ്വദേശിയാണ്.
മുംബൈയിലുള്ള ഇന്ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പ്രശാന്ത് പറഞ്ഞു. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തോമസ് നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് തോമസ് പണിക്കര്‍ ഇങ്ങനെയൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് മനസിലാക്കിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രശാന്തിന്റെ മുംബൈയിലെയും കണ്ണൂരിലെയും വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഈ വർഷം പുറത്തിറങ്ങിയ പി എം നരേന്ദ്രമോദി എന്ന സിനിമയിലും പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്.