മലയാളം ഇ മാഗസിൻ.കോം

ആ മുറിയുടെ വാതിൽ ഞാൻ ഇപ്പോഴും അടച്ചിട്ടില്ല: ജീവിതത്തിൽ നടക്കാതെ പോയ ഏക ആഗ്രഹത്തെക്കുറിച്ച്‌ മധുവിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയുടെ കാരണവരായ മധു നവതിയുടെ മധുരത്തിലാണ്‌. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ മഹാനടൻ, സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച്‌ 89 വര്‍ഷത്തെ ജീവിതാനുഭവങ്ങളും അഞ്ചരപ്പതിറ്റാണ്ടിന്‍റെ സിനിമ പരിജ്ഞാനവും കൈമുതലാക്കിയാണ് നവതിയിലേക്ക് കടക്കുന്നത്.

എങ്കിലും തന്റെ ജീവിതത്തിൽ നടക്കാതെ പോയ ഏക ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണീപ്പോൾ നടൻ. തന്റെ ഭാര്യ തങ്കത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചാണ്‌.

ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുമാത്രം നടക്കാതെ പോയി. 8 വര്‍ഷം മുന്‍പായിരുന്നു അവള്‍ മരിച്ചത്. തിരക്കുകള്‍ക്കിടയില്‍ വൈകിയാണെങ്കിലും വീട്ടിലെത്തുന്ന ശീലമായിരുന്നു. തങ്കത്തിന് പെട്ടെന്നാണ് അസുഖം വന്നതെന്ന് അദ്ദേഹം പറയുന്നു.

തങ്കം അസുഖാവസ്ഥയില്‍ കിടന്നിരുന്ന സമയത്ത് എപ്പോഴും വീട്ടിലെത്താന്‍ ശ്രമിക്കുമായിരുന്നു. ഉറക്കമാണെങ്കില്‍ വിളിച്ചുണര്‍ത്താറില്ല.അന്‍പതു വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ താൻ മാത്രം. പക്ഷേ, ഞാനൊറ്റയ്ക്കല്ല. അവള്‍ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ

Avatar

Staff Reporter