16
January, 2019
Wednesday
01:40 PM
banner
banner
banner

നായകനൊത്ത ആ വില്ലനും അരങ്ങൊഴിഞ്ഞു, ക്യാപ്റ്റൻ രാജുവിന്‌ ആദരാഞ്ജലികൾ!

നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. പത്തനംതിട്ടയിലെ ഓമല്ലൂരില്‍ 1950-ലാണ് അദ്ദേഹം ജനിച്ചത്. 1981-ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. ഇതാ ഒരു സ്‌നേഹഗാഥ, പവനായി എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 37 വര്‍ഷത്തോളം സിനിമാരംഗത്ത് സജീവമായി. അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഏറെ നാളായി ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജു ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു. സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രാജു പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിരുന്നില്ല. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഒരു വടക്കന്‍വീരഗാഥ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

ദുൽഖറിന്റെ ആ പെരുമാറ്റം ഞാൻ ഇതുവരെ മമ്മൂട്ടിയോട് പറഞ്ഞിട്ടില്ല – ക്യാപ്റ്റൻ രാജു
കുറച്ചൊരു കാലം മുമ്പാണ് ഈ സംഭവം നടന്നത്. എന്തായാലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സിനിമയില്‍ വന്നിട്ടില്ല. വിവാഹവും കഴിഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണെന്ന് തോന്നുന്നു. ഒരു റംസാന്‍ ദിവസം ഞാന്‍ സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തുന്നു. മമ്മൂട്ടി ചെന്നൈയിലുണ്ടെന്നായിരുന്നു എന്റെ അറിവ്. റംസാന്‍ വിഷ് ചെയ്യാന്‍ വേണ്ടി ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. പക്ഷെ, ഫോണെടുത്തത് ദുല്‍ക്കറാണ്.

വാപ്പച്ചിയും ഉമ്മയും കൂടി എറണാകുളത്തു പോയിരിക്കുകയാണെന്നും ഇവിടെയിപ്പോള്‍ ഞാനും ഇത്തായും മാത്രമെയുള്ളുവെന്നും ദുല്‍ക്കര്‍ പറഞ്ഞു. ഞാന്‍ ഈദ് ആശംസ പറഞ്ഞു കഴിഞ്ഞപ്പോള്‍ രാജു അങ്കിള്‍ ചെന്നൈയില്‍ എന്തിനുവന്നതാണെന്നും ഒക്കെ ദുല്‍ക്കര്‍ കുശലം ചോദിച്ചു. ഞാന്‍ ഡബ്ബിംഗിനു വേണ്ടി എത്തിയതായിരുന്നു ചെന്നൈയില്‍. അതുകേട്ടപ്പോള്‍ റംസാനായതുകൊണ്ട് ഉച്ചയ്ക്ക് വീട്ടില്‍ വരണമെന്നും ഇവിടെ നിന്നും ബിരിയാണി കഴിച്ചിട്ടുപോകണമെന്നും പറഞ്ഞ് ദുല്‍ക്കര്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു.

മമ്മൂട്ടിയുടെ മകന്റെ ക്ഷണം ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. എന്റെകൂടെ പ്രൊഡ്യൂസറും ഡയറക്ടറും ഒക്കെയുണ്ട്. അതുകൊണ്ട് ബിരിയാണി കഴിക്കുന്നത് ഇനി മറ്റൊരവസരത്തിലാകാമെന്ന് പറഞ്ഞപ്പോള്‍ അവരെയും കൂട്ടിവരാന്‍ വീണ്ടും ദുല്‍ക്കര്‍ ക്ഷണിച്ചു. അങ്ങനെ ഞങ്ങള്‍ അന്നുച്ചയ്ക്ക് അഡയാറിലുള്ള മമ്മൂട്ടിയുടെ വീട്ടില്‍ പോയി ബിരിയാണികഴിച്ചു.

അന്നു കഴിച്ച ബിരിയാണിയുടെ രുചി പ്രത്യേകം പറയേണ്ടതില്ല. അതിനേക്കാള്‍ എനിക്കു ഹൃദ്യമായി തോന്നിയത് ദുല്‍ക്കറിന്റെ വീട്ടിലേക്കുള്ള ക്ഷണവും അവിടെ ചെന്നപ്പോള്‍ ഞങ്ങളോടുള്ള പെരുമാറ്റവുമാണ്. സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഹീറോ ആയിട്ടില്ല, ദുല്‍ക്കര്‍ അന്ന് ചെറിയ പയ്യനാണ്.

മമ്മൂട്ടി ഇല്ലാത്ത അവസരത്തില്‍ വാപ്പച്ചിയുടെ സഹപ്രവര്‍ത്തകരോട് ഇത്ര നന്നായി പെരുമാറാന്‍ കഴിഞ്ഞത് ദുല്‍ക്കറിന്റെ ക്വാളിറ്റിയാണ്. ഇക്കാര്യവും മമ്മൂട്ടിയോട് ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല. ദുല്‍ക്കര്‍ പറഞ്ഞ് മമ്മൂട്ടിയന്ന് അറിഞ്ഞിരുന്നോയെന്നുള്ള കാര്യവും എനിക്കറിയില്ല.

[yuzo_related]

Comments



Related Articles & Comments