ഇന്നത്തെ കാലത്ത് ഒട്ടുമിക്ക യുവതി യുവാക്കളും നേരിടുന്ന ചർമ പ്രശ്നമാണ് മുഖക്കുരു. കൃത്യവും അനിയന്ത്രിതവുമല്ലാത്ത ജീവിത ശൈലി തന്നെയാണ് ഇതിന് പ്രധാന കാരണവും. എന്നാൽ ആരും അത് മനസിലാക്കാതെ ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന കോസ്മെറ്റികസുകളെയും ജനിതകശാസ്ത്രത്തെയുമാണ് പഴിചാരുന്നത്.എന്നാൽ നിങ്ങളുടെ അനാരോഗ്യകരമായ ശീലങ്ങള്‍ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതെന്നാണ് യാഥാർഥ്യം. എന്ത് കഴിക്കുന്നു, എത്ര നന്നായി ഉറങ്ങുന്നു, സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവയെല്ലാം മുഖക്കുരുവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്.
എണ്ണമയമുള്ള ചർമത്തിലാണ് കൂടുതലായും മുഖക്കുരു കാണപ്പെടുന്നത്. ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും എണ്ണ ഗ്രന്ഥികള്‍ അധിക സമയം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്.
മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് നോക്കാം ;
നിങ്ങളുടെ മുഖം പതിവായി വൃത്തിയാക്കാതിരിക്കുമ്പോൾ ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ അഴുക്കും എണ്ണയും അടിഞ്ഞുകൂടുകയും തല്‍ഫലമായി, സുഷിരങ്ങള്‍ അടഞ്ഞുപോകുകയും മുഖക്കുരു വികസിക്കുകയും ചെയ്യുന്നു.
സമ്മർദ്ദം മുഖക്കുരുവിന് കാരണമാകും.നിങ്ങൾ സമ്മര്‍ദ്ദത്തിലായിരിക്കുമ്ബോള്‍ ശരീരം സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ പുറത്തുവിടുന്നു. അതുവഴി കോര്‍ട്ടിസോളിന്റെ അളവ് ഉയരുകയും നിങ്ങളുടെ ചര്‍മ്മത്തിലെ സെബാസിയസ് ഗ്രന്ഥികളില്‍ എണ്ണ ഉല്‍പ്പാദനം ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.
ഇനി പൈസ മുടക്കില്ലാതെ ഇത് തടയാനുള്ള എളുപ്പമാർഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം ;
- ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ കൂടുതല്‍ സമീകൃതാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. മാത്രമല്ല പിസ്സ, ബര്‍ഗറുകള്‍ മധുരമുള്ള ലഘുഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുകയും വേണം.
- ദിവസം മുഴുവന്‍ നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുമ്ബോള്‍ ചര്‍മ്മം വഴുവഴുപ്പുള്ളതായി മാറാനും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും കാരണമാകുന്നു. ഈ അധിക എണ്ണ മുഖക്കുരുവിന് കാരണമാകുന്നു.
- നന്നായി ഉറങ്ങുക എന്നതും പ്രധാനമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.