കേരളത്തിൽ കഴിഞ്ഞ വർഷം വാഹനപകടങ്ങളിൽ നഷ്ടമായത് 3,829 ജീവനുകൾ. കൂടാതെ 45,091 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഈ കണക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണ് എങ്കിലും അപകട നിരക്ക് കൂടുതലാണ്. അപകടത്തിൽപെടുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം.

2016 മുതൽ 2019 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,0000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്. 18 വയസ് തികയാത്ത യൂത്തന്മാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്. ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ്ങുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ കർശനമാക്കിയതിനെ തുടർന്ന് വലിയ തോതിൽ അപകടം ഒഴിവാക്കാനും നിയന്ത്രിക്കാനും കഴിഞ്ഞു. മൊബൈലിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളും മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞുവരുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ