മലയാളം ഇ മാഗസിൻ.കോം

മിസോറാമിനെക്കുറിച്ച്‌ നിങ്ങൾക്കെന്തറിയാം? കുമ്മനം മാത്രമല്ല 2 ദിവസം കൊണ്ട്‌ നേട്ടമുണ്ടാക്കിയത്‌ മിസോറാം കൂടിയാണ്!

മിസോറാം എന്നൊരു വാക്ക് കേരളം മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി അലയടിക്കുക ആണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജഖരൻ മിസോറാം ഗവര്‍ണറായതോടെ ആണ് മിസോറം എന്ന വാക്ക് അലയടിക്കുന്നതും ഗൂഗിൾ ഉൾപ്പെടെ ഉള്ള ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് എല്ലാവരും മിസോറാം എന്ന സംസ്ഥാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നതും.

\"\"

കേരളത്തിൽ നിന്നാദ്യമായി അല്ല ഒരാൾ മിസോറാം ഗവർണർ ആകുന്നത്. 2011 – 2014 കാലഘട്ടത്തിൽ വക്കം പുരുഷോത്തമൻ മിസോറാമിന്റെ 18 മത്തെ ഗവർണർ ആയി സ്ഥാനരോഹിതൻ ആയിരുന്നു. പുരുഷോത്തമന്റെ പിന്നാലെ ആണ് മലയാളിയായ കുമ്മനവും മിസോറാം ഗവർണർ ആകാൻ ഒരുങ്ങുന്നത്.

\"\"

കൃഷി പ്രധാന ഉപജീവന മാർഗം ആക്കിയ ഒരു വിഭാഗം ആണ് മിസോറാം ജനത. എട്ടുജില്ലകൾ ഉൾക്കൊള്ളുന്ന മിസോറാം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ലാല്‍ തന്‍ ഹൗല യാണ്. ജനസംഖ്യ 88,8573 ഉം വിസ്തീര്‍ണ്ണം 2081 ചതുരശ്ര കിലോമീറ്ററും ആയ മിസോറാം ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ്. ഇംഗ്ലീഷീനെ കൂടെ മിസോ എന്ന പ്രാദേശിക ഭാഷയും ഇവർ ഉപയോഗിക്കുന്നു.

\"\"

1987 -ലാണ് കേന്ദ്ര ഭരണ പ്രദേശമായിരുന്ന മിസോറാം ഒരു സംസ്ഥാനം ആയി മാറിയത്. മിസോകൾ എന്നറിയപ്പെടുന്ന മംഗളോയിഡ് വംശത്തില്‍പ്പെട്ട മനുഷ്യരാണ് ഇവിടെയുള്ളത്. മിസോറാമിലെ രാജ്ഭവൻ ആണ് കുമ്മനത്തിന്റെ തമാസത്തിനായി അവിടെ സജ്ജമാക്കിയിട്ടുള്ളത്.

\"\"

ഉന്നത സംഘപരിവാര്‍ നേതാവായ കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആക്കി നിയമിച്ചതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ബി.ജെ.പിക്ക് അധികാരമില്ലാത്ത ഏക സംസ്ഥാനം മിസോറാം ആണ് എന്നതും അതുകൊണ്ട് തന്നെ 2018 ന്റെ അവസാനത്തോട് കൂടി നടക്കാൻ ഇരിക്കുന്ന ഇലക്ഷനിൽ മിസോറാം ഭരണം കൂടി നേടിയെടുക്കുക എന്നതുമാണ്.

2013-ല്‍ നടന്ന മിസോറാം തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയില്‍ 34 സീറ്റും നേടിയാണ് കോണ്‍ഗ്രസ്സ് മിസോറാം ഭരണം ഉറപ്പിച്ചത്. മലയാളികളായ കേന്ദ്രസർവീസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുമ്മനത്തിന്റെ സഹായത്തിനായി നിയമിക്കുവാനും സി.ആര്‍.പി.എഫ് കമാന്‍ണ്ടോകളുടെ പ്രത്യേക സുരക്ഷ കുമ്മനത്തിന് ഏർപ്പാടാക്കുവാനും നിലവിൽ ആലോചനയുണ്ട്.

\"\"

ഇതിലെല്ലാം ഉപരിയായി സ്ഥിരം വെള്ള മുണ്ടും ഷർട്ടും മാത്രം ധരിച്ചു നടക്കുന്ന കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആകുന്നതോടെ ഇതേ വേഷം തന്നെ തുടർന്നുകൊണ്ട് പുതിയ ചരിത്രം എഴുതി ചേർക്കുമോ അതോ നിലവിൽ ഗവർണർമാർ ഫോളോ ചെയ്യുന്ന ഡ്രസ് ഉപയോഗിക്കുമോ എന്നൊക്കെ അറിയുവാനുള്ള ആകാംഷയിലാണ് മലയാളികൾ.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor