24
March, 2019
Sunday
06:41 PM
banner
banner
banner

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി: വീഡിയോ

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. വാഗയില്‍ നിന്ന് അഭിനന്ദന്‍ വര്‍ധനമാന്‍ പുറത്തുവരാന്‍ മണിക്കൂറുകളായി കാത്തിരിപ്പ് തുടര്‍ന്ന ജനതയ്ക്ക് മുന്നിലേക്കാ നെഞ്ചുവിരിച്ച് നടന്നാണ് അഭിനന്ദന്‍ എത്തിയത്. എയര്‍ വൈസ് മാര്‍ഷല്‍മാരും കുടുംബാംഗങ്ങളും വാഗ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിച്ചു. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആണ് പുറത്തേക്ക് എത്തിയത്.

നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് അഭിനന്ദൻ. പ്രത്യേക വാഹനത്തിൽ പാക് സൈന്യം വാഗ അതിർത്തിയിലെത്തിച്ച അഭിനന്ദനെ സ്വീകരിക്കാനായി മാതാപിതാക്കളും, ഉന്നത കര,വ്യോമസേനാ ഉദ്യോസഥരും,സാധാരണക്കാരായ ജനങ്ങളും എത്തിയിരുന്നു . റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്.എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.

പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യയിൽ വ്യോമാക്രമണം നടത്താനെത്തിയ എഫ് 16 പോർ വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളാണ്. ഇവയിൽ ഒരു വിമാനം പറത്തിയത് അഭിനന്ദനാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെ 8.45 നാണ് പാക് ഗ്രാമമായ ഹോറയിൽ ഇന്ത്യൻ വിമാനം തകർന്നു വീണത്. വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട അഭിനന്ദൻ പാക് അധിനിവേശ കശ്മീരിൽ വച്ചാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.

[yuzo_related]

Comments



Related Articles & Comments