മലയാളം ഇ മാഗസിൻ.കോം

അവരെ എതിർത്ത്‌ നിൽക്കാൻ ഉള്ള നട്ടെല്ല്‌ എന്തേ ഇല്ലാതെ പോയി എന്ന് ആഷിഖ്‌ അബുവിനോട്‌ ദിലീപ്‌ ആരാധകർ

ആഷിഖ് അബുവിനോട്
താങ്കൾ #അവളുടെയൊപ്പമോ #അവന്റെയൊപ്പമോ നിൽക്കൂ, പക്ഷെ താങ്കളേക്കാൾ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്. മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നിൽക്കണം എങ്കിൽ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. Dr. സെബാസ്റ്റ്യൻ പോൾ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യെക്തിയോ രാഷ്ട്രീയക്കാരനോ.

ഇതിനു മുന്നേ PC ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു. അവരോടു എതിർത്ത് നില്ക്കാൻ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകർക്ക് എതിരെ ഫെഫ്കയിൽ പോലും താങ്കൾ ഒരക്ഷരം പറഞ്ഞിട്ടില്ല.

ഇപ്പോൾ ഭരണ കക്ഷിയായ സ്വന്തം പാർട്ടിയെ Dr. സെബാസ്റ്റ്യൻ പോൾ പ്രതിരോധത്തിൽ ആക്കിയപ്പോൾ അതിനെതിരെ സംസാരിച്ചാൽ \”താങ്കളുടെ\” വനിതാ സംഘടനക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങൽ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യൽ മീഡിയയിൽ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?

\"\"

ആഷിഖ്‌ അബു ഡോ. സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തിനെതിരെ ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ:
വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.

പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതിൽ സംശയം വേണ്ട ശ്രീ സെബാസ്റ്യൻ പോൾ. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല.

വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ.
#അവൾക്കൊപ്പം
#അവൾക്കൊപ്പംമാത്രം

\"\"

Content Editor

Content Editor