മലയാളം ഇ മാഗസിൻ.കോം

പപ്പുപിഷാരടിയായി ഇന്ദ്രൻസ്‌, അഭിനയ ജീവിതത്തിൽ തികച്ചും വ്യത്യസ്ഥമായ വേഷപ്പകർച്ചയുമായി \’ആളൊരുക്കം\’

20 വർഷം മുൻപ്‌ കാണാതായ മകനെതേടിയാണ് ആ 75 കാരൻ നഗരത്തിൽ എത്തുന്നത്‌. പിന്നീട്‌ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നത്‌ തികച്ചും ആശ്ചര്യജനകമായ കാര്യങ്ങളാണ്. മലയാള സിനിമ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് \’ആളൊരുക്കം\’. എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായ് ഇന്ദ്രൻസ് ആളൊരുക്കത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സിനിമയുടെ പൂർണ്ണതയ്ക്കായി കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഇന്ദ്രൻസിന് വേണ്ടി ഈ ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ട്.

മാധ്യമ പ്രവർത്തകനായ വി. സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ആളൊരുക്കത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ മറ്റ്‌ അണിയറ പ്രവർത്തകർ : എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടസ്, ക്യാമറ: സാംലാല്‍. പി. തോമസ്, എഡിറ്റർ: വിഷ്ണു കല്യാണി, സ്പോട്ട് എഡിറ്റർ: വിഷ്ണു വേണുഗോപാൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. എല്‍ പ്രദീപ്, ഗാനങ്ങള്‍: ഡി.യേശുദാസ് & അജേഷ് ചന്ദ്രന്‍, സംഗീതം & പശ്ചാത്തല സംഗീതം: റോണി റാഫേൽ, കലാസംവിധായനം: ഹബീബ് കോട്ടയ്ക്കൽ, ചീഫ് അസോസോയേറ്റ് ഡയറക്ടര്‍: പ്രവീൺ ഉണ്ണി, അസോസോയേറ്റ് ഡയറക്ടര്‍: അജേഷ് ശശിധരന്‍, പി. ആര്‍.ഓ: അജയ് തുണ്ടത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോസ് ആന്റണി, മേക്ക് അപ്പ്: സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂംസ്: തമ്പി ആര്യനാട്, സ്റ്റില്‍സ്: കാഞ്ചൻ മൂളൂർക്കര , ഡിസൈന്‍: ഷിജില്‍ ജിംബോള്‍ജി. അസിസ്റ്റന്റ് ഡയറക്ടേഴ്സ് : മഞ്ജു വേലായുധൻ, അഖിൽനാഥ്‌ , ടൈറ്റില്‍ ഡിസൈന്‍: ഷിന്റോ.

Staff Reporter