വിവാഹം എന്ന് പറയുന്നത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധമല്ല, രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് ഒന്നാവുന്നത്. അതുകൊണ്ട് തന്നെയാണ് അതിന് വിവാഹം എന്ന് പറയുന്നത്. ഓരോ പെണ്‍കുട്ടിയും പലവിധത്തിലുള്ള പ്രതീക്ഷകളോടെയാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്കനുസരിച്ചല്ല ജീവിതം പോവുന്നതെങ്കില്‍ അത് ആ പെണ്‍കുട്ടിയെ കുറച്ചൊന്നുമല്ല തളര്‍ത്തുക. അച്ഛനമ്മമാരുടെ ആഗ്രഹത്തിനനുസരിച്ച് വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഒരോ പെണ്‍കുട്ടിയുടേയും മനസ്സറിഞ്ഞ് വേണം വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങളും മറ്റും തീരുമാനിക്കാന്‍. അല്ലെങ്കില്‍ പല വിധത്തില്‍ അത് അവരുടെ ജീവിതത്തെ ബാധിക്കുന്നു. വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകളും മറ്റും അവരുടെ ജീവിതത്തെ വളരെയധികം മാറ്റുന്നു. ഇത്തരത്തില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ പലരിലും ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. വിവാഹ ജീവിതത്തെക്കുറിച്ചുള്ള ചില പ്രതീക്ഷകള്‍ ഒരു പെണ്‍കുട്ടിക്ക് ജീവിതത്തില്‍ നല്‍കിയത് എന്താണെന്ന് നോക്കാം.
തീരെ പ്രതീക്ഷിച്ചിരിക്കാത്ത സമയത്തായിരുന്നു അവള്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ചിന്തകളിലും സ്വഭാവത്തിലും ഒരിക്കലും ചേരാത്ത ഒരാളാണ് അയാള്‍ എന്നായിരുന്നു അവളുടെ അഭിപ്രായം. അതിന് പ്രത്യേക കാരണങ്ങളും ഉണ്ടായിരുന്നു.
വിവാഹത്തിനു മുന്‍പ് ആ പെണ്‍കുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു. കിഷോര്‍ എന്നായിരുന്നു അയാളുടെ പേര്. എന്നാല്‍ ജീവിതത്തില്‍ അച്ഛനമ്മമാരോടുള്ള അവളുടെ സ്‌നേഹം ആ ബന്ധം ഉപേക്ഷിക്കുന്നതിനും പുതിയൊരാളെ ഭര്‍ത്താവായി സ്വീകരിക്കുന്നതിനും അവളെ പ്രേരിപ്പിച്ചു.
എന്നാല്‍ കിഷോര്‍ പറഞ്ഞത് വിവാഹ ശേഷവും വളരെ അടുത്ത സുഹൃത്തുക്കളായി തന്നെ നമുക്ക് ജീവിക്കാം എന്നായിരുന്നു. എന്നാല്‍ പുതിയ ജീവിതവും മറ്റും ഇത്തരം ഒരു അടുപ്പം കിഷോറുമായി സൂക്ഷിക്കാന്‍ അവളെ അനുവദിച്ചില്ല.
എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം മറ്റൊരു നഗരത്തിലേക്ക് ഇവള്‍ ചേക്കേറി. ബിസിനസ്മാന്‍ ആയിരുന്ന ഭര്‍ത്താവിനോടൊപ്പം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ഇവളും ജീവിതത്തിലെ പുതിയ പ്രതീക്ഷകളിലേക്ക് നടന്നടുത്തു. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ നിര്‍ബന്ധ പ്രകാരം ജോലി രാജി വെക്കേണ്ടി വന്നു ആ പെണ്‍കുട്ടിക്ക്.
ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോഴാണ് ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന് അവള്‍ തിരിച്ചറിഞ്ഞത്. പൊതു സമൂഹത്തിലും മറ്റും ജീവിതത്തില്‍ വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്ന ഭര്‍ത്താവ് രണ്ടു പേരും മാത്രമുള്ളപ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത അവള്‍ക്ക് നേരിടേണ്ടി വന്നത് അയാളുടെ ഉത്തരമില്ലാത്ത മുഖത്തെയായിരുന്നു. എങ്കിലും ജീവിതം കൈവിട്ടു പോവുമെന്നുള്ള അവളുടെ ആശങ്കകള്‍ പല വിധത്തില്‍ അവളെ അലട്ടിക്കൊണ്ടിരുന്നു.
എന്നാല്‍ പിന്നീടൊരു ദിവസം ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കാനിടയായപ്പോഴാണ് സംഗതിയുടെ കിടപ്പു വശം അവള്‍ക്ക് മനസ്സിലായത്. പഴയ കാമുകിയുമായി ഇപ്പോഴും അയാള്‍ ബന്ധം തുടരുന്നുണ്ടായിരുന്നു. ഇത് തലക്കു മുകളില്‍ വെള്ളിടി വീണതു പോലെ അവളെ പൊള്ളിച്ചു.
ഇതിനെ ചോദ്യം ചെയ്ത അവളുടെ മുന്നില്‍ ഒരു അവസരം നല്ല ഭര്‍ത്താവായി ജീവിക്കാന്‍ വേണമെന്ന് അയാള്‍ കെഞ്ചി. എന്നാല്‍ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അവള്‍ ഒരു അവസരം കൂടി അയാള്‍ക്ക് നല്‍കുകയുണ്ടായി.
എന്നാല്‍ ഈ ഇടക്കാണ് തന്റെ പഴയ കാമുകനായ കിഷോറിനെ അവള്‍ കണ്ടു മുട്ടുന്നത്. ഇത് വീണ്ടും ഒരു പരിചയം പുതിക്കലിലേക്കും മെസ്സേജിലേക്കും വാട്‌സാപ്പിലേക്കും കടന്നു. എങ്കിലും ഒരിക്കലും മര്യാദയുടെ അതിര്‍വരമ്പുകള്‍ അവര്‍ ലംഘിച്ചിരുന്നില്ല.
ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ വീണ്ടും സംശയം തോന്നിയ അവള്‍ ഭര്‍ത്താവിന് കാമുകിയുമായി വളരെ അടുത്ത ബന്ധം തന്നെയാണ് ഉള്ളതെന്ന് വീണ്ടും കണ്ടെത്തി. ഭര്‍ത്താവിന് അശ്ലീല ഫോട്ടോകള്‍ അയക്കലും പ്രശ്‌നങ്ങളെല്ലാം കൂടുതല്‍ വഷളാക്കുകയായിരുന്നു.
എന്നാല്‍ ഇതിനെത്തുടര്‍ന്ന് അവള്‍ വിവാഹമോചനം എന്ന അവസ്ഥയിലേക്ക് എത്തി. എന്നാല്‍ ഭര്‍ത്താവ് കരഞ്ഞ് കാലു പിടിച്ച് വീണ്ടും ഒരു ഒത്തുതീര്‍പ്പെന്ന അവസ്ഥയിലേക്ക് അവള്‍ തിരികെയെത്തി. ഒരു തരത്തിലും പൂര്‍വ്വകാമുകിയുമായി ബന്ധം സ്ഥാപിക്കരുതെന്ന വാക്കിന്റെ പിന്‍ബലത്തില്‍ അവര്‍ വീണ്ടും ജീവിതം തുടങ്ങി. ഇതിലൂടെ അയാള്‍ പുതിയൊരു മനുഷ്യനായ് മാറുകയായിരുന്നു.
കിഷോര്‍ തന്നില്‍ നിന്നും പഴയതു പോലെ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് അവള്‍ ഇതിനകം തന്നെ മനസ്സിലാക്കി. എന്നാല്‍ അത് അപകടമാണെന്നും അത്തരത്തിലൊരു ജീവിതം തന്റെ മാത്രമല്ല കിഷോറിന്റെ കുടുംബ് പോലും നശിപ്പിക്കുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. ഇത് കൊണ്ട് തന്നെ കിഷോറിനെ സ്വീകരിക്കുവാന്‍ അവള്‍ തയ്യാറായില്ല.
ഭര്‍ത്താവിന്റെ കാര്യത്തില്‍ അവള്‍ ഭയന്നതു പോലെ തന്നെ സംഭവിച്ചു. ഒരിക്കലും തിരിച്ച് പിടിക്കാനാവാത്ത രീതിയില്‍ പൂര്‍വ്വകാമുകിയുമായുള്ള അയാളുടെ ബന്ധം വളരെ ശക്തമായി പോയി. ഇപ്പോഴവള്‍ ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ട് ജീവിക്കുന്നു.