ഇടുക്കി: വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശിയ ശക്തിവേൽ ആണ് മരിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. ഇതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. 12 മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആക്രമണം നടത്തിയത് ചക്കകൊമ്പൻ ആണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതിൽ വ്യക്തത വന്നട്ടില്ല.
മുമ്പും ശക്തിവേൽ ആനകളെ തുരത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡിൽ ഇറങ്ങിയ നിന്ന ആനയെ തിരികെ പോകാൻ പറയുമ്പോൾ ആന തിരികെ പോകുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
കാട്ടാനകളെ കാട് കയറ്റുന്നതിൽ വലിയ പ്രാകൽഭ്യം ഉണ്ടായിരുന്ന വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായിരിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം