കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളെ വരെ ബാധിക്കുന്ന വമ്പൻ സൗരവാതം ഭൂമിയെ ലക്ഷ്യം വെച്ച് വരുന്നു എന്ന് റിപ്പോർട്ട്. വരും ദിവസങ്ങൾ കൂടുതൽ നിർണായകമാകും എന്നാണ് ഇന്ത്യൻ ഉപഗ്രഹ ഓപ്പറേറ്റർമാർക്ക് ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒക്ടോബർ 1ന് X7.1 ക്ലാസില്‍പെട്ട സൗരജ്വാലയും ഒക്ടോബർ 3ന് അതിലും ശക്തമായ X9.0 ക്ലാസില്‍പെട്ട സൗരജ്വാലയും സംഭവിച്ചതായി നാസ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ശക്തിയേറിയ സൗരവാതത്തെയാണ് ഇത്തരത്തിൽ X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഇതിനു മുൻപ് ഏറ്റവും തീക്ഷ്ണതയേറിയ സൗരവാതം രേഖപ്പെടുത്തിയത് 1582 ലാണ്. അന്ന് ജർമയിയിലും കൊറിയയിലും ജപ്പാനിലുമൊക്കെ ഇതിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 3 ദിവസം വരെ അതിന്റെ എഫക്ട് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ശേഷം 1859 , 1909 , 1921 , 1989 തുടങ്ങിയ വർഷങ്ങളിലും സ്വരവാതം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അന്നത്തെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ വരെ തകിടം മറക്കുന്ന രീതിയിലുള്ളതായിരുന്നു അത്. അതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാനാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെടുന്ന ഈ സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തിക്കുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് കാരണമാവുകയും ചെയ്യും. ഇത് ഉപഗ്രഹങ്ങളുടെയും ഭൗമപേടകങ്ങളുടെയും പ്രവർത്തനങ്ങൾ നിലക്കുന്നതിനു വരെ കാരണമാക്കുന്നു. എന്നാൽ ഇത് നേരിട്ട് മനുഷ്യരെ ബാധിക്കില്ല എന്നതാണ് ആശ്വാസകരം.