മലയാളം ഇ മാഗസിൻ.കോം

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുമായി പോലീസിന്റെ നിർണായക നീക്കം, അമ്പരന്ന് ഗ്രീഷ്മയുടെ അഭിഭാഷകനും

ഷാരോൺ കൊലപാതക കേസിൽ മുഖ്യ പ്രതിഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കി, തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയത് അതീവ രഹസ്യമായാണ്. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത് ഗ്രീഷ്മയാണ്.

ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന. ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഫലം പുറത്തു വിടൂ എന്നാണ് സൂചന. ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്താണ് തമിഴ്‌നാട്ടിലെതെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചത്.

പതിവ് മെഡിക്കൽ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ്ഇത് സാധാരണ ഗതിയിലുള്ള മെഡിക്കൽ ചെക്കപ്പ് അല്ല എന്ന് മുഖ്യ പ്രതി ഗ്രീഷ്മ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡി കാലാവധി പൂർത്തിയാക്കി അട്ടകുളങ്ങര വനിത ജയിലിൽ എത്തിയ ശേഷമാണ് അന്വേഷണ സംഘം തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ചതും പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങൾ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്.

മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃപ്പരപ്പിലെ ഗോൾഡൺ കാസ്റ്റൽ റിസോർട്ടിൽ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലന്ന് വാദിച്ചാൽ അത് മറികടക്കാനുള്ള തെളിവായാണ് പൊലീസിന്റെ കന്യാകത്വാ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകൻ കാണുന്നത്. അതു കൊണ്ട് തന്നെ മറുതന്ത്രങ്ങൾ മെനയുകയാണ് മധുര കോടതിയിലെ അഭിഭാഷകനും സംഘവും.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കവെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ചപ്പോഴാണ് തൃപ്പരപ്പിൽ താമസിച്ച ഹോട്ടൽ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.

ഷാരോണിന് ഗ്രീഷ്മ അയച്ച വാട്‌സ് ആപ് ഓഡിയോയുടെ വിശ്വാസ്യത പരിശോധിക്കാൻ ആകാശവാണിയിൽ എത്തിച്ച് ഗ്രീഷ്മയുടെ വോയ്‌സ് ടെസ്റ്റും അന്വേഷണ സംഘം നടത്തിയിരുന്നു. എന്നാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനയുണ്ട്. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം.

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീനിൽ തന്നെ എല്ലാ സൈസിലുമുള്ള ബോക്സ്‌, കുറഞ്ഞ ചെലവിൽ പേപ്പർ ബോക്സ്‌ നിർമ്മാണം ഇനി ആർക്കും തുടങ്ങാം മികച്ച ലാഭവും നേടാം, Paper Box Manufacturing Unit in Kerala

Avatar

Staff Reporter