മലയാളം ഇ മാഗസിൻ.കോം

അറിയാമോ ഒട്ടിയ കവിളുകൾ തുടുക്കാനും മുഖത്ത്‌ യൗവനം നിലനിർത്താനും ഇതിനേക്കാൾ മികച്ച വഴിയില്ല

സൗന്ദര്യം വർദ്ധിപ്പിക്കുക, അത്‌ നിലനിർത്തുക എന്നത്‌ ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്‌. എന്നാൽ വിലകൂടിയ ലേപനങ്ങൾ വാങ്ങി സൗന്ദര്യം സംരക്ഷിക്കുക എല്ലാവർക്കും സ്ഥിരമായി ചെയ്യാൻ കഴിയുന്ന കാര്യം അല്ല. അതുകൊണ്ട്‌ തന്നെ ചിലവ്‌ കുറഞ്ഞതും എന്നാൽ വളരെ എളുപ്പത്തിലും ചെയ്യാൻ കഴിയുന്ന ചില മുഖസൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളെ നമുക്ക്‌ പരിചയപ്പെടാം.

മുഖക്കുരു, കാര എന്നിവ ഒഴിവാക്കാൻ
ഒരു സ്പൂൺ ചെറുപയർ നന്നായി അരച്ച്‌ അര സ്പൂൺ നാരങ്ങാ നീരും ഒരു നുള്ള്‌ ഇന്തുപ്പും ഒരു സ്പൂൺ മഞ്ഞളും ചേർത്ത്‌ പാലിൽ കുഴച്ച്‌ മുഖത്ത്‌ പുരട്ടുക ഉണങ്ങുമ്പോൾ ചെറു ചൂട്‌ വെള്ളം ഉപയോടിച്ച്‌ കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും.

ചെറുനാരകത്തിന്റെ തളിരില, വേപ്പിന്റെ തളിരില, കൃഷ്ണതുളസി ഇല ഇവ മൂന്നും കൂടി ശുദ്ധജലത്തിൽ അരച്ച്‌ കുഴമ്പാക്കി മുഖത്ത്‌ പുരട്ടി രാത്രി കിടന്നുറങ്ങുന്നത്‌ മുഖക്കുരു, കാര, മറ്റ്‌ ത്വക്ക്‌ രോഗങ്ങൾ ഇവയ്ക്കെല്ലാം വളരെ ഫലപ്രദമാണ്‌.

ആപ്പിൾ തൊലി കളഞ്ഞ്‌ കഷ്ണങ്ങളാക്കി അടിച്ച്‌ കുഴമ്പാക്കി അതിൽ ഓറഞ്ച്‌ നീര്‌ ചേർത്ത്‌ യോജിപ്പിച്ച്‌ മുഖത്ത്‌ പുരട്ടി 20 മിനിട്ട്‌ കഴിഞ്ഞ്‌ കഴുകിക്കളയുക. തിളച്ച വെള്ളത്തിൽ ഓട്സ്‌ ചേർത്ത്‌ അടിച്ച്‌ പേസ്റ്റാക്കുക, തണുത്തതിന്‌ ശേഷം മുഖത്ത്‌ പുരട്ടി 20 മിനിട്ട്‌ കഴിഞ്ഞ്‌ ശുദ്ധ ജലത്തിൽ കഴുകുക.

2 ടേബിൾ സ്പൂൺ പാൽപ്പൊടിയിൽ ഒരു ടേബിൾ സ്പൂൺ തേനും ഒരു കദളിപ്പഴവും ചേർത്ത്‌ നന്നായി അരച്ച്‌ പേസ്റ്റാക്കി ഒരു സ്പൂൺ വെണ്ണയും ചേർത്ത്‌ യോജിപ്പിച്ച്‌ മുഖത്ത്‌ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ്‌ ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ 3 ദിവസം ചെയ്താൽ ചർമ്മത്തിന്‌ നല്ല തിളക്കം ഉണ്ടാകും.

എണ്ണമയമുള്ള ചർമ്മം സംരക്ഷിക്കാൻ
ബാർലി വെന്ത വെള്ളം 20 മില്ലി എടുത്ത്‌ അതിൽ 10 മില്ലി ചെറുനാരാങ്ങനീരും 10 മില്ലി ചെറുതേനും ചേർത്ത്‌ യോജിപ്പിച്ച്‌ മുഖത്ത്‌ പുരട്ടി 15 മിനിട്ടുകൾക്ക്‌ ശേഷം ചെറു ചൂടു വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.

ആര്യവേപ്പില ഇട്ട്‌ വെള്ളം തിളപ്പിച്ച്‌ അതിൽ നിന്ന്‌ വരുന്ന ആവി മുഖത്ത്‌ കൊള്ളിച്ച്‌ വിയർപ്പിക്കുക. 10 മിനിട്ട്‌ കഴിഞ്ഞ്‌ നന്നായി മൃദുവായ തുണികൊണ്ട്‌ തുടച്ച ശേഷം ഒരു സ്പൂൺ വെള്ളരിക്ക നീരും നാരങ്ങാനീരും ചേർത്ത്‌ മുഖത്ത്‌ പുരട്ടി 15 മിനിട്ട്‌ കഴിഞ്ഞ്‌ കഴുകിക്കളയുക. മുഖം ശുദ്ധമാകും.

നല്ല കറുത്ത മുന്തിരിപ്പഴം കഴുകി ശുദ്ധമാക്കി അടിച്ച്‌ ജ്യോൂസാക്കി വച്ച്‌ അടുത്ത ദിവസം രാവിലെ അത്‌ മുഖത്ത്‌ പുരട്ടി കഴു കുക. മുഖസൗന്ദര്യം വർദ്ധിക്കും. പഴയകാല റോമൻ സ്ത്രീകൾ തങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ചിരുന്നത്‌ ഇപ്രകാര മായിരുന്നത്രേ.

മുഖത്തെ ചെറിയ കുഴിവുകളും മറ്റും മാറാൻ
കറ്റാർവാഴപ്പോളയുടെ ഉള്ളിലെ ജെൽ സ്പൂൺ കൊണ്ട്‌ വടിച്ചെടുത്ത്‌ 10 ഗ്രാം തക്കാളി ജ്യോൂ‍സ്‌ 10 മില്ലി, ഒരു സ്പൂൺ ചെറുനാരങ്ങാ നീര്‌ ഇവ മൂന്നും കൂടി നന്നായി അടിച്ച്‌ യോജിപ്പിച്ച്‌ പത്ത്‌ മിനിട്ട്‌ വച്ചശേഷം മുഖത്ത്‌ ആവികൊള്ളിച്ചിട്ട്‌ പു രട്ടുക. ഇത്‌ പതിവായി ചെയ്താൽ ക്രമേണ മുഖത്തെ ഇത്തരം കുഴികൾ എല്ലാം പാടെ ഇല്ലാതാകും.

മുഖ ചർമ്മം മൃദുവാകാൻ
നന്നായി പഴുത്ത പപ്പായ മിക്സിയിൽ അടിച്ച്‌ കട്ടിക്കുഴമ്പാക്കിയെടുത്ത്‌ മുഖത്ത്‌ മുഴുവ നും കട്ടിയിൽ പുരട്ടുക. 30 മിനിട്ട്‌ കഴിഞ്ഞ്‌ മുഖം കഴുകി വൃത്തിയാക്കുക. ചർമ്മം മൃദുവായിത്തീരും

മുഖരോമങ്ങൾ കളയാൻ
രാത്രിയിൽ മഞ്ഞളരച്ച്‌ കനത്തിൽ പൂശി കിടക്കുക, രാവിലെ ചൂടുവെള്ളം കൊണ്ട്‌ കഴുകുക. പച്ചപപ്പായയും മഞ്ഞളും കൂട്ടിയരച്ച്‌ പുരട്ടുക. ചുവന്നുള്ളിയുടെ നീരും പച്ചമഞ്ഞൾ നീരും സമമായി ചേർത്ത്‌ ഇളം ചൂടാക്കി നേർമ്മയിൽ പുരട്ടി ഉണങ്ങി വലിയുമ്പോൾ കഴുകുക.

മുഖത്ത്‌ യൗവ്വനം നിലനിർത്താൻ
കാബേജ്‌ അരച്ച്‌ അതിന്റെ നീരെടുത്ത്‌ മുഖത്ത്‌ പുരട്ടുന്നത്‌ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും. മാത്രമല്ല കാബേജ്‌ നീരിന്‌ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവും ഉണ്ട്‌. ഇത്‌ കോശങ്ങളുടെ പ്രവർത്തനത്തെ ത്വരിത പ്പെടുത്തുന്നു.

മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ
ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌ അരിഞ്ഞത്‌ മുഖത്തെ കറുത്ത പാടുകൾ ഉള്ളഭാഗത്ത്‌ വയ്ക്കുക. ഇത്‌ പതിവായി ചെയ്താൽ പാടുകൾ മാറികിട്ടും.
തിളപ്പിച്ച പാൽ മുഖത്ത്പുരട്ടി മസാജ്‌ ചെയ്ത ശേഷം കഴുകിക്കളയുക. ഇത്‌ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിച്ച്‌ പാടുകൾ അകറ്റും.
വെള്ളരിക്ക, ക്യാരറ്റ്‌ എന്നിവയും അരച്ച്‌ മുഖത്ത്‌ പുരട്ടുന്നത്‌ കറുത്ത പാടുകൾ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആണ്‌.

മുഖചർമ്മത്തിന്റെ തിളക്കവും മിനുസവും വർദ്ധിപ്പിക്കാൻ
നല്ലെണ്ണ മുഖത്ത്‌ നന്നായി തേച്ച്‌ പിടിപ്പിച്ച ശേഷം കഴുകിക്കളയുക.
ഒരു തണ്ട്‌ കറിവേപ്പിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച്‌ ഒരു മുട്ടയുടെ വെള്ളയിൽ ചാലിച്ച്‌ മുഖത്ത്‌ പു രട്ടുക. അര മണിക്കൂറിന്‌ ശേഷം കടലമാവുകൊണ്ട്‌ നന്നായി മുഖം കഴുകുക.

ഒട്ടിയ കവിളുകൾ തുടുക്കാൻ
അൽപം ബദാം എണ്ണ ചെറുതായി ചൂടാക്കി വായ്‌, താടി എന്നീ ഭാഗങ്ങളിൽ നിന്നും മുകളിലേയ്ക്ക്‌ ചെവിവരെ സാവധാനം മസാജ്‌ ചെയ്യുക. ഇങ്ങനെ പതിവായി ചെയ്താൽ ഒട്ടിയ കവിൾ തുടുത്ത്‌ സുന്ദ രമാകും.

പേരയിലത്തളിരും പച്ചമഞ്ഞളും ചേർത്ത്‌ നന്നായി അരച്ച്‌ മുഖത്ത്‌ ലേപനം, പച്ചമഞ്ഞളരച്ച്‌ വേപ്പെണ്ണയിൽ ചാലിച്ച്‌ പുരട്ടുക, ഏലത്തരി മോരിൽ അരച്ച്‌ ഇടയ്ക്കിടെ പുരട്ടുക, വേപ്പിലയും മഞ്ഞളും ചേർത്തരച്ച്‌ പുരട്ടുക. ഇവയും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങളാണ്‌.

YOU MAY ALSO LIKE THIS VIDEO, കണ്ടാലും കണ്ടാലും മതിവരാത്ത ആന കാഴ്ചകളുമായി കോന്നി ആനക്കൂട്‌, ആനയുടെ ഒറിജിനൽ അസ്ഥികൂടം കാണാം

Avatar

Staff Reporter