വിവാഹ ജീവിതത്തിൽ സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും തങ്ങളുടെ പങ്കാളികളെക്കുറിച്ച് പ്രതീക്ഷകളുണ്ടാവുക സാധാരണം. ചില പ്രതീക്ഷകള്‍ നടക്കും. ചിലത് യാഥാര്‍ത്ഥ്യമാവില്ല. നടക്കാത്ത പ്രതീക്ഷകള്‍ ഇച്ഛാഭംഗം തരുന്നതും പതിവാണ്. ഇവിടെ പുരുഷന്മാരെപ്പറ്റിയുള്ള സ്ത്രീകളുടെ ചില പ്രതീക്ഷകളെക്കുറിച്ചാണ് പറയുന്നത്. അസാധ്യമായ പ്രതീക്ഷകളെന്നു വേണമെങ്കില്‍ പറയാം. കാരണം ഇവ നടക്കാന്‍ സാധ്യത തീരെക്കുറവാണ്.

1. പങ്കാളി താനാവശ്യപ്പെടാതെ തന്നെ അടുക്കളജോലിയില്‍ തന്നെ സഹായിക്കണമെന്ന് മിക്കവാറും സ്ത്രീകളാഗ്രഹിക്കും. എന്നാല്‍ ഇത് മിക്കവാറും നടക്കില്ല. കാരണം ഇത്തരം ജോലികള്‍ ചെയ്യാനിഷ്ടപ്പെടുന്ന പുരുഷന്മാര്‍ പൊതുവെ കുറവായിരിക്കും.
2. അമ്മായിയമ്മയുമായി വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവ് തന്റെ ഭാഗത്തു നില്‍ക്കുമെന്നും സ്ത്രീകള്‍ പ്രതീക്ഷിക്കരുത്. ചിലരെങ്കിലും ഒന്നും മിണ്ടാതെയിരിക്കുമെങ്കിലും മിക്കവർക്കും അത് അത്ര സുഖിക്കുന്ന കാര്യമായിരിക്കില്ല.
3. എങ്ങാനും ഭർത്താവിനോട് ഇച്ചിരി കാശ് ചോദിച്ചാൽ എന്തിനെന്നു ചോദിക്കരുതെന്ന പ്രതീക്ഷയും വേണ്ട. ഉറപ്പായും മുഴുവൻ ഡീറ്റയിൽസും കൊടുക്കേണ്ടി വരും ആ കാശ് വാങ്ങിയെടുക്കാൻ.
4. പ്രണയിക്കുമ്പോഴുള്ള അതേ പ്രണയം വിവാഹശേഷവും പുരുഷന്‍ കാണിക്കുമെന്ന പ്രതീക്ഷ വേണ്ട. പ്രണയം മനസിലുണ്ടെങ്കില്‍ പോലും ഇതു മുന്‍പത്തെ പോലെ പ്രകടിപ്പിച്ചുവെന്നു വരില്ല. ജോലിയിലാകും മിക്കവാറും ആളുടെ ശ്രദ്ധ.

5. തന്റെ പുരുഷന്‍ മറ്റൊരു സ്ത്രീയെപ്പോലും നോക്കില്ലെന്ന ധാരണയും വേണ്ട. പങ്കാളി കൂടെയുള്ളപ്പോള്‍ ചെയ്യില്ലെങ്കിലും ഒറ്റയ്ക്കുള്ളപ്പോള്‍ മറ്റു സ്ത്രീകളെ ഇവര്‍ ശ്രദ്ധിയ്ക്കുക തന്നെ ചെയ്യും.
6. തന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയുമെന്ന പ്രതീക്ഷയും വേണ്ട്. തുറന്നു പറയാത്ത പല കാര്യങ്ങളുമുണ്ടാകാം.
7. വിവാഹത്തോടെ കൂട്ടുകാര്‍ക്കൊപ്പം ചെലവാക്കുന്ന സമയം ഒഴിവാക്കി തനിക്കൊപ്പം ചെലവാക്കുമെന്ന ധാരണയും വേണ്ട. കൂട്ടുകാര്‍ പുരുഷനെപ്പോഴും പ്രധാനം തന്നെ. ഭാര്യയ്ക്കു വേണ്ടി കൂട്ടുകാരെ ഉപേക്ഷിക്കുന്നവര്‍ ചുരുക്കമായിരിക്കും.
8. തനിക്ക് വേണ്ട സാധനങ്ങള്‍ പറയാതെ അറിഞ്ഞ് പങ്കാളി സമ്മാനമായി വാങ്ങിത്തരുമെന്ന ധാരണയും ഓഫീസില്‍ നിന്നും പങ്കാളി എപ്പോഴും തന്നെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയും ഉപേക്ഷിക്കുന്നതാണ് നല്ലത്.
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ, Gir Cow