ദാമ്പത്യ ജീവിതം നിരവധി വെല്ലുവിളികളും നിറഞ്ഞതാണ്. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കിട്ടുക എന്നത് അത്ര ഈസി കാര്യമല്ല. കാരണം എല്ലാവരുടെയും സങ്കൽപ്പങ്കങ്ങൾ വ്യത്യസ്ത്യമായിരിക്കുമല്ലോ. സങ്കൽപ്പത്തിലൊക്കെ വ്യത്യസ്തത ഉണ്ടെങ്കിലും തന്റെ പുരുഷനിൽ നിന്ന് മിക്ക സ്ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരു കാര്യം താൻ പറഞ്ഞിട്ട് പങ്കാളി ചെയ്യുന്നതിലും പറയാതെ തന്നെ തന്റെ പുരുഷൻ ചെയ്യുന്നതായിരിക്കും അവളെ കൂടുതൽ സന്തോഷിപ്പിക്കുക.
പുരുഷന്മാരോടാണ് നിങ്ങളുടെ പങ്കാളിയെ കൂടുതൽ സന്തോഷിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
YOU MAY ALSO LIKE THIS VIDEO, കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് പോകാമായിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ് ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ | Chennai Egmore – Colombo Boat Mail Express Train 1964

പരസ്പര ബഹുമാനം
പ്രണയത്തിലോ ദാമ്പത്യത്തിലോ മാത്രമല്ല, ഏതൊരു ബന്ധത്തിലും പരസ്പര ബഹുമാനം വളരെ പ്രധാനമാണ്. തന്നെയും തന്റെ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്ന പുരുഷന്മാരോടാണ് മിക്ക സ്ത്രീകൾക്കും താത്പര്യം. ഉദാഹരണത്തിന് നിങ്ങളുടെ ഭാര്യ ചെയ്യുന്ന ജോലിയേയും അവളുടെ ലക്ഷ്യങ്ങളെയും ബഹുമാനിക്കുക. അത് നേടാൻ പങ്കാളിയെ പ്രോത്സാഹിക്കുക.
സുരക്ഷിതയാണെന്ന് തോന്നിപ്പിക്കുക
തന്റെ പുരുഷൻ ശക്തനായിരിക്കണമെന്ന് ചില സ്ത്രീകളെങ്കിലും രഹസ്യമായി ആഗ്രഹിക്കുന്ന കാര്യമാണ്. ആരെങ്കിലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അയാളെ നേരിടാൻ സാധിക്കണമെന്നത് മാത്രമല്ല സുരക്ഷിതയാണെന്ന് തോന്നിപ്പിക്കൽ, വൈകാരികമായും അവൾക്ക് ധൈര്യം നൽകൽ കൂടിയാണിത്. ഒരു പ്രശ്നം വരുമ്പോൾ ചേർത്തുപിടിച്ച് കൂടെ ഞാനുണ്ടെന്ന് പറയാൻ നിങ്ങൾക്ക് സാധിക്കണം. അല്ലാതെ പ്രശ്‌നങ്ങൾ വരുമ്പോൾ ഒറ്റപ്പെടുത്തുകയോ കുറപ്പെടുത്തുകയോ ചെയ്യരുത്.
കുറച്ച് സമയം പങ്കാളിക്കായി നീക്കിവയ്ക്കാം
തന്റെ പുരുഷനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകില്ല. ഭർത്താവിന് ജോലിത്തിരക്കാണ്, അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പമാണ് എപ്പോഴും, തനിക്കൊപ്പം സമയം ചെലവഴിക്കാൻ സമയമില്ലെന്ന് പറഞ്ഞ് പരാതിപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. പ്രണയത്തിന്റെ തുടക്കത്തിൽ അല്ലെങ്കിൽ മധുവിധു കാലത്ത് മാത്രം പോര, അതു കഴിഞ്ഞും പങ്കാളിക്കായി സമയം മാറ്റിവയ്ക്കണം.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit

അത് ലഭിക്കാതെ വരുമ്പോൾ അവർ നിരാശരാകും. ഈ നിരാശയിലൂടെയാണ് പല ദമ്പതികൾക്കിടയിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തുടക്കത്തിലുണ്ടാകുന്ന ചെറിയ സൗന്ദര്യ പിണക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വിവാഹമോചനത്തിൽ വരെ കലാശിക്കാം. പങ്കാളിയേയും കൂട്ടി വല്ലപ്പോഴുമെങ്കിലും ചെറിയൊരു യാത്രയൊക്കെ പോകുക. ഇല്ലെങ്കിൽ ഒരു സിനിമയ്‌ക്കെങ്കിലും കൊണ്ടുപോകുക.
അഭിനന്ദിക്കുക
തങ്ങളുടെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന, അല്ലെങ്കിൽ വിലമതിക്കുന്ന പുരുഷനെയാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുക. പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മടിക്കണ്ട. ഉദാഹരണത്തിന് ഭാര്യ പാകം ചെയ്ത ഭക്ഷണം നല്ലതാണെങ്കിൽ അഭിനന്ദിക്കുക, അല്ലെങ്കിൽ നല്ലൊരു വസ്ത്രം ധരിച്ചാൽ പ്രശംസിക്കുക. തുറന്നുപറയാൻ മടിയാണെങ്കിലും ഇതൊക്കെ ആഗ്രഹിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമായിരിക്കും.
ലാളിക്കുക
ലാളനകൾ ഇഷ്ടപ്പെടുന്ന ഒരുപാട് സ്ത്രീകളുണ്ട്. നിങ്ങൾ അവൾക്കായി പാകം ചെയ്തുകൊടുക്കുന്നത്. സർപ്രൈസുകളും സമ്മാനങ്ങളുമൊക്കെ കൊടുക്കുന്നത് അവർക്ക് ഇഷ്ടമാണ്. ഇടയ്‌ക്കൊക്കെ ഷോപ്പിംഗിന് അല്ലെങ്കിൽ നൈറ്റ് ഡ്രൈവ് പോകുകയോ ഒക്കെ ചെയ്യുക.
YOU MAY ALSO LIKE THIS VIDEO, പുതിയ കാലത്തെ അമ്മമാർക്കറിയാമോ ഈ 4 രീതിയിൽ വേണം കുഞ്ഞുങ്ങൾക്ക് മുലയൂട്ടേണ്ടത് | BreastFeeding

തമാശകൾ പറയാം
താൻ ഭർത്താവിനോട് എല്ലാ കാര്യങ്ങളും പറയാറുണ്ട് എന്നാൽ തന്നോട് ഒന്നും പറയാറില്ലെന്ന് പരിഭവിക്കുന്ന ഭാര്യമാരുണ്ട്. മനസുതുറന്ന് സംസാരിക്കുക. എന്നുകരുതി പഴയ കാമുകിയുടെ സൗന്ദര്യത്തെക്കുറിച്ചൊക്കെ വർണിക്കാൻ പോയാൽ ചിലപ്പോൾ കുടുംബം കലങ്ങും. നിങ്ങളുടെ ചെറിയൊരു പുഞ്ചിരി മതിയാകും ചിലപ്പോൾ ഭാര്യയെ അല്ലെങ്കിൽ കാമുകിയെ സന്തോഷിപ്പിക്കാൻ. തമാശകൾ പറഞ്ഞ് ചിരിക്കാം. പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ അല്ലെങ്കിൽ മധുവിധു നാളുകളിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ചൊക്കെ വീണ്ടും ഓർത്തെടുക്കാം.
അവരുടെ ഹോബികളെ ബഹുമാനിക്കുക
പങ്കാളിയുടെ ഹോബികളിൽ നിങ്ങളും താത്പര്യം പ്രകടിപ്പിക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ ഒരു സിനിമ കാണാനാണ് ആഗ്രഹം. ഭാര്യയ്ക്ക് കുറച്ച് സമയം സീരിയൽ കാണാനും. അങ്ങനെ വരുമ്പോൾ കുറച്ച് സമയം അവരെ അതിന് അനുവദിക്കുക. എന്നിട്ട് ഒന്നിച്ച് സിനിമ കണ്ടുനോക്കൂ. വിട്ടുവീഴ്ചകൾ ഇരുഭാഗത്തുനിന്നും ഉണ്ടായാൽ മാത്രമേ ഒരു ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകുകയുള്ളൂ.
YOU MAY ALSO LIKE THIS VIDEO, അധികാരത്തിലേറി 5 മാസത്തിനുള്ളിൽ കർണാടക കോൺഗ്രസിൽ ‘അടിപിടി’ രൂക്ഷം ഇടപെട്ട് ഹൈക്കമാൻഡ്