ഇക്കാലത്ത് മൊബൈൽ ഫോണുകളിൽ എല്ലാവരും അപ്പുകളെ ആണ് ആശ്രയിക്കുന്നത്. എന്തിനും ഏതിനും ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറിലും അപ്ലിക്കേഷനുകൾ ലഭ്യമാണ്. പക്ഷേ ഓരോ അപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ പുലർത്തണം. അല്ലെങ്കിൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയും സ്വകാര്യത നഷ്ടമാവുകയും ചെയ്യും. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം:
1• ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
2• ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
3• മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്‍വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക.
4• വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക.
5• ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.
6• ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.
7• മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ