22
November, 2017
Wednesday
06:22 PM
banner
banner
banner

അറിയാമോ നമ്മുടെ ചർമ്മത്തിനു ദോഷം ചെയ്യുന്ന 7 ഭക്ഷണ ശീലങ്ങളെക്കുറിച്ച്‌?

ചർമ്മത്തിന്റെയും ശരീര സംരക്ഷണത്തിന്റെയും കാര്യത്തിൽ പൊതുവെ എല്ലാവരും വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ്. ചർമ്മത്തെ ഭംഗിയുള്ളതും ആരോഗ്യമുള്ളതുമായി സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേകം ഭക്ഷണരീതികൾ നമ്മൾ പിന്തുടരുന്നുണ്ട്‌. എന്നാൽ നിങ്ങൾക്കറിയാമോ? പല പഠനങ്ങളും തെളിയിക്കുന്നത്‌ ചില ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തിന്റെ മേന്മയെ ദോഷകരമായി ബാധിക്കുന്നവയാണ്.

ഷുഗർ, കാർബോഹൈഡ്രേറ്റ്സ്‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിൽ ചുളിവുകൾ വീഴാനും അലർജ്ജിയുണ്ടാക്കാനും മുഖക്കുരു,സ്കിൻ കാൻസർ പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കാനും ഇടവരുത്തും. അതുകൊണ്ടുതന്നെ നിങ്ങൾക്ക്‌ ആരോഗ്യകരവും തിളക്കവുമാർന്ന ചർമ്മത്തിനായി 7 തരം ഭക്ഷണ ശീലങ്ങൾ ഒഴിവാ ക്കാം.

1 – കാർബോഹൈഡ്രേറ്റ്സ്‌ അടങ്ങിയ ഭക്ഷണങ്ങൾ
കാർബോഹൈഡ്രേറ്റ്സ്‌ അടങ്ങിയിട്ടുള്ള ബ്രഡ്‌, പാസ്ത, മിഠായികൾ, സോഡ, ജ്യൂസ്‌ തുടങ്ങിയവ മുഖക്കുരുവിനു കാരണമാകും. ഇത്തരം ഭക്ഷണ ശീലങ്ങൾ രക്തത്തിൽ പഞ്ചസാരയുടെ അളവ്‌ വർദ്ധിപ്പിക്കാനും ഹോർമോൺ വർദ്ധനവിനും കാരണമാകും. നിങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരു, പാടുകൾ എന്നിവ ഇഷ്ട്ടപെടുന്നില്ലായെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ പാടെ ഒഴിവാക്കിക്കൊണ്ട്‌ പ്രോ ട്ടീൻ അടങ്ങിയ പച്ചക്കറികൾ ശീലമാക്കു.

2 – ഉപ്പിന്റെ അമിത ഉപയോഗം
വീർത്ത കണ്ണുകളും കണ്ണുകൾക്കു താഴെയായി കാണുന്ന കറുത്ത പാടുകളും നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ? അതിനു കാരണം മറ്റൊന്നുമല്ല. സോഡിയം അധികമായി അകത്തുചെന്നാൽ അത്‌ മുഖവും കൺതടങ്ങളും ചീർക്കാൻ കാരണമാകും. ഉപ്പ്‌ അധികമായാൽ മുഖക്കുരു വർദ്ധിക്കുന്നതോടൊപ്പം മുഖത്തെ വളരെ ക്ഷീണമുള്ളതുമാക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുകയും ഭക്ഷണത്തിൽ ഉപ്പിന്റെ അളവ്‌ കുറക്കുകയും ചെയ്യുക.

3 – അമിതമായുള്ള മദ്യപാനം
അധികമായിക്കഴിഞ്ഞാൽ മദ്യം നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കും. അത്‌ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യും. ഇത്‌ പിന്നീട്‌ പാടുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ എ ഇല്ലാതാക്കുക കൂടിയാണ് ഇത്‌ ചെയ്യുന്നത്‌. അമിതമായ മദ്യപാനം ത്വക്ക്‌ രോഗം, ചൊറി, മുഖക്കുരു തുടങ്ങിയവയിലൂടെ ചർമ്മത്തെ നശിപ്പിക്കും. മദ്യപാനം കുറ യ്ക്കുകയാണ് ഇതിന്റെ ഏറ്റവും നല്ല പ്രതിവിധി.

4 – പാൽ ഉൽപന്നങ്ങൾ കുറ യ്ക്കാം
പാൽ ഉൽപ്പന്നങ്ങൾ വളരെ ആരോഗ്യപ്രദമാണെന്നിരിക്കെത്തന്നെ കൂടുതലായാൽ ഇതും അപകടമാണ്. മുഖത്ത്‌ വെളുപ്പും കറുപ്പും നിറത്തിലുള്ള പാടുകൾ ഉണ്ടാകാനും മുഖക്കുരു ഉണ്ടാക്കാനും ഇത്‌ ഇടവരുത്തും.

5- കോഫി
കോഫി കുടിക്കുന്ന ശീലം നിർത്തുകയെന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം കുറച്ച്‌ പ്രയാസകരമായ കാര്യമാണ്. എന്നാൽ കേട്ടോളു. 2-3 കപ്പ്‌ കോഫി നിങ്ങളുടെ ശരീരത്തിലെ കോർടിസോൾ വർദ്ധിപ്പിക്കുന്നുണ്ട്‌. ഇത്‌ ചർമ്മത്തെ വളരെ വരണ്ടതും നേർത്തതുമാക്കുന്നതിനൊപ്പം പാടുകൾ വേഗത്തിൽ വീഴാൻ കാരണമാവുകയും ചെയ്യുന്നു.

6 – അമിതമായ പഞ്ചസാര
പഠനങ്ങൾ തെളിയിക്കുന്നത്‌ പഞ്ചസാരയുടെ അമിതമായ ഉപയോഗം പ്രായത്തിൽ കവിഞ്ഞ്‌ വയസ്സ്‌ തോന്നിക്കാൻ കാരണമാകുമെന്നാണ്.

7 – ചില ഹെൽത്തി ഫാറ്റ്സുകൾ
ഒമേഗ-3 പോലെ നല്ല ഫാറ്റുള്ള ആഹാരം ദിവസവും ഉൾപ്പെടുത്തണം. വോൾ നട്സ്, സൊയാബീൻ, സാൽമൺ ഫിഷ് എന്നിവയിൽ നല്ല ഫാറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്കിൻ ഡ്രൈയാകുക, കറുത്ത പാടുകൾ, ചുളിവ്, മുഖക്കുരു, എന്നിവയിൽ നിന്നും മോചനം നൽകാൻ നല്ല ഫാറ്റ് അടങ്ങിയ ഭക്ഷണം സഹായിക്കുന്നു. ഒലിവ് ഓയിൽ, അവൊകാഡോ, ആൽമൺഡ്സ് എന്നിവയുടെ സ്ഥിരമായ ഉപയോഗം സ്കിൻ ക്യാൻസർ വരാതെ പരിപാലിക്കുകയും ചെയ്യും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments