മലയാളം ഇ മാഗസിൻ.കോം

എല്ലാ ജില്ലകളിലുമായി അടച്ചു പൂട്ടിയ 68 ബിവറേജസ്‌ ഷോപ്പുകൾ തിരിച്ചു വരുന്നു: ലിസ്റ്റ്‌ കാണാം

സംസ്ഥാനത്ത്‌ പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ധാരണ. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല.

സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല. തിരക്ക് ഒഴിവാക്കാൻ 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ബവ്കോ ശുപാർശ. എന്നാൽ, സർക്കാർ ഇത് പൂർണമായി അംഗീകരിച്ചില്ല. നേരത്തേ പൂട്ടിയ മദ്യശാലകൾ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രീമിയം ഷോപ്പുകളായി തുറക്കാനാണ് മുൻഗണന നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2 എന്നിങ്ങനെയാണ്‌ പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ എണ്ണം. ലിസ്റ്റ്‌ ചുവടെ.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter