മലയാളം ഇ മാഗസിൻ.കോം

ആദ്യ വിവാഹത്തിന്റെ കയ്പ്പുള്ള ഓർമ്മകളെ ദൂരെക്കളഞ്ഞ്‌ പുതിയ ജീവിതത്തിലേക്ക്‌ ചുവടു വെയ്ക്കാൻ 6 കാരണങ്ങൾ!

ജീവിതം എല്ലായ്പ്പോഴും സന്തോഷവും സമധാനവും മാത്രം നിറഞ്ഞതാകണമെന്നില്ല. കയ്പ്പും വേദനയും ദുഖങ്ങളും പേടിപ്പെടുത്തലുകളും കൂടി ചേരുമ്പോൾ മാത്രമാണ്‌ അതു പൂർണ്ണമാകുന്നത്‌. അതുകൊണ്ട്‌തന്നെ ദാമ്പത്യ വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്‌ എന്ന് പറയാം. പരാജയമായിരുന്ന ആദ്യ വിവാഹത്തിലെ വേദനകൾ നിറഞ്ഞ അനുഭവം നിങ്ങളെ ഇപ്പോഴും ഭയപ്പെടുത്തുന്നുവോ? സ്വാഭാവികമാണ്‌. പക്ഷേ അതുമാത്രമാണ്‌ കാരണമെങ്കിൽ നിങ്ങൾ പുതിയ ജീവിതത്തിലേക്ക്‌ പോകാൻ മടിക്കേണ്ട കാര്യമില്ല. ചില അഡ്ജസ്റ്റ്മെന്റുകൾ മാത്രം മതി നിങ്ങളുടെ ജീവിതം വീണ്ടും തളിർക്കാൻ.

1. ആദ്യ വിവാഹം നടന്നത് നിങ്ങളുടെ ഏതു പ്രായത്തിലുമാകട്ടെ, രണ്ടാം വിവാഹമാകുമ്പോഴേക്കും നിങ്ങൾ തീർച്ചയായും കുറച്ചു കൂടി മുതിർന്നവരായിരിക്കും.കൂടുതൽ അനുഭവങ്ങളും വിവേകവും ഈ സമയത്തിനുള്ളിൽ നിങ്ങൾ സ്വായത്തമാക്കിയിരിക്കും. അത് നിങ്ങളെ തുടർന്നുള്ള ജീവിതത്തിൽ പക്വതയോടു കൂടി മുന്നോട്ട് പോകാൻ സഹായിക്കും.

2. ആദ്യ വിവാഹത്തിൽ മക്കളുണ്ടെങ്കിൽ അത് ഒരുപക്ഷെ മറ്റൊരു വിവാഹത്തിലേക്ക്‌ പോകുന്നതിൽ നിന്നും നിങ്ങളെ പുറകിലേക്ക്‌വലിച്ചേക്കാം. കുട്ടിയുടേയും ജീവിതത്തിലേക്ക്‌ വരാൻ പോകുന്ന വ്യക്തിയുടേയും സമ്മതത്തോടെ ഒരുമിച്ചൊരു ജീവിതം സാധ്യമാകുമോ എന്നൊന്ന് ശ്രമിച്ച്‌ നോക്കൂ. അതുമല്ലെങ്കിൽ കുട്ടിയെ നിങ്ങളുടെ രക്ഷിതാക്കളോടൊപ്പം നിർത്താമെങ്കിൽ അതും നല്ലതല്ലെ? പിന്നീട്‌ എല്ലാവരും പരസ്പരം കൂടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലെത്തുമ്പോൾ ഒന്നിച്ചാകാമല്ലോ ജീവിതം.

3. ഏതായാലും രണ്ടാം വിവാഹം തീർച്ചയായും നിങ്ങളുടെ പരസ്പരമുള്ള മനസ്സിലാക്കലിന്റെയും സ്നേഹത്തിന്റെയും ആഴം കൂട്ടുകയേയുള്ളൂ. മാത്രമല്ല മുൻപത്തെ ജീവിതത്തിൽ സംഭവിച്ച തെറ്റുകളും അപാകതകളും ഒഴിവാക്കാൻ നിങ്ങളെ ആ അനുഭവങ്ങൾ സഹായിക്കും. ദിവസങ്ങൾ കൂടുതൽ ശാന്തമാക്കാൻ നിങ്ങൾക്ക്‌ കഴിയും.

4. മറുവശത്ത് നിൽക്കുന്ന വ്യക്തിയുടെ വാദങ്ങളെയും മാനസികാവസ്ഥയേയും മനസ്സിലാക്കി കൊണ്ടും ബഹുമാനിച്ച്‌ കൊണ്ടും നിങ്ങൾ ജീവിച്ച്‌ തുടങ്ങുമ്പോൾ അവിടെ സന്തോഷവും ഉണ്ടാകാൻ തുടങ്ങും.

5. കഴിഞ്ഞു പോയ ജീവിതത്തിലെ തെറ്റുകളെ തിരുത്താനുള്ള ഒരു അവസരം കൂടിയായി രണ്ടാം വിവാഹത്തെ ഒന്ന്‌ സമീപിച്ച്‌ നോക്കാമല്ലോ. വ്യക്തികളും സാഹചര്യങ്ങളും മാറുന്നുണ്ടെങ്കിലും ജീവിതവും സ്നേഹവും ഒക്കെ ഒന്ന്‌ തന്നെയല്ലേ..

6. രണ്ടാമത് നിങ്ങളുടെ ജീവിതത്തിലേക്ക്‌ വരുന്ന ജീവിത പങ്കാളിയുമായി നിങ്ങൾ കൂടുതൽ സ്നേഹത്തിലാവുകയും അയാളെ കൂടുതൽ ശ്രദ്ധിക്കാനും  തുടങ്ങും. ജീവിതത്തിലെ ഒരുവിധം പ്രശ്നങ്ങളെ ഒഴിവാക്കാൻ അതുതന്നെ ധാരാളമാണ്‌.  പിന്നെന്തിനു ഭയക്കണം? ധൈര്യമായി പുതിയ ജീവിതത്തിലേക്ക്‌ കാൽ വെക്കൂ… സസ്നേഹം ജീവിക്കൂ…

Avatar

Content Editor

Content Editor