മലയാളം ഇ മാഗസിൻ.കോം

പങ്കാളികളും സുഹൃത്തുക്കളും അറിയാൻ: ആണുങ്ങൾ മുഖത്തു നോക്കി പച്ചക്കള്ളം പറയുന്നതിന്റെ 6 രഹസ്യങ്ങൾ ഇതാണെന്ന്

കള്ളം പറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എത്ര സത്യസന്ധരായാലും ജീവിതത്തില്‍ ഒരിക്കലെങ്കിലും കള്ളം പറയാത്തവര്‍ ചുരുങ്ങും. നിലനിൽപ്പിനായാണ്‌ പലരും കള്ളങ്ങൾ പറയുന്നത്‌. ഇത് ആണാണെങ്കിലും പെണ്ണാണെങ്കിലും. ഇത്തരം കള്ളങ്ങള്‍ക്കു പുറകില്‍ ചില പൊതുസ്വഭാവങ്ങളുമുണ്ട്, അതായത് ആണും പെണ്ണും കള്ളം പറയുന്നതിന്റെ ചില സ്വഭാവങ്ങള്‍, കാരണങ്ങള്‍. പുരുഷന്മാര്‍ പറയുന്ന കള്ളങ്ങള്‍ക്കു പുറകിലും ചിലപ്പോള്‍ പൊതുവായ ചില കാരണങ്ങള്‍ കാണാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

1. സത്യം പറഞ്ഞാല്‍ പുരുഷന് ഇഷ്ടപ്പെട്ട പല കാര്യങ്ങളില്‍ നിന്നും സ്ത്രീ അവനെ വിലക്കും. ഇതിന്റെ പേരില്‍ നാടകീയ രംഗങ്ങളുണ്ടാകും. ഇതൊഴിവാക്കാനായി ചിലപ്പോള്‍ നുണ പറയുന്ന പുരുഷന്മാരുണ്ട്‌.

2. തന്റെ പങ്കാളിയെ വേദനിപ്പിയ്ക്കുന്ന സത്യമെങ്കില്‍ ഇതൊഴിവാക്കാനായി കള്ളം പറയുന്നവരും ധാരാളമുണ്ട്. നല്ല ഉദ്ദേശമാണെന്നു വേണമെങ്കില്‍ പറയാം എന്നതാണ്‌ അവരുടെ ഒരു ലയിൻ.

3. സത്യം പറഞ്ഞാല്‍ തന്റെ സ്ത്രീ തന്നെ വിട്ടുകളയുമോയെന്ന ഭയത്താലും കള്ളം പറയുന്നവരുണ്ട്. അരക്ഷിതബോധമായിരിയ്ക്കും ഇതിനു പുറകില്‍.

4. തന്റെ ഈഗോ മുറുകെപ്പിടിയ്ക്കാനായി കള്ളം പറയുന്ന പുരുഷന്മാരും ധാരാളമുണ്ട്. കാര്യം താനാണ്‌ ശരിയെന്ന് ബോധ്യപ്പെടുത്താനായാണ്‌ പുരുഷൻ ഇങ്ങനെ ചെയ്യുന്നത്‌.

5. ഒരു ബന്ധത്തില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും കള്ളം പറയാറുണ്ട്. എങ്ങനെയെങ്കിലും അതങ്ങ്‌ ഒഴിവായിപ്പോകട്ടെ എന്നതായിരിക്കും അവരുടെ ചിന്ത.

6. തനിക്കു കൂടുതല്‍ സ്നേഹവും ശ്രദ്ധയും തന്റെ പങ്കാളിയില്‍ നിന്നും നേടിയെടുക്കാനായി സെന്റിമെന്റൽ കള്ളം പറയുന്ന പുരുഷന്മാരും കുറവല്ല.

YOU MAY ALSO LIKE THIS VIDEO, 3 ലക്ഷം രൂപ സർക്കാർ സഹായത്തോടെ 1 സെന്റിൽ 4000 മത്സ്യങ്ങളെ വളർത്താവുന്ന മീൻ കൃഷി

Avatar

Staff Reporter