ദാമ്പത്യത്തില്‍ ഭാര്യയും ഭർത്താവും പരസ്പരം വഴക്കുകളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന്റെ പേരില്‍ പരസ്പരം രണ്ടു പേരും സംസാരിക്കാതിരിക്കുന്നതും സ്വാഭാവികം. പക്ഷേ കൂടുതല്‍ വരുന്നത് ഭാര്യയ്ക്കാണെങ്കിലോ, ഇതു തണുപ്പിക്കാന്‍ അല്‍പം പാടുപെടേണ്ടി വരുമെന്നതാണ് വാസ്തവം. ഭാര്യയുടെ മുന്‍കോപം തണുപ്പിക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.
1. ചിലപ്പോള്‍ തെറ്റ് ഭാര്യയുടേയു തന്നെയാകും. എന്നാലും ആദ്യം നിങ്ങള്‍ തന്നെ സംസാരിക്കാന്‍ മുന്‍കയ്യെടുക്കുക. മിണ്ടാതിരിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃ്ഷ്ടിക്കുകയേയുള്ളൂ. ഒന്നു സംസാരിച്ചു കഴിഞ്ഞാല്‍ മിക്കവാറും ഭാര്യമാരുടെ പിണക്കവും ദേഷ്യവും അവിടെത്തീരും.
2. തെറ്റ് തന്റേതാണെന്നൊന്നു സമ്മതിച്ചു നോക്കൂ. മിക്കവാറും ഭാര്യമാരുടെ ദേഷ്യം അവിടെത്തീരും. പിന്നീട് നല്ലനേരം നോക്കി തെറ്റും ശരിയും സംസാരിക്കുന്നതായിരിക്കും നല്ലത്. ഇത് തോല്‍വി സമ്മതിക്കുന്നതല്ല, വഴക്കു തീര്‍ക്കാനുള്ള ഒരു വഴിയായി കണ്ടാല്‍ മതിയാകും. അതേ സമയം നിങ്ങളുടെ ഭാഗത്താണ് ന്യായമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നത് ഭാര്യയുടെ ദേഷ്യം കൂടുതലാക്കുകയേയുള്ളൂ.
3. ഭാര്യയ്ക്കു പറയാനുള്ളതും ശ്രദ്ധിയ്ക്കുക. ദേഷ്യത്തില്‍ ഭാര്യ പറയുന്നതിനൊന്നും ചെവി കൊടുക്കാതിരിക്കുന്നത് ദേഷ്യം ഇരട്ടിപ്പിക്കും. നിങ്ങള്‍ ഇതു ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ അവര്‍ക്കും ആശ്വാസം നല്‍കും.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ് മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും
4. ദേഷ്യത്തില്‍ ഭാര്യ പറയുന്നതിന് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കാന്‍ ശ്രമിക്കരുത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാക്കുകയേയുള്ളൂ.
5. വഴക്കിട്ട് മിണ്ടാതിരിക്കുന്ന ഭാര്യയെ ഒന്നു സംഭവിച്ചിട്ടില്ലാത്ത പോലെ പുറത്തേക്കു പോകാനോ ഷോപ്പിംഗിനോ വിളിച്ചു നോക്കൂ. ദേഷ്യവും കോപവുമെല്ലാം മിക്കവാറും അവിടെത്തീരും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | ഓപ്പറേഷനും വേണ്ട ചികിത്സയും വേണ്ട 12 വയസ് കഴിയുമ്പോൾ പെൺകുട്ടികൾ ആണുങ്ങളായി മാറുന്ന നിഗൂഢ ഗ്രാമം