മലയാളം ഇ മാഗസിൻ.കോം

മാനസിക സമ്മർദ്ദത്തിനു വിട പറയാം: ഈ 5 കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ!

തെളിഞ്ഞിരിക്കുന്ന മനസ്സ്‌
മാനസിക സംഘർഷങ്ങളിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും ദു:ഖത്തിൽ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാനുള്ള കരുതലിനെയാണ് വൈകാരിക ഉണർവ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വൈകാരിക സംഘർഷങ്ങൾ അനുഭവിക്കുന്നവർ ഒരു ഉപദേഷ്ടാവുമായി വേദനകൾ പങ്കുവയ്ക്കുന്നത് നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത്‌ മനസ്സിനെ വൈകാരികമായ പിരിമുറുക്കത്തിൽ നിന്നും ഒരു പരിധി വരെ സ്വതന്ത്രമാക്കും. ആ ഉപദേശകൻ നിങ്ങളുടെ നല്ല സുഹൃത്തോ ബന്ധുവോ ആകാം. എന്നും കുളിച്ച്‌ ശരീരം ശുദ്ധിയാക്കുന്നതും ബ്രഷ്‌ ചെയ്ത്‌ വായ്‌ ശുദ്ധിയാക്കുന്നതും പോലെ നമ്മുടെയുള്ളിലെ വേദനകളും വ്യാകുലതകളും ദേഷ്യവുമെല്ലാം കഴുകിക്കളഞ്ഞ്‌ മനസ്സിനെ തെളിച്ചമുള്ളതാക്കണം.

വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കാം
ശരീരത്തിൽ എന്തെങ്കിലും മുറിവു പറ്റിയാൽ മാറാൻ താമസമെടുക്കും. അതുപോലെ തന്നെയാണ് മനസ്സിനേറ്റ മുറിവും. നിരന്തരമായി മനോവേദനകൾ അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിങ്ങൾക്ക്‌ മനശാസ്ത്രഞ്ജന്മാരുടെയോ മോട്ടിവേഷനൽ സ്പീക്കേഴ്സിന്റെയോ സഹായം തേടാവുന്നതാണ്. പരാജയത്തിൽ നിന്നും തിരസ്ക്കരണത്തിൽ നിന്നുമാണ് മനോവേദനകൾ ഉണ്ടാകുന്നത്‌. നിങ്ങളുടെ ഇമോഷൻസിനുമേൽ നിങ്ങൾക്കൊരു നിയന്ത്രണം എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടെങ്കിൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ നിങ്ങൾക്കു കഴിയും.

വൈകാരിക മുറിവുകളെ വിസ്മരിക്കുക
മനസ്സിനേറ്റ മുറിവ്‌, അതെന്തായാലും പിന്നെയും അതുതന്നെ ഓർത്തിരിക്കരുത്‌. അത്‌ പിന്നെയും നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുകയേയുള്ളു. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ നെഗറ്റീവ്സ്‌ എന്തൊക്കെയെന്ന് മനസ്സിലാക്കി വയ്ക്കുക. ശരീരത്തിനേൽക്കുന്ന മുറിവു പോലെ മനസ്സിനേൽക്കുന്ന മുറിവിനും ഒരു ഇമോഷനൽ ബാന്റ്‌ എയ്ഡ്സ്‌ ആവശ്യമാണ്.

മനസ്സിനു സംരക്ഷണം നൽകാം
നമുക്കെല്ലാവർക്കും ഇമോഷൻസിനെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു ഇമ്മ്യൂൺ പവർ ഉണ്ട്‌. ഒരു കേടുപാടും പറ്റാതെയും ആരോഗ്യത്തോടെയുമാണ് അതുള്ളതെന്ന് ഉറപ്പു വരുത്തണം. ഉറപ്പുള്ള മനസ്സിലൂടെ അത്‌ സാധ്യമാകു. അതിനായി മനസിനെ ബലപ്പെടുത്തണം. ജീവിതത്തെക്കുറിച്ച്‌ നെഗറ്റീവായി സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യാതിരിക്കുക. ഇമോഷനൽ ഇമ്മ്യൂൺ സിസ്റ്റം വർദ്ധിപ്പിക്കുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസവും മതിപ്പും കൂടി വരും. നെഗറ്റീവ്‌ ചിന്തകളോട്‌ മനസ്സ്‌ ബോധപൂർവ്വം എതിർത്തു നിൽക്കണം. സ്വയം മതിപ്പ്‌ നില നിർത്തുക. സ്വയം നിസ്സാരവൽക്കരിക്കാതിരിക്കുക. അത്‌ നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കും.

മനസ്സിൽ അനുകമ്പ നിറയ്ക്കു
എല്ലാ സഹജീവികളോടും അനുകമ്പയോടെ പെരുമാറിക്കൊണ്ട്‌ നഷ്ടപ്പെട്ട ആത്മവിശ്വാസവും മതിപ്പും വീണ്ടെടുക്കാം. ഒരു വൈകാരിക പ്രശ്നത്തിൽ നിന്നും വളരെ പതുക്കെയും സമയെമെടുത്തും മാത്രമേ ആത്മ നിയന്ത്രണം സാധ്യമാകു. അതിന്‌ സെൽഫ്‌ ലവും വളരെ പ്രധാനമാണ്. നിങ്ങൾക്ക്‌ നിങ്ങളെ സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രമേ കരുത്തുറ്റ മനസ്സും ആത്മവിശ്വാസവും നേടിയെടുക്കാൻ കഴിയൂ.

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor