22
November, 2017
Wednesday
06:14 PM
banner
banner
banner

മുടിയുടെ സംരക്ഷണത്തിന് മരുന്നൊന്നും വേണ്ടന്നേ, ഈ 5 മാർഗ്ഗങ്ങൾ ശീലിച്ചാൽ മാത്രം മതി

നല്ല ഭംഗിയുള്ള മുടി പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ്. എന്നാൽ നല്ല മുടിയുള്ളവർക്കു പോലും കൃത്യമായി മുടിക്ക്‌ സംരക്ഷണം നൽകാൻ കഴിയാറില്ല. മിക്കവരുടെയും മുടി താരൻ വന്ന് കൊഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്‌. പലപ്പോഴും മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ക്രീമുകളും എണ്ണകളും തന്നെയാണ് അതിന്‌ വിനയാകുന്നത്‌. മുടി സംരക്ഷിക്കനായി ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മാത്രം മതി.

ഇടക്കിടെ ഹെയർ സ്‌റ്റൈൽ മാറ്റുക
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇടക്കിടെ ഹെയർ സ്‌റ്റൈൽ മാറ്റുന്നത്‌ വളരെ നല്ലതാണ്. എപ്പോഴും ഒരേ ഹെയർ സ്‌റ്റൈൽ പിന്തുടരുന്നതും മുടിയിൽ ഇറുക്കമുള്ള ഹെയർ ക്ലിപ്പുകൾ ഉപയോഗിക്കുന്നതും മുടി കൊഴിയാൻ കാരണമാകും.

തുടർച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത്‌ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നു
തുടർച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത്‌ തലയോട്ടിയുടെ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കും. ഇത്‌ താരൻ, മുടി കൊഴിച്ചിൽ എന്നിവക്ക്‌ കാരണമാകുന്നു.

നനഞ്ഞ മുടി ചീകരുത്‌
നനഞ്ഞ മുടി വൃത്തിക്കു നിൽക്കണമെങ്കിൽ ചീകിയെ പറ്റു. എന്നാൽ ഇത്‌ ശക്തമായ മുടി കൊഴിച്ചിലിന്‌ കാരണമാകും. നനഞ്ഞ മുടിയിൽ ക്രീമുകൾ തേക്കുന്നത്‌ തലയിൽ താരൻ വരാനും മുടി കൊഴിയാനും കാരണമാകും.

ഹെയർ കണ്ടീഷണർ ഉപയോഗിക്കാം
മുടി വേഗത്തിൽ പൊട്ടിപ്പോകുന്നത്‌ ഒഴിവാക്കാൻ ഇടക്കെങ്കിലും ഹെയർ കണ്ടീഷണർ ഉപയോഗിക്കുന്നത്‌ നല്ലതാണ്. ഇത്‌ മുടിയെ മിനുസപ്പെടുത്തും. മുടി പൊട്ടിപ്പോകുന്നത്‌ തടയും.

എണ്ണ തേക്കാം
പതിവായി എണ്ണ തേക്കുന്നത്‌ മുടിക്ക്‌ കരുത്തും ആരോഗ്യവും തിളക്കവും നൽകും. തലമുടിയിൽ വരൾച്ച ഉണ്ടാകുമ്പോഴാണ് താരൻ കൂടുതലായും ഉണ്ടാകുക. എണ്ണ തേച്ചാൽ ഇത്‌ ഒഴിവാക്കാം എന്നു മാത്രമല്ല അതിന്റെ ഗുണം ദീർഘകാലം നിലനിൽക്കുകയും ചെയ്യും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments