മലയാളം ഇ മാഗസിൻ.കോം

പുരുഷനിൽ നിന്നും ഈ 5 രഹസ്യങ്ങൾ മിക്ക സ്ത്രീകളും മറച്ചു വയ്ക്കും, അതിപ്പം ഭർത്താവായാലും കട്ട ചങ്കായാലും പറയില്ലെന്ന്

സ്‌ത്രീകള്‍ അവരുടെ സ്‌നേഹത്തിന്റെ ആഴം നിങ്ങളെ ബോധ്യപ്പെടുത്താനായി നൂറായിരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കും. ഇവയില്‍ ഏത്‌ സത്യം ഏത്‌ നുണ എന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവുകയേ ഇല്ല.

സ്‌ത്രീകളുടെ ജീവിതം രഹസ്യങ്ങളുടെ കലവറയാണന്ന്‌ പലപ്പോഴും പറയാറുണ്ട്‌. അവളുടെ മനസ്സിന്റെ നിഗൂഢത മനസ്സിലാക്കുക അല്‌പം വിഷമകരമാണ്‌. അവര്‍ പലതും മറച്ച്‌ വയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നത്‌ ഭയന്നിട്ടല്ല മറിച്ച്‌ സ്വകാര്യതകളെ ഏറെ ഇഷ്ടപ്പെടുന്നത്‌ കൊണ്ടാണ്‌. ഇത്‌ സംബന്ധിച്ച്‌ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയ അഞ്ച്‌ കാര്യങ്ങളാണിവിടെ പറയുന്നത്‌.

1. നിങ്ങളുടെ പങ്കാളി അവരുടെ ഏറ്റവും വലിയ രഹസ്യങ്ങള്‍ പോലും നിങ്ങളോട്‌ വെളിപ്പെടുത്തിയതായി നിങ്ങള്‍ക്ക്‌ പലപ്പോഴും തോന്നും എന്നാല്‍ സ്‌ത്രീകള്‍ പൊതുവെ അവരുടെ രസകരമായ പല അനുഭവങ്ങളും രഹസ്യമാക്കി വയ്‌ക്കാനാണിഷ്ടപ്പെുക. സ്വന്തം സ്വഭാവങ്ങള്‍ മറ്റുളളവര്‍ വിലയിരുത്തുന്നത്‌ പല സ്‌ത്രീകള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല.

2. സ്‌ത്രീകളു മാത്രമായ സംസാരങ്ങളിലേക്ക്‌ നിങ്ങള്‍ക്ക്‌ കടന്ന്‌ കയറാന്‍ കഴിയില്ല. അവര്‍ മാത്രമുള്ള ഇടങ്ങളില്‍ അവര്‍ പരസ്‌പരം സംസാരിച്ച വിഷയങ്ങള്‍ പുരുഷന്‍മാരോട്‌ വെളിപ്പെടുത്താന്‍ തുനിയാറില്ല . സ്‌ത്രീകള്‍ പൊതുവെ അവരുട സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പങ്കാളിയോട്‌ പറയാന്‍ ഇഷ്ടപ്പെടാറില്ല.

3. ദിവസം മുഴുവന്‍ ഭംഗി നിലനിര്‍ത്താനുള്ള സ്‌ത്രീകളുടെ കഴിവ്‌ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ അവര്‍ക്ക്‌ ഇത്‌ എങ്ങനെ സാധിക്കുന്നുവെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചുവെന്ന്‌ വരില്ല. പ്രായം കൂടുന്നതിനെ മറച്ചു വെയ്‌ക്കാനുള്ള മേക്‌ അപ്‌ രഹസ്യങ്ങള്‍ അവര്‍ നിങ്ങള്‍ക്ക്‌ മുമ്പില്‍ വെളിപ്പെുത്തിയെന്ന്‌ വരില്ല.

4. സ്‌ത്രീകള്‍ പലപ്പോഴും അവരുടെ മനസ്സിന്റെ വികാരം പൂര്‍ണമായി പങ്കാളിക്ക്‌ മുമ്പില്‍ പങ്കിുവയ്‌ക്കണമെന്നില്ല. പ്രത്യേകിച്ച്‌ പൂര്‍വ കാമുകരെ കുറിച്ചുള്ള കാര്യങ്ങള്‍. നിലവിലെ പങ്കാളിക്ക്‌ വേദനിച്ചാലോ എന്ന്‌ കരുതി മുന്‍ കാമുകരുടെ സ്‌നേഹത്തെപ്പറ്റി അവര്‍ വിശദമാക്കിയെന്ന്‌ വരില്ല. ചിലര്‍ പക്ഷെ അവരേക്കാള്‍ മികച്ചത്‌ നിലവിലെ പങ്കാളിയാണന്ന്‌ സ്ഥാപിക്കാനായി ചില കാര്യങ്ങള്‍ പറഞ്ഞെന്നും വരാം.

5. സ്‌ത്രീകള്‍ പലപ്പോഴും പങ്കാളിയുടെ വീട്ടുകാരെ എളുപ്പം അംഗീകരിക്കാന്‍ തയ്യാറായെന്ന്‌ വരില്ല. എപ്പോഴും പങ്കാളിയുടെ സഹോദരിയുടെയും അമ്മയുടെയും മറ്റും കുറ്റങ്ങളും കുറവുകളും പറഞ്ഞു കൊണ്ടേ ഇരിക്കും. ആര്‌ വേണമെന്ന്‌ തീരുമാനമെടുക്കാന്‍ പോലും നിങ്ങളോട്‌ പറഞ്ഞെന്നിരിക്കും. എന്നാല്‍, ജീവിതത്തിന്റെ നല്ല കാലം പിന്നിടുമ്പോഴായിരിക്കും ഇത്തരം സംസാരങ്ങള്‍ കുറയ്‌ക്കുന്നതും പലപ്പോഴും അവരെ കുറിച്ചുള്ള യഥാര്‍ത്ഥ അഭിപ്രായം വെളിപ്പെടുത്തുന്നതും.

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter