• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

പാരമ്പര്യമായി അമ്മമാർ മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന 35 രുചി രഹസ്യങ്ങൾ: ഇതറിഞ്ഞാൽ പാചകം കെങ്കേമമാക്കാം

Staff Reporter by Staff Reporter
April 14, 2022
in Good Food
0
പാരമ്പര്യമായി അമ്മമാർ മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന 35 രുചി രഹസ്യങ്ങൾ: ഇതറിഞ്ഞാൽ പാചകം കെങ്കേമമാക്കാം
FacebookXEmailWhatsApp

1. ഉപ്പു ചേർത്ത്‌ വേവിച്ചാൽ പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. സ്വാദും കുറയും. അതുകൊണ്ട്‌ നന്നായി വെന്തതിന്‌ ശേഷം മാത്രം ഉപ്പ്‌ ചേർക്കുക.

2. മസാല പുരട്ടിയ മീനിൻറെ മീതെ മുട്ട പതച്ചത്‌ വളരെ നേർമ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.

3. കറി വെക്കുമ്പോൾ മഞ്ഞളിന്റെ അളവു കൂടിപ്പോയാൽ വൃത്തിയുള്ള ഒരു വെള്ളത്തുണിയിൽ ചോറ്‌ കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞൾ ഈ കിഴി വലിച്ചെടുത്തോളും.

4. കടുക്‌, ജീരകം ഇവ പൊട്ടിക്കുമ്പോൾ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കിൽ യഥാർത്ഥ രുചി ലഭിക്കില്ല.

5. പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോൾ അധികം എണ്ണ കുടിക്കാതിരിക്കാൻ ഗോതമ്പുമാവും മൈദമാവും ഒരേ അളവിൽ ചേർക്കുക.

6. ദോശയുണ്ടാക്കുമ്പോൾ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ഉലുവ ചേർത്താൽ സ്വാദേറും.

7. അവൽ നനയ്ക്കുമ്പോൾ കുറച്ച്‌ ഇളം ചൂടുപാൽ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേർത്ത്‌ ഉപയോഗിച്ചാൽ സ്വാദേറും.

8. മാംസവിഭവങ്ങൾ വേവിക്കുമ്പോൾ അടച്ചുവെച്ച്‌ ചെറുതീയിൽ കൂടുതൽ സമയം പാചകം ചെയ്യുക.

9. ഉ റയൊ ഴിക്കാൻ തൈരില്ലെങ്കിൽ വിഷമിക്കേണ്ട. ഒരു ടീസ്പൂൺ ഉപ്പ്‌ ചൂടുപാലിൽ ഇട്ട്‌ ഒരു രാത്രി വച്ചാൽ മതി.

10. ചേന ചൊറിയാതിരിക്കാൻ പുളിവെള്ളത്തിൽ കഴുകി കറിവെച്ചാൽ ചേന ചൊറിയുകയില്ല.

11. ഒരു പാത്രത്തിൽ കുറച്ച്‌ വെള്ളമെടുത്ത്‌ അതിൽ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാൽ ദിവസങ്ങളോളം വാടാതിരിക്കും.

12. വെള്ളത്തിന്‌ പകരം തേങ്ങാ വെള്ളത്തിൽ രസം തയ്യാറാക്കിയാൽ രുചിയേറും.

13. സീഫുഡുകൾ തയ്യാറാക്കുമ്പോൾ (മീൻ, ചെമ്മീൻ, കൊഞ്ച്‌) വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത്‌ കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താൽ സീഫുഡ്‌ അലർജി ഒരു പരിധിവരെ ഒഴിവാക്കാം.

14. ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

15. ചൂടായ എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേർക്കുമ്പോൾ അൽപം വെള്ളത്തിൽ കുതിർത്ത്‌ കുഴമ്പുപരുവത്തിൽ ചേർത്താൽ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

16. ഉപ്പുമാവ്‌ ഉണ്ടാക്കുമ്പോൾ റവ അൽപ്പം എണ്ണ ഒഴിച്ച്‌ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാൽ കട്ട കെട്ടുകയില്ല

17. പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാൻ ഒരു നുള്ള്‌ സോഡാ പൊടി ചേർത്ത്‌ പാചകം ചെയ്‌താൽ മതി.

18. അച്ചപ്പം ഉണ്ടാക്കുമ്പോൾ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തിൽ മുക്കി വക്കുക .അപ്പം അച്ചിൽ ഒട്ടിപിടിക്കില്ല.

19. തേങ്ങ പൊടിയായി തിരുമണമെങ്കിൽ തേങ്ങാമുറി അഞ്ചു മണികൂര്‌ ഫ്രീസെറിൽ വച്ച ശേഷം തിരുമ്മുക.

20. മുട്ട പൊരിക്കുമ്പോൾ പാനിൽ ഒട്ടിപിടികാതെ ഇരിക്കാൻ അൽപ്പം വിനാഗിരി പുരട്ടിയാൽ മതി.

21. അധികം വന്ന മോര്‌ പുളിക്കാതെ ഇരിക്കാൻ അതിൽ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാൽ മതി.

22. വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാൽ എണ്ണയുടെ കനപ്പ്‌ മാറും .

23. പാല്‌ ഉ റ ഒഴിക്കാൻ തൈരോ മോരോ ഇല്ലെങ്കിൽ നാലഞ്ചു പച്ചമുളക്‌ ഞെട്ട്‌ ഇട്ടു വച്ചാൽ മതി.

24. ചീര വേവിക്കുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പു ചേർത്താൽ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും.

25. ഇറച്ചി പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി കൂടുതൽ ചേർത്താൽ മണവും രുചിയും കൂടും.

26. ദോശയ്ക്ക്‌ അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ്‌ ചോറു കൂടി അരച്ചു ചേർത്താൽ നല്ല മയം കിട്ടും.

27. പഞ്ചസാര പാനിയുണ്ടാക്കുമ്പോൾ ഒരു സ്പൂൺ നാരങ്ങാനീര്‌ കൂട്ടിച്ചേർത്താൽ കട്ടിയാവുകയില്ല.

28. ഉരുളക്കിഴങ്ങിൽ കളപൊട്ടുന്നത്‌ തടയാൻ ഉരുളക്കിഴങ്ങ്‌ ഇട്ട്‌ വയ്ക്കുന്ന പാത്രത്തിൽ ഒരു ആപ്പിൾ വച്ചാൽ മതി.

29. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ്‌ അൽപം ചൂട്‌ വെള്ളത്തിൽ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച്‌ അരച്ചെടുത്താൽ രുചികരമായ ചമ്മന്തി തയ്യാർ.

30. രാവിലെ തയ്യാറാക്കിയ ഉപ്പുമാവിൽ ഒരു സ്പൂൺ അരിമാവ്‌ കൂടി ചേർത്ത്‌ എണ്ണയിൽ പൊരിച്ചെടുത്താൽ സ്വാദേറും റവവട റെഡി.

31. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാൻ 100 ഗ്രാം ഗോതമ്പ്‌ പൊടിക്ക്‌ ഒരു ടേബിൾ സ്പൂൺ സേമിയ തരുതരുപ്പായി പൊടിച്ചത്‌ എന്ന ക്രമത്തിൽ ചേർത്താൽ മതി.

32. കണ്ണാടിപ്പാത്രങ്ങൾ കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരി ചേർത്താൽ അവ വെട്ടിത്തിളങ്ങും.

33. ഗ്രീൻ ചട്ണി തയ്യാറാക്കുമ്പോൾ തൈര്‌ ചേർക്കുന്നതിന്‌ പകരം നാരങ്ങാനീര്‌ ചേർത്താൽ ഗ്രീൻചട്ണിക്ക്‌ രുചിയേറും. ചട്ണിക്ക്‌ നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

34. ഓംലെറ്റ്‌ ഉണ്ടാക്കുമ്പോൾ അൽപം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേർത്താൽ ഓംലെറ്റിന്‌ നല്ല മയമുണ്ടായിരിക്കും.

35. പാൽ കാച്ചാതെ ഉ റയൊ ഴിച്ച്‌ വെക്കുക. പിറ്റേ ദിവസം ഇത്‌ ദോശമാവിൽ കലർത്തിയാൽ ദോശയ്ക്ക്‌ രുചിയും മൃദുത്വവും കിട്ടും.

Tags: cooking tipsGood food
Previous Post

എന്തിനും വഴങ്ങുന്ന എന്തും സഹിക്കുന്ന ഒരു ഭാര്യയാണോ നിങ്ങളുടേത്‌? എങ്കിൽ ഭർത്താക്കന്മാരെ, ഇത്‌ നിങ്ങളറിയേണ്ട കാര്യങ്ങളാണ്‌

Next Post

വിഷുദിനഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഏപ്രിൽ 15 വെള്ളി) എങ്ങനെ എന്നറിയാം

Next Post
വിഷുദിനഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഏപ്രിൽ 15 വെള്ളി) എങ്ങനെ എന്നറിയാം

വിഷുദിനഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഏപ്രിൽ 15 വെള്ളി) എങ്ങനെ എന്നറിയാം

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.