മലയാളം ഇ മാഗസിൻ.കോം

ഭക്ഷണ സമയം \’യമ്മി\’യാക്കാം, ഈ രുചി കൂട്ടും 3 തരം സ്പെഷ്യൽ സലാഡുകളിൽ ഒന്നുണ്ടെങ്കിൽ!

പാവയ്ക്ക സാലഡ്

നാടന്‍ പാവയ്ക്ക- 3 എണ്ണം
തക്കാളി- 2 എണ്ണം
സവാള- 1
പച്ചമുളക് – 3
നാരാങ്ങനീര്- 2 ടേബിള്‍ സ്പൂണ്‍
മല്ലിയില- 2 അല്ലി
ഒലിവ് ഓയില്‍- 4 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
പാവയ്ക്കാ രണ്ടായി നെടുകെ കീറി കുരു കളഞ്ഞു നല്ല പോലെ നേര്‍പ്പിച്ച് അരിയുക. തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ലപോലെ ചെറുതായി അരിയുക. സവാളയും ഇതേ രീതിയില്‍ അരിയുക. അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ഏകദേശം ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരി വയ്ക്കുക. സവാളയും ചെറുതായി അരിഞ്ഞ തക്കാളി, പച്ച മുളക്, മല്ലിയില എന്നിവ ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാവയ്ക്ക സലാഡ് റെഡി.


കുക്കുമ്പര്‍ സലാഡ്

തൈര് -രണ്ടു ടേബിള്‍ സ്പൂണ്‍
സലാഡ് കുക്കുമ്പര്‍
– രണ്ട് എണ്ണം
ഉപ്പ് -പാകത്തിന്
പച്ചമുളക് – രണ്ട് എണ്ണം
(പൊടിയായി അരിഞ്ഞത്)
കായപ്പൊടി -ഒരുനുള്ള്
മല്ലിയില -ഒരു പിടി
കടുക് – 2 നുള്ള്,
നെയ്യ് – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം
കുക്കുമ്പര്‍ പുറം ചുരണ്ടി ഗ്രേറ്റ് ചെയ്യുക. ഇതില്‍ നെയ്യില്‍ വറുത്ത കടുക്, കായം എന്നിവ ചേര്‍ക്കുക. മറ്റ് ചേരുവകളും ചേര്‍ക്കുക. ഒരു വെള്ളരിക്ക കനം കുറച്ച് വട്ടത്തിലരിഞ്ഞ് ഒരു പ്ളേറ്റില്‍ നിരത്തുക. ഇതിനു മുകളിലായി യോജിപ്പിച്ചിവച്ചിരിക്കുന്നതില്‍ കുറച്ചായി വിളമ്പുക.


വെണ്ടയ്ക്ക സലാഡ്

വെണ്ടയ്ക്ക – 15എണ്ണം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
പച്ച മുളക് എരിവുള്ളത് – 3 എണ്ണം
നാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍
മല്ലിയില്ല – 1 ബഞ്ച്
ഒലിവ് ഓയില്‍ – 4 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം
വെണ്ടയ്ക്ക നല്ല പോലെ നേര്‍ത്ത കഷ്ണങ്ങളാക്കി അരിയുക. തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ല പോലെ ചെറുതായി അരിയുക. സവാളയും സാലഡിനു വേണ്ട രീതിയില്‍ കഷ്ണങ്ങളായി അരിയുക. അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ഏകദേശം വറുത്തു കോരി വയ്ക്കുക. അതിനു ശേഷം സവാളയും അരിഞ്ഞ തക്കാളി, പച്ച മുളക്, മല്ലിയില എന്നിവയും ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും കുറച്ചു കുരുമുളകുപൊടിയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

Avatar

Staff Reporter

3-salads

Avatar

Staff Reporter