മലയാളം ഇ മാഗസിൻ.കോം

മനസ്സുണ്ടെങ്കിൽ മൂന്നു സെന്റിലും സ്വപ്ന ഭവനം ഒരുക്കാം; ഇതാ പ്ലാൻ

വീടുനിർമ്മാണത്തിലെ പരിമിതികളെ മറികടക്കുവാൻ പ്രൊഫഷണലുകളെ സമീപിക്കുക.

സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനു പലപ്പോഴും വിലങ്ങു തടിയാകുന്നത് ഭൂമിയുടെ ഉയർന്ന വിലയാണ്‌. ഇടത്തരം കുടുമ്പത്തിനു മൂന്ന് കിടപ്പുമുറികളൊടു കൂടിയ 1600-1700 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വീടു നിർമ്മിക്കുവാൻ ഇരുപത്തഞ്ച് മുതൽ മുപ്പതു ലക്ഷം രൂപയോളം നിർമ്മാണ ചിലവു വരുന്നു. ഇതിന്റെ ഒപ്പം ഭൂമി കൂടെ വിലകൊടുത്തു വാങ്ങേണ്ടിവരുമ്പോൾ പിന്നെയും ഇരുപതോ ഇരുപത്തഞ്ചോ ലക്ഷം രൂപ ചിലവിടേണ്ടിവരുന്നു.

നേരത്തെ എട്ടും പത്തും സെന്റ് ഭൂമിയിൽ വീടു നിർമ്മിക്കണം എന്ന് ആഗ്രഹിച്ചിരുന്നവർ ഇപ്പോൾ ചെറിയ പ്ലോട്ടുകൾ വാങ്ങുന്നു. മാനസികമായി ഇതിനോട് പൊരുത്തപ്പെടുവാൻ പലർക്കും ബുദ്ധിമുട്ടാണെങ്കിലും മറ്റു നിവൃത്തിയില്ലത്തതുകൊണ്ട് അവർ തയ്യാറാകുന്നു.

ഇത്തരക്കാരെ സംബന്ധിച്ച് ഉണ്ടാകുന്ന പ്രധാന പ്രശ്നം പരിമിതികൾക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വീടു എങ്ങിനെ നിർമ്മിക്കാം എന്നതാണ്‌. ഇവിടെയാണ്‌ പ്രൊഫഷണൽ ആർക്കിടെക്സ്റ്റിന്റെയും ഡിസൈനർമാരുടേയും സേവനം തേടേണ്ടത്. ദൗർഭാഗ്യവശാൽ പലരും ഇതിനു തയ്യാറാകില്ല ഇതുമൂലം നഷ്ടമാകുന്നതാകട്ടെ വീടിന്റെ സൗകര്യവും ഒപ്പം പണവുമാണ്‌.

പ്ലോട്ടിന്റെ സാധ്യതകളേയും പരിമിതിയെയും കൃത്യമായി മനസ്സിലാക്കുകയും ഒപ്പം ക്ലനിന്റെ ആവശ്യങ്ങളെ എങ്ങിനെ ഡിയൈനിൽ ഉൾക്കൊള്ളിക്കാമെന്ന് അറിയുന്നവരുമാണ്‌ ആർക്കിടെക്ടുകൾ.പഞ്ചായത്തുകളിൽ വരെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രബല്യത്തിൽ ഉള്ളതിനാൽ അതും നോക്കണം. ചെറിയ പ്ലോട്ടും തൊട്ടടുത്ത് കെട്ടിടങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും അത് വായു സഞ്ചാരത്തിനും വെളിച്ചം ലഭിക്കുന്നതിനും പല പ്രശ്നങ്ങളും സൃഷ്ടിക്കും. ഇത് മിടുക്കരായ ആർക്കിടെക്ടുകളെ സംബന്ധിച്ച് മറികടക്കാവുന്ന വെല്ലുവിളിയാണ്‌ താനും.

രണ്ടു റോഡുകളുടെ മൂലയിൽ വരുന്നത് ഒഴിവാക്കുക. കാരണം അങ്ങിനെ വന്നാൽ രണ്ടു വശത്തും നിശ്ചിത അകലം പാലിക്കേണ്ടതായി വരും. റോഡിനു സമാന്തരമായിട്ടാണ്‌ പ്ലോട്ടിന്റെ നീളം കൂടുതലെങ്കിൽ അതും പ്രശ്നമാണ്‌. ഇത്തരം കാര്യങ്ങൾ പലപ്പോഴും വാങ്ങുന്ന ആളുടെ ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. ചെറിയ പ്ലോട്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ഒരു ആർക്കിടെക്ടിന്റെ ഉപദേശം തേടുന്നത് നല്ലതാണ്‌. വീട് ഒരുക്കുമ്പോൾ വാസ്തു അളവുകളും മറ്റും പാലിക്കണമെന്ന് നിർബന്ധമുള്ളവരുണ്ട്. ഇക്കാര്യം ആർക്കിടെക്ടിനെ അറിയിക്കുക. വാസ്തു അളവുകളും പ്രധാന പ്രിൻസിപ്പിൾസും ശ്രദ്ധിച്ച് ഡിസൈൻ ചെയ്യുന്ന ധാരാളം പേരുണ്ട്.

മൂന്ന് സെന്റ് സ്ഥലത്ത് ഡിസൈൻ ചെയ്തിട്ടുള്ള വീടിന്റെ ഡിസൈൻ.

\"\" \"\"

സ്ഥലത്തിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുവാനായി ശ്രമിച്ചിരിക്കുന്നു. ഒരു വശത്ത് അതിർത്തിയിൽ നിന്നും കുറഞ്ഞ അളവ് നൽകിയിരിക്കുന്നു. ഇതിനാൽ കെട്ടിട നിർമ്മാണ ചട്ടത്തിൽ പറയും പ്രകാരം താഴത്തെ നിലയിൽ ആ വശത്തേക്ക് ഓപണിംഗ്സ് ഒന്നും നൽകിയിട്ടില്ല. വായുസഞ്ചാരത്തിനായി ഒരു ചെറിയ കോർ ട് യാഡ് നൽകി. രണ്ട് നിലകളിലും പരമാവധി സ്‌പേസ് ഉപയോഗിച്ചിരിക്കുന്നു. മുകൾ നിലയിൽ പ്രോജക്ട് ചെയ്ത ഒരു ബാൽക്കണിയും കാണാം.

ഡിസൈൻ: സതീഷ് കുമാർ, ദുബായ്
paarppidam@gmail.com

Avatar

Staff Reporter