മലയാളം ഇ മാഗസിൻ.കോം

2022ൽ ശനിയുടെ ദോഷമില്ലാതെ സാമ്പത്തികമായും തൊഴിൽപരമായും ഉയർച്ചയുണ്ടാവുന്ന നാളുകാർ ഇവരാണ്‌

2022 ലെ ശനിയുടെ രാശി മാറ്റം മൂലം 12 രാശിയിൽ 4 രാശിക്കാർക്ക്‌ എല്ലാ മേഖലയിലും വിജയം ലഭിക്കാൻ സാധ്യതയുണ്ട്‌. ജ്യോതിഷത്തിൽ, ശനി ഗ്രഹത്തെ നീതിയുടെ ദൈവം എന്നാണ്‌ വിളിക്കകുന്നത്‌. ഒപ്പം കഷ്ടനഷ്ടങ്ങളുടെ ദേവനായും ശനിയെ കണക്കാക്കുന്നുണ്ട്‌. ജാതകവശാലുണ്ടാവുന്ന ദശാപഹാര കാലത്താണ്‌ ശനിദോഷം കൂടുതൽ കഠിനമാവുന്നത്‌.

ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നീ ശനിദോഷങ്ങളാണ് ഓരോ രാശിക്കാരേയും ബാധിക്കുന്നത്. ശനി എട്ടില്‍ സഞ്ചരിക്കുന്ന അവസ്ഥയെയാണ് അഷ്ടമ ശനി എന്ന് പറയുന്നത്. ശനി ജനിച്ച രാശികൂറിലും അല്ലെങ്കില്‍ അതിന് മുന്‍പോ പിന്‍പോ ഉള്ള രാശികളില്‍ സഞ്ചരിക്കുന്നതിനെയാണ് ഏഴരശനി എന്ന് പറയുന്നത്. 2022 ൽ ശനിമാറ്റം ഭാഗ്യമാകുന്ന രാശിക്കാര്‍ ഇവരാണ്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
2022-ല്‍ ശനി ദേവന്‍ നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കുന്നുണ്ട്. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഏഴരശനിയോ കണ്ടകശനിയോ നേരിടേണ്ടി വരില്ല എന്നതാണ് പ്രത്യേകത. ഇത് കൂടാതെ ഈ വര്‍ഷം നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് പ്രത്യേക അവസരം ലഭിക്കും. എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ഇത് കൂടാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശക്തമായ സാധ്യതകളും കാണുന്നുണ്ട്.

കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഇവര്‍ക്ക് ലഭിക്കുന്നു. ഈ വര്‍ഷം സ്ഥാനമാനങ്ങളും സമ്പത്തും വര്‍ദ്ധിക്കുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ ജോലി മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല ലാഭം ലഭിക്കും. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർക്ക്‌ ഈ വർഷം ശുഭകരമായ ഫലങ്ങൾ നൽകുന്നുണ്ട്‌. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്‌. ജ്യോതിഷ പ്രകാരം ശനി ദേവനും ശുക്രനും സൗഹാർദ്ദപരമായി നിലനിൽക്കുന്ന ഗ്രഹങ്ങളാണ്‌. അതിനാൽ, ശനിയുടെ സംക്രമത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്‌. സർക്കാർ ജോലിക്ക്‌ തയ്യാറെടുക്കുന്നവർക്ക്‌ വിജയസാധ്യത വളരെ കൂടുതലാണ്‌. ഇത്‌ കൂടാതെ ജോലി ചെയ്യുന്നവർക്ക്‌ കരിയറിൽ മികച്ച നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്‌.

ജോലി ചെയ്യുന്നവർക്ക്‌ ശമ്പളം വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്‌. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയെ ടീം ലീഡ്‌ അഭിനന്ദിക്കുന്നതിനും അതനുസരിച്ചുള്ള നേട്ടങ്ങൾ ഉണ്ടാവുന്നതിനും സാധ്യത കാണുന്നുണ്ട്‌. കടബാധ്യതയിൽ നിന്ന്‌ മുക്തി നേടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഈ വർഷം ശുഭകരമായിരിക്കും. അത്‌ മാത്രമല്ല ജീവിതത്തിൽ മികച്ച ഫലങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ലഭിക്കുന്ന ഒരു വർഷമാണ്‌ 2022 ഇടവം രാശിക്കാർക്ക്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ശനിയുടെ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കാരണം ശനി കുംഭ രാശിയില്‍ പ്രവേശിക്കുന്ന ഉടന്‍ തന്നെ ഏഴരശനിയുടെ സമയം ധനു രാശിക്കാരില്‍ നിന്ന് അവസാനിക്കുകയും നിങ്ങളുടെ നല്ല ദിവസങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനും സാമ്പത്തികമായ പുരോഗതിക്കും സാധ്യത കാണുന്നുണ്ട്.

നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടുന്ന സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ് 2022 ധനു രാശിക്കാര്‍ക്ക്. പുതിയ ജോലി അവസരങ്ങള്‍ ഇവരെ തേടി വന്നേക്കാം. ഈ വര്‍ഷം നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടും, അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇത് കൂടാതെ ബിസിനസ്സില്‍ പ്രത്യേക പുരോഗതി ലഭിക്കാനും അത് വഴി സാമ്പത്തിക നേട്ടത്തിലേക്കും സാധ്യതയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ശുഭകരമായിരിക്കും. എന്നിരുന്നാലും, 2022 ഏപ്രില്‍ 29 മുതല്‍, ഏഴര ശനിയുടെ ആദ്യ ഘട്ടം നിങ്ങളില്‍ ആരംഭിക്കും. എന്നാല്‍ 2022 ജൂലായ് 12-ന് ശനിയുടെ പ്രതിലോമ ദശയില്‍ മകരം രാശിയില്‍ വീണ്ടും സംക്രമിക്കുന്നതിലൂടെ, 2023 ജനുവരി 17 വരെ നിങ്ങള്‍ക്ക് ശനിയുടെ ദശയില്‍ നിന്ന് മോചനം ലഭിക്കും. ഇക്കാരണത്താല്‍, പുതിയ വര്‍ഷത്തില്‍ ശനി നിങ്ങളുടെ മേല്‍ ദോഷദൃഷ്ടി കാണിക്കുന്നില്ല.

അതുകൊണ്ട് തന്നെ പല മേഖലയിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ വര്‍ഷം നിങ്ങള്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധി അനുഭവപ്പെടും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ വര്‍ഷം നല്ലതായിരിക്കും. നിങ്ങളെ തേടി പല വഴികളിലൂടേയും പണം തേടിയെത്തുന്നു. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ ശനിയുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നുണ്ട്.

ശനിദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി ശനീശ്വരനേയോ ശാസ്താവിനേയോ ആരാധിക്കേണ്ടതാണ്. ഇത് വഴി ശനിദോഷത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ എള്ള് തിരി കത്തിക്കുന്നതിനും ശനിദോഷത്തെ അകറ്റുന്നതിന് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും മികച്ചതാണ്. ശനിദോഷ കാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, അപകടം, മനപ്രയാസം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്.

Avatar

Staff Reporter