മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 2021 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2021 ഏപ്രിൽ മാസം എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഔദ്യോഗികമായി വളരെ പ്രധാന സമയമാണ്. ഉദ്യോഗത്തിൽ വ്യത്യസ്തമായ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെങ്കിലും ജോലി സുരക്ഷിതം ആയിരിക്കും. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. കുടുംബത്തിൽ വഴക്കുകളും അഭിപ്രായ ഭിന്നതകളും തലപൊക്കും. കുടുംബത്തിൽ പരസ്പര ഐക്യം നിലനിറുത്താൻ ശ്രമിക്കണം. പ്രണയബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകില്ല. വിവാഹിതർക്ക് സമയം വളരെ അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും പരസ്പര ആകർഷണവും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മോശമാകും. അപ്രതീക്ഷിതമായ ചെലവുകൾ വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പനി, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാദ്ധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗികമായി സമ്മിശ്ര ഫലങ്ങളാകും ലഭിക്കുക. തൊഴിൽ രംഗത്ത് വളരെ കഠിനാധ്വാനം ചെയ്ത് വിജയം വരിക്കും. ഒന്നിൽ കൂടുതൽ വിഷയങ്ങൾ പഠിക്കുന്നതിന് താല്പര്യം തോന്നാം. കുടുംബജീവിതം സാധാരണ രീതിയിൽ തുടരും. ഗൃഹത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും വാത്സല്യവും ദൃഢമാകും. കമിതാക്കൾക്ക് സമയം വളരെ നല്ലതായിരിക്കും. ദാമ്പത്യജീവിതത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. സാമ്പത്തികമായി വളരെ മികച്ച സമയമായിരിക്കും. ഒന്നിലധികം സാമ്പത്തിക മാർഗ്ഗങ്ങൾ തെളിയും. സന്താനത്തിന്‍റെ വിദേശയാത്രാ രേഖകൾ ശരിയാകും. ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യത ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സ് അർപ്പിച്ച് ശ്രമിച്ചാൽ ജോലിയിൽ മികച്ച ഫലം നേടാൻ കഴിയും. വിദ്യാഭ്യാസപരമായി അത്ര നല്ല സമയമല്ല. മാനസിക പ്രശ്നങ്ങൾ കാരണം പഠനത്തിൽ ഏകാഗ്രത ലഭിക്കില്ല. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പ്രണയ ബന്ധത്തിൽ കല്ലുകടികൾ നേരിടാം. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ സാഹചര്യം മെച്ചപ്പെടും. വിവാഹിതർ ദാമ്പത്യബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമം നടത്തേണ്ടതാണ്. ഏപ്രിൽ 6ന് വ്യാഴ മാറ്റ ശേഷം മിക്ക ദാമ്പത്യ പ്രശ്നങ്ങളും പരിഹരിക്കും. ധനപരമായി അത്ര നല്ല സമയമല്ല. വരുമാനത്തിൽ ഉയർച്ചതാഴ്ച അനുഭവപ്പെടും. പണം കയ്യിൽ കിട്ടും മുൻപു തന്നെ ചെലവുകളുടെ കാര്യത്തിൽ തീരുമാനമാകും. സാമ്പത്തികം ഒരു പ്രശ്നമായി തുടരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർമ്മ രംഗം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകും. വിദ്യാർത്ഥികൾക്ക് മാസാരംഭം അത്ര അനുകൂലമല്ല. പഠനങ്ങളിൽ ഏകാഗ്രത കിട്ടില്ല. കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാദ്ധ്യത കാണുന്നു. ഗൃഹത്തിൽ പരസ്പര വിശ്വാസത്തിന്‍റെ അഭാവം ഉണ്ടാകും. പ്രണയ കാര്യങ്ങൾക്ക് സമയം അത്ര അനുകൂലമായിരിക്കില്ല. വിവാഹിതർക്ക് നല്ല സമയമായിരിക്കും. ജീവിത പങ്കാളിയുമായുള്ള ഐക്യം വളരെ മികച്ചതായിരിക്കും. മതപരവും ജീവകാരുണ്യ പരവുമായ പ്രവർത്തനങ്ങളിൽ ഇടപെടും. സാമ്പത്തികപരമായി സമയം മികച്ചതാണ്. പല രീതിയിൽ ധനം വന്നുചേരും. അത് സാമ്പത്തിക സ്ഥിതി വളരെ ശക്തമാക്കും. ഭാവി പദ്ധതികളിൽ പണം നിക്ഷേപിക്കുവാൻ കഴിയുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ആരോഗ്യപരമായി സമ്മിശ്ര ഫലമാണ് കാണുന്നത്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൂർണ്ണമായ സമർപ്പണ ബോധത്തോടെ ചുമതലകൾ നിറവേറ്റും. ജോലിസ്ഥലത്ത് വിവാദം, കലഹം എന്നിവയിൽ പോയി ചാടരുത്. വേണ്ടപ്പെട്ട ഒരാളുമായി വഴക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക്, പഠനത്തിൽ മികച്ച ഫലം ലഭിക്കും. കഠിനാധ്വാനത്തിന് തക്ക ഫലങ്ങൾ കിട്ടും. മത്സര പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയും. പ്രണയ സംബന്ധമായ കാര്യങ്ങളിൽ വലിയ തിരിച്ചടി നേരിടും. പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കഴിയുന്നതും വിട്ടുവീഴ്ച ചെയ്ത് ക്ഷമയോടെ കഴിയുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. മാനസിക ബന്ധം മെച്ചപ്പെടും. രണ്ടു പേരും ഗൃഹപരമായ ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായ രീതിയിൽ നിർവഹിക്കും. സാമ്പത്തികപരമായി അത്ര നല്ല സമയമല്ല. പുതിയ നിക്ഷേപങ്ങൾ ഒഴിവാക്കുക. ആരോഗ്യകാര്യങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. യോഗ, പ്രാർത്ഥന എന്നിവ ശീലമാക്കുകയും ആഹാരം ശ്രദ്ധിക്കുകയും ചെയ്യണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജോലിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തും. എന്ത് കാര്യത്തിൽ ഇടപെട്ടാലും ആത്മാർത്ഥമായി തന്നെ നിറവേറ്റും. വിദ്യാർത്ഥികൾ പരീക്ഷയിൽ മിന്നിത്തിളങ്ങും. മത്സര പരീക്ഷകൾക്ക് വേണ്ടി കഠിനമായ തയ്യാറെടുക്കും. കുടുംബജീവിതത്തിൽ ചില വെല്ലുവിളികൾ ഉയർന്നു വരും. പ്രണയ വിവാഹത്തിന് യോഗം കാണുന്നു. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടും. പരസ്പരം ആത്മാർത്ഥത പുലർത്തുകയും സഹായിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതം അനുകൂലമായി തുടരും. പരസ്പര ആകർഷണം വർദ്ധിക്കും. കുടുംബ ബാധ്യത നിറവേറ്റാൻ കഴിയും. കടം വീട്ടും. വരുമാനത്തിൽ നല്ല വർദ്ധനവ് രേഖപ്പെടുത്തും. ഭാവിയിൽ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. രോഗങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ഭക്ഷണം ശ്രദ്ധിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഔദ്യോഗികപരമായി വളരെ നല്ല സമയമായിരിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. മാന്യതയും വ്യക്തിത്വവും വിട്ട് കളിക്കില്ല. വിദ്യാർത്ഥികൾ പഠനത്തിൽ കാര്യമായി ശ്രദ്ധിക്കണം. ഒട്ടും അലസത പാടില്ല. ഗൃഹത്തിൽ ചില വാദ പ്രതിവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അഭിപ്രായ ഭിന്നത ഒരു പരിധിക്കപ്പുറം കൊണ്ടുപോകരുത്. സന്താനത്തിന്റെ വിവാഹം തീരുമാനിക്കും. പ്രണയ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം വീട്ടുകാരോട് തുറന്നു സംസാരിക്കണം. ദാമ്പത്യത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. കളത്ര ബന്ധുക്കളുടെ ഭാഗത്തുനിന്ന് വഴക്ക് ഉണ്ടാകാനുള്ള സാധ്യത കാണുന്നു. പങ്കാളിയുടെ ആരോഗ്യം മോശമാക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. സാമ്പത്തികമായി സമയം മോശമാണ്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആലോചിക്കണം. ആരോഗ്യം വീണ്ടെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർദ്ധിക്കും. കർമ്മരംഗത്ത് മികച്ച ഫലങ്ങൾ നേടാൻ കഴിയും. തൊഴിൽ മാറ്റത്തിന് സാധ്യത കാണുന്നു. വിദ്യാർത്ഥികൾ പഠനത്തിൽ തിളങ്ങും. ഗൃഹപരമായി, വളരെ നല്ല സമയമായിരിക്കും. കുടുംബത്തിൽ പരസ്പര ഐക്യവും ശാന്തിയും ഉണ്ടാകും. കുടുംബാംഗങ്ങ ളുടെ ആവശ്യങ്ങൾ നിറവേറ്റും. ജീവിതം മൊത്തത്തിൽ സന്തോഷത്തിലേക്ക് നീങ്ങും. പ്രണയ ബന്ധത്തിൽ സ്നേഹവും ആകർഷണവും വർദ്ധിക്കും. ദമ്പതികൾക്ക് ചില മാനസിക ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. അതുമൂലം അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെടാം, ഇതു കാരണം നിങ്ങൾ തമ്മിൽ കലഹമുണ്ടാകാം. സാമ്പത്തികമായി സമയം വളരെ നല്ലതാണ്. വരുമാനം വർദ്ധിക്കും. പുതിയ ധനാഗമ മാർഗ്ഗങ്ങൾ തെളിഞ്ഞു വരുകയും ചെയ്യും. ആരോഗ്യപരമായി നല്ല കാലമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലക്ഷ്യ പ്രാപ്തിക്കായി കഠിനാദ്ധ്വാനം ചെയ്യും. ജോലി സംബന്ധമായി സമയം മികച്ചതായിരിക്കും. കർമ്മ പരമായ തിരക്ക് ഒഴിയില്ല. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ഏകാഗ്രത പുലർത്തണം. മത്സരപരീക്ഷയിൽ കഠിനാധ്വാനം പ്രയോജനം ചെയ്യും. കുടുംബ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഗൃഹത്തിൽ ഒരു കുട്ടിയുടെ ജനനം അല്ലെങ്കിൽ വിവാഹം നടക്കാൻ സാധ്യത കാണുന്നു. പ്രണയ ബന്ധം പ്രതീക്ഷിച്ചിരിക്കാതെ കലുഷിതമാകും. ദാമ്പത്യ ജീവിതം വളരെ നല്ലതായിരിക്കും. സാമ്പത്തികപരമായി കാര്യങ്ങൾ അത്ര നല്ലതാകില്ല. വരുമാനം കുറയുകയും ചെലവുകളിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്യും. സാമ്പത്തികമായി ചില ക്രമീകരങ്ങൾ നടത്തും. വായ്പയ്ക്ക് ശ്രമിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലി സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. ജോലിയിൽ ഒരു തെറ്റും വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കർമ്മ സംബന്ധമായി നേട്ടങ്ങളുണ്ടാക്കും. വിദ്യാർത്ഥികൾക്ക് സമയം കഠിനമാണ്. കഷ്ടപ്പെട്ട് പഠിക്കുക തന്നെ വേണം. കുടുംബകാര്യങ്ങളിൽ കളത്രത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ ചില ബന്ധുമിത്രാദികൾ അറിഞ്ഞ് സഹായിക്കും. പരസ്പരം ഇഷ്ടത്തിൽ കഴിയുന്നവർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. തർക്കങ്ങൾ പരിധിക്കപ്പുറം വർദ്ധിച്ചാൽ അത് ബന്ധത്തെ ദോഷകരമായി ബാധിക്കും. ദാമ്പത്യജീവിതം ശുഭകരമായിരിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റും. സാമ്പത്തികമായി സമയം അത്ര മികച്ചത് ആകണമെന്നില്ല. വരുമാനം വർദ്ധിപ്പിക്കാൻ കൂടുതൽ ശ്രമം നടത്തേണ്ടതുണ്ട്. ആരോഗ്യപരമായി മാസത്തിന്റെ ആദ്യ ഘട്ടം മോശമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിയിൽ സംതൃപ്തി ലഭിക്കുമെങ്കിലും നന്നായി ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർച്ചതാഴ്ചകൾ അനുഭവിക്കും. വ്യാപാരത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സാമ്പത്തികപരമായി മാസത്തിന്റെ ആരംഭം മികച്ചതായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകുമെങ്കിലും ഒപ്പം ചില പ്രശ്നങ്ങളും നിലനിൽക്കും. മാസത്തിന്റെ ആരംഭം പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നല്ലതായിരിക്കും. പ്രണയ പങ്കാളിയുമായുള്ള ബന്ധം മധുരതര മായിരിക്കും എന്നാലും ചില കലഹങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം വളരെ നല്ലതാണ്. നിങ്ങളും പങ്കാളിയും തമ്മിലുള്ള മാനസിക ഐക്യം വളരെ ശക്തമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിയിൽ സംതൃപ്തി അനുഭവപ്പെടും. തൊഴിൽ സ്ഥലത്ത് നിങ്ങളുടെ പദവി മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട്, അലസത ത്യജിക്കണം. തുടർ പഠനക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. കുടുംബജീവിതം സാധാരണ രീതിയിൽ മുന്നോട്ട് പോകും. ഈ സമയത്ത് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാൻ സാധ്യത കാണുന്നില്ല. പ്രണയകാര്യങ്ങളിൽ വളരെ ആത്മാർത്ഥത പുലർത്തുകയും പ്രണയപങ്കാളി നിങ്ങളോട് സത്യസന്ധമായി പെരുമാറുകയും ചെയ്യും. വിവാഹിതരെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ, അനുകൂലമാണെന്ന് പറയാം. പരസ്പര ഐക്യം വർദ്ധിക്കും. ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി നല്ല സമയമല്ല. വരുമാനമുണ്ടാകുന്നത് പോലെ ചിലവുകളും വർദ്ധിക്കും. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങൾ അനുഭവപ്പെടാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ.ദേവീദാസ് | ഫോൺ: +91 8848873088
കടപ്പാട്‌: നേരം ഓൺലൈൻ

Avatar

Staff Reporter