മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 2020 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിവിധതരം പ്രശ്നങ്ങൾ നേരിടേണ്ടിവരും. കർമ്മ രംഗത്ത് അതീവ ജാഗ്രത പാലിക്കണം. സഹപ്രവർത്തകരുമായി കലഹിക്കരുത്. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മുതിർന്നവരുമായി ആലോചിക്കുന്നത് നല്ലതാണ്. ധനം ധൂർത്തടിക്കരുത്. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയെന്ന് വരില്ല. പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ മൂലം അകൽച്ച ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ഒരു പുതിയ പദ്ധതി ലഭിക്കും. അതിൽ കഴിവുകൾ വിനിയോഗിക്കാനുള്ള അവസരം കൈവരും. നല്ല ശമ്പളത്തിൽ ഒരു പുതിയ ജോലിക്ക് സാധ്യത. സന്താനങ്ങളുടെ വിദ്യാഭ്യാസ അവശ്യങ്ങളുമായി ബന്ധപ്പെട്ടോ കുടുംബാംഗത്തിന്റെ ചികിത്സയ്ക്കോ പണം ചെലവഴിക്കേണ്ടിവരും. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് മുൻകൈ എടുക്കേണ്ടിവരും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നത ഒഴിവാക്കണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉദ്യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകും. വ്യാപാരത്തിൽ പുതിയ അവസരങ്ങൾ തുറന്നു കിട്ടും. വ്യക്തി ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കും. മാതാവിന് സാമ്പത്തിക പുരോഗതിയും നല്ല ശമ്പളവും ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യത കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗത്തിൽ ഉയർച്ച. സാമ്പത്തികപുരോഗതി, ഔദ്യോഗിക അഭിവൃദ്ധി എന്നിവയുണ്ടാകും വരുമാനം വർദ്ധിക്കും. അപൂർണ്ണമായ ചില ജോലികൾ പൂർത്തിയാക്കും. കുടുംബ ജീവിതം സുഖകരമാകും . കുടുംബവുമൊത്ത് സമയം ചെലവഴിക്കാനാകും. വിദ്യാർത്ഥികൾ പഠനത്തിനാെപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും താല്പര്യം കാണിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശാരീരിക ക്ഷമതയും ഇച്ഛാശക്തിയും പ്രകടിപ്പിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗത്തിൽ ആഗ്രഹിക്കുന്ന മാറ്റത്തിന് സാദ്ധ്യത. സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും എല്ലാവരോടും മാന്യമായി സംസാരിക്കുകയും ചെയ്യുന്നതിലൂടെ സകലരുടെയും പ്രീതി നേടാനാകും. ധനവരവ് വർദ്ധിക്കും. പ്രണയത്തെക്കുറിച്ച് വീട്ടിൽ തുറന്നു പറയാൻ കഴിയും. മോശം സുഹൃത്തുക്കളിൽ നിന്ന് അകലം പാലിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹിഷ്ണുതയും ക്ഷമയും ജീവിതത്തിൽ നേട്ടം നൽകും. കഠിനാധ്വാനവും സത്യസന്ധതയും വഴി ജോലി സ്ഥലത്ത് മതിപ്പ് വർദ്ധിപ്പിക്കും. ആരോഗ്യം മെച്ചപ്പെടും. ജോലിസ്ഥലത്ത് സൽപ്പേര് നേടാനാകും. കഠിനാദ്ധ്വാനം മേലുദ്യോഗസ്ഥർ അംഗീകരിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ബിസിനസ് മികച്ച നിലയിലെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും അലയടിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാവനാ സമ്പന്നമായ നവീന ആശയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കും. അതിലൂടെ വലിയ നേട്ടങ്ങളുണ്ടാകും. എങ്കിലും കാടു കയറി ചിന്തിക്കുന്നത് തിരിച്ചടിയാകും. സമയവും ധനവും വെറുതെ പാഴാക്കരുത് . മികച്ച പ്രവർത്തനങ്ങൾ എതിരാളികളെ അസൂയാലുക്കളാക്കും. കുടുംബ കാര്യങ്ങൾ ധാരാളം സമയം അപഹരിക്കും. മുതിർന്നവരുമായി അഭിപ്രായ ഭിന്നതയും കലഹവും ഒഴിവാക്കണം. വീട്ടിൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ രൂപപ്പെടാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗത്ത് ഗുണപരമായ മാറ്റങ്ങൾ സംഭവിക്കും. ജോലിയിൽ തീർച്ചയായും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കും. വരുമാനവും സമ്പാദ്യവും വർദ്ധിക്കും. സർക്കാറിൽ നിന്നും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. ബന്ധുമിത്രാദികളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കും. വിദ്യാർത്ഥികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തിടുക്കത്തിൽ തീരുമാനങ്ങളെടുത്ത്‌ കുഴപ്പത്തിൽ ചാടരുത്‌. കൂട്ടുകാരും നവമാദ്ധ്യമങ്ങളും കൂടുതൽ സമയം അപഹരിക്കാൻ അനുവദിക്കരുത്‌. അല്ലെങ്കിൽ ജോലിയിൽ ശ്രദ്ധിക്കാനും വിജയിക്കാനും കഴിയില്ല. ഊർജ്ജവും നേതൃത്വപരമായ കഴിവുകളും വികസിപ്പിക്കും. സാമ്പത്തികമായി നല്ല സമയമാണ്‌. കടം കൊടുത്ത പണം തിരികെ നേടാനാകും. ഇത്‌ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. കുടുംബജീവിതം സന്തോഷകരമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുപ്രധാനമായ ചുമതലകൾ ഏറ്റെടുക്കും. ഭാവി ഭദ്രമാക്കുന്നതിന് ആകർഷകമായ നിക്ഷേപം നടത്തും. ഉത്കണ്ഠയും അശുഭചിന്തകളും ഒഴിവാക്കണം. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാട്ടും. തൊഴിൽ പരമായ കഴിവുകൾ ഉയർത്താൻ പരിശീലനത്തിൽ ഏർപ്പെടും. കാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കും, അത് മാനസിക സംതൃപ്തി പ്രദാനം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് മാന്യത വർദ്ധിക്കും കഠിനാധ്വാനം ജീവിത വിജയം നേടുവാൻ സഹായിക്കും. കർമ്മരംഗത്ത് ഉയർച്ച ഉണ്ടാകും. കാരണമാകും. സ്വജനങ്ങളിൽ നിന്ന് പണം കടം വാങ്ങി പ്രതിസന്ധി തരണം ചെയ്യാൻ ആലോചിക്കും. എന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യമായി പണം ചെലവഴിക്കുന്നത് നിയന്ത്രിച്ചാൽ മാത്രം മതി കുഴപ്പങ്ങളിൽ നിന്നും താമസിക്കാതെ കരകയറാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എടുത്തു ചാട്ടവും ക്ഷോഭവും വ്യക്തി ജീവിതത്തിലും ജോലി സ്ഥലത്തും പ്രശ്‌നമുണ്ടാക്കും. ജോലി സ്ഥലത്ത് അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് സ്വന്തം നില പരുങ്ങലിലാക്കരുത്. വരുമാനം കുറവാണെങ്കിൽ മറ്റൊരു ജോലി കണ്ടെത്താൻ ശ്രമിക്കണം. എല്ലാകാര്യങ്ങളിലും ജീവിതപങ്കാളിയോട് ഉപദേശം തേടുന്നതിൽ യാതൊരു കുറച്ചിലും വിചാരിക്കരുത്. സാമ്പത്തിക ഇടപാടുകൾ വളരെ കരുതലോടെ നടത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

Avatar

Staff Reporter